Image

ഇന്ദ്രൻസിന്റെ പ്രണയചിത്രം ‘ചിന്ന ചിന്ന ആസൈ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

Published on 17 June, 2026
ഇന്ദ്രൻസിന്റെ പ്രണയചിത്രം  ‘ചിന്ന ചിന്ന ആസൈ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

എന്റെ നാരായണിക്ക്’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ വർഷാ വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ചിന്ന ചിന്ന ആസൈ’ തിയേറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഓൺലൈൻ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. പ്രേക്ഷകർക്ക് ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് എന്നീ ആപ്പുകളിലൂടെ ഇപ്പോൾ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ജൂൺ 19 വെള്ളിയാഴ്ച ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ഈ ഫീൽ ഗുഡ് ഡ്രാമ നിർമ്മിക്കുന്നത്. പൂർണ്ണമായും വാരണാസിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയത്തിനും സംഗീതത്തിനും വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒന്നാണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ നൽകുന്ന സൂചന. സെൻസറിങ് പൂർത്തിയായപ്പോൾ ചിത്രത്തിന് ക്ലീൻ ‘U’ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം മധുബാല മലയാളത്തിലേക്ക് ശക്തമായ ഒരു കേന്ദ്രകഥാപാത്രവുമായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക