
ശ്രദ്ധേയങ്ങളായ രചനകളിലൂടെയും പുതിയ അംഗീകാരങ്ങളിലൂടെയും ഏഷ്യൻ -അമേരിക്കൻ സാഹിത്യം പുതിയ ഉയരങ്ങൾ തേടുകയാണ്. അതിന്റ തെളിവാണ് തായ്‌വാനീസ്- അമേരിക്കൻ എഴുത്തുകാരനായ ഹുവാ സുവിന്റെ സ്റ്റേ ട്രൂ എന്ന കൃതിക്ക് ലഭിച്ച പുലിറ്റ്സർ പുരസ്കാരം
മൂന്നു വര്‍ഷം മുന്‍പ് ( 2023) സാഹിത്യവിഭാഗത്തിൽ പുലിറ്റ്സർ പുരസ്കാരം നേടിയ പുസ്തകങ്ങളിലൊന്നാണ് സ്റ്റേ ട്രൂ എന്ന ഓർമ്മക്കുറിപ്പ്. ഏഷ്യൻ- അമേരിക്കൻ സാഹിത്യത്തിന് ലഭിച്ച ഒരു അംഗീകാരം കൂടിയാണ് ഈ പുരസ്കാരം. രണ്ടാമത്തെ തലമുറ തായ്‌വാനീസ്- അമേരിക്കൻ ആയ ഹുവാ സുവിന്റെ സ്റ്റേ ട്രൂ 2022 -ലെ ഏറ്റവും മികച്ച 10 പുസ്തകങ്ങളിൽ ഒന്നായി ന്യു യോർക്ക് ടൈംസ് നേരത്തെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വർഷം തന്നെ പുലിറ്റ്സർ പുരസ്‌കാരത്തിന് പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽ ഒരു ഏഷ്യൻ അമേരിക്കൻ എഴുത്തുകാരനെ ഉൾപ്പെടുത്തിയിരുന്നു. ആഫ്രിക്കൻ-അമേരിക്കൻ സാഹിത്യം പോലെ ഒരു സവിശേഷ സാഹിത്യവിഭാഗമായി ഏഷ്യൻ-അമേരിക്കൻ സാഹിത്യവും പരിഗണിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

അമേരിക്കൻ സാഹിത്യത്തിലെ വളരെ പ്രബലമായ ഒരു ശാഖയാണ് ആഫ്രിക്കൻ അമേരിക്കൻ സാഹിത്യം. കറുത്ത വർഗക്കാർക്ക് അമേരിക്കൻ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും അവർ അനുഭവിച്ച യാതനകളും അവരുടെ നൈരാശ്യങ്ങളും ഒപ്പം അവരുടെ സ്വപ്നങ്ങളും ആ സാഹിത്യത്തിൽ പ്രതിഫലിച്ചു. അമേരിക്കൻ സമൂഹത്തിൽ ആഫ്രിക്കൻ അമേരിക്കക്കാരുടെ സ്ഥാനം നൂറ്റാണ്ടുകളായി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്നതിനാൽ, ആഫ്രിക്കൻ-അമേരിക്കൻ സാഹിത്യത്തിന്റെ രൂപഭാവങ്ങളിലും കാലാന്തരത്തിൽ മാറ്റം സംഭവിച്ചു കൊണ്ടിരുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന് മുമ്പ്, ആഫ്രിക്കൻ അമേരിക്കൻ സാഹിത്യത്തിൽ പ്രാഥമികമായി അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ട ആളുകളുടെ ഓർമ്മക്കുറിപ്പുകൾ ഉൾപ്പെട്ടിരുന്നു, അടിമജീവിത ആഖ്യാനങ്ങളുടെ വിഭാഗത്തിൽ അടിമത്തത്തിലെ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളും സ്വാതന്ത്ര്യത്തിലേക്കുള്ള മോചനവും ഉൾപ്പെടുന്നു. സ്വതന്ത്രരായ അടിമകളുടെ സാഹിത്യവും വടക്കേ അമേരിക്കയിൽ ജനിച്ച സ്വതന്ത്ര കറുത്ത വർഗക്കാരുടെ സാഹിത്യവും തമ്മിൽ വേർതിരിവ് ഉണ്ടായിരുന്നു.

ആഫ്രിക്കൻ-അമേരിക്കൻ സാഹിത്യത്തിൽ പര്യവേക്ഷണം ചെയ്യപ്പെട്ട വിഷയങ്ങളിൽ അഥവാ പ്രശ്നങ്ങളിൽ അമേരിക്കൻ സമൂഹത്തിലെ ആഫ്രിക്കൻ അമേരിക്കക്കാരുടെ പങ്ക്, ആഫ്രിക്കൻ-അമേരിക്കൻ സംസ്കാരം, വംശീയത, അടിമത്തം, സാമൂഹിക സമത്വം. ആഫ്രിക്കൻ-അമേരിക്കൻ എഴുത്ത് ആത്മീയതകൾ, പ്രഭാഷണങ്ങൾ, ബ്ലൂസ് അല്ലെങ്കിൽ റാപ്പ് പോലുള്ള പോലുള്ള സംഗീത വിഭാങ്ങങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തോടെ ആഫ്രിക്കൻ- അമേരിക്കൻ സാഹിത്യം വ്യാപകമായ അംഗീകാരം നേടുകയും ഉന്നതങ്ങളായ പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. 1978-ൽ ജെയിംസ് അലൻ മക്ഫെർസൺന്റെ എൽബോ റൂം എന്ന പുസ്തകം ഫിക്ഷനുള്ള പുലിറ്റ്സർ സമ്മാനം നേടി. ആതനൂജ ദേശായി ഹൈഡിയർ, ബോംബെ ബ്ലൂസ്, ബോൺ കൺഫ്യൂസ്ഡ് എന്നീ നോവലുകളിലൂടെ നിരൂപക പ്രശംസ നേടിയ രചയിതാവാണ്, അവരുടെ ആദ്യ നോവൽ, ബോൺ കൺഫ്യൂസ്ഡ്, 2002-ൽ പുറത്തിറങ്ങി. ഡിംപിൾ ലാല എന്ന ഇന്ത്യൻ-അമേരിക്കൻ കൗമാരക്കാരിയെ കുറിച്ചുള്ള, ആത്മകഥാംശമുള്ള രചനയാണ് ഇത്. പുരസ്കാരം നേടുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ എഴുത്തുകാരനായിരുന്നു അദ്ദേഹം. 1993-ൽ ടോണി മോറിസണിന് ലഭിച്ച നൊബേൽ സമ്മാനം ആഫ്രിക്കൻ അമേരിക്കൻ എഴുത്തിന് മൊത്തത്തിൽ ലഭിച്ച അംഗീകാരം കൂടിയായി കാണേണ്ടതുണ്ട്..

ആഫ്രിക്കൻ-അമേരിക്കൻ സാഹിത്യത്തെ അപേക്ഷിച്ച് ഏഷ്യൻ -അമേരിക്കൻ സാഹിത്യത്തിന് അടിമത്ത വ്യവസ്ഥിതിപോലെ അത്ര സംഘര്ഷാത്മകമായ ഒരു അനുഭവലോകത്തിന്റെ പശ്ചാത്തലം ഇല്ലായിരുന്നു. എങ്കിലും ഏറെ സംഘര്ഷാത്മകമായിരുന്നു അമേരിക്കയിൽ കുടിയേറിയ ഏഷ്യൻ വംശജരുടെ വ്യക്തി ജീവിതവും സാമൂഹ്യജീവിതവും. വളരെ ഒറ്റപ്പെട്ട ചില രചനകളിലൂടെയാണ് ഏഷ്യൻ-അമേരിക്കൻ സാഹിത്യം കഴിഞ്ഞ നുറ്റാണ്ടിൽ വെളിപ്പെട്ടുതുടങ്ങിയത്. സവിശേഷമായ ഒരു അനുഭവലോകം തുറന്നിട്ട ആ രചനകളിൽ പലതും വായനക്കാരുടെ ശ്രദ്ധ നേടി. ഏഷ്യയുടെ വിവിധ മേഖലകളിൽനിന്നും അമേരിക്കയിൽ എത്തിയ കുടിയേറ്റക്കാർ ഇന്ന് രണ്ടാമത്തെയും മൂന്നാമത്തെയും തലമുറകളിൽ എത്തിനിൽക്കുന്നു.

ഹുവാ സു
അമേരിക്കയിലെ തദ്ദേശീയ സമൂഹവുമായി സംവദിക്കാനും സമന്വയിക്കാനുമുള്ള വ്യഗ്രതയോടൊപ്പം തന്നെ തങ്ങളുടെ പാരമ്പര്യത്തിന്റെ വേരുകളുമായുള്ള ബന്ധം നിലനിർത്തുന്നതിനും അവർ യത്നിച്ചു. അമേരിക്കയിലെ ഏഷ്യൻ സമൂഹം നേരിടുന്ന സവിശേഷമായ ഒരു സാംസ്കാരിക സാഹചര്യമാണിത്. ഏഷ്യൻ സമൂഹം എന്ന് നാം പറയുമ്പോഴും ചൈനയിൽനിന്നും ഇന്ത്യയിൽനിന്നും ജപ്പാനില്‍ നിന്നും അമേരിക്കയിൽ കുടിയേറിയവരുടെ ജീവിത സമീപനങ്ങൾ വ്യത്യസ്തങ്ങളാണ്. ഈ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും തന്നെയാണ് ഏഷ്യൻ-അമേരിക്കൻ രചനകളുടെ ചാരുത. സമീപവർഷങ്ങളിലായി കവിതകളുടെയും നോവലുകളുടെയും ഓർമ്മക്കുറിപ്പുകളുടെയും ഒരു വിസ്ഫോടനത്തിനുതന്നെ ഏഷ്യൻ-അമേരിക്കൻ സാഹിത്യം സാക്ഷ്യം വഹിച്ചു. ഫിക്ഷൻ, കവിത, ആത്മകഥ, പത്രപ്രവർത്തനം, നാടകം എന്നിവയുൾപ്പെടെ ഈ കാലഘട്ടത്തിൽ രചിക്കപ്പെട്ട വിവിധ തരത്തിലുള്ള കൃതികൾ ഏഷ്യൻ അമേരിക്കൻ ഐഡന്റിറ്റിയുടെ സങ്കീർണ്ണവും ചലനാത്മകവുമായ സ്വഭാവം പ്രകടമാക്കുന്നു.

ജുംപ ലാഹിരി
ഇപ്പോൾ വാർത്തയിൽ നിറഞ്ഞുനിൽക്കുന്ന സ്റ്റേ ട്രൂ തന്നെ നമുക്ക് ഒരു ഉദാഹരണമായി എടുക്കാം. തീവ്രമായ ഒരു സൗഹൃദസ്മരണയാണ് ഈ കൃതി. ഹുവാ സു തന്റെ കൗമാര സുഹൃത്തായ കെന്നിനെ അനുസ്മരിക്കുകയാണ്. അവർക്ക് പൊതുവായുള്ള ഒരേയൊരു കാര്യം, അവർ ഇരുവരും ഏഷ്യൻ അമേരിക്കക്കാരായിരുന്നു, പക്ഷേ അത് പോലും അവരുടെ പശ്ചാത്തലങ്ങൾ തമ്മിലുള്ള വിടവ് പരിഗണിക്കുമ്പോൾ വളരെ വ്യത്യസ്തമാകുന്നു. സുവിന്റെ മാതാപിതാക്കൾ തായ്‌വാനിൽ നിന്ന് കുടിയേറിയവരാണ്, അതേസമയം കെന്നിന്റെ ജാപ്പനീസ് അമേരിക്കൻ കുടുംബം തലമുറകളായി അമേരിക്കയിൽ താമസിച്ചുവരുന്നു. കെൻ ഒരർത്ഥത്തിൽ അമേരിക്കൻ പൊതുസമൂഹത്തിന്റെ ഭാഗമായിക്കഴിഞ്ഞ കുട്ടിയാണ്. ഈ വിരുദ്ധ അപശ്ചാത്തലങ്ങളെല്ലാം അവരുടെ സൗഹൃദത്തിലേക്ക് കടന്നുവരുന്നുണ്ട്. രണ്ടുപേരും മുതിർന്നുവരുന്ന വരുന്ന പ്രായത്തിൽ അമേരിക്കൻ സമൂഹത്തിൽ നേരിടുന്ന ഐഡന്റിറ്റി ക്രൈസിസ് ഒരു അടിയൊഴുക്കായി ഈ കൃതിയിൽ ഉടനീളമുണ്ട്.

എസ് ജെ സിന്ധു
മൂന്നുവർഷം മാത്രം നീണ്ടുനിന്ന ഈ സൗഹൃദത്തിന്റെ വിരാമം ഒരു കാർജാക്കിങ്ങിൽ കെൻ കൊല്ലപ്പെടുന്നതോടെയാണ്. "സൗഹൃദത്തിന്റെ ദൃഢത ഒരാൾ തന്നെത്തന്നെ അപരന്റെ കണ്ണുകളിൽ തിരിച്ചറിയുന്നതിലാണ് കുടികൊള്ളുന്നത്. നമ്മളെ തിരിച്ച് നോക്കാൻ സുഹൃത്തുക്കൾ മുന്നിൽ ഒരിക്കലും ഇല്ലാതായാൽ പോലും തുടർന്നും നമ്മൾ അവരെ അറിഞ്ഞുകൊണ്ടിരിക്കുന്നു" ദെറിദയെ (The Politics Of friendship ) ഉദ്ധരിച്ചുകൊണ്ട് സു പറയുന്നുണ്ട്. എന്നാൽ തന്റെ സൗഹൃദത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് അദ്ദേഹം ബോധവാനാണ്. ഒരിടത്ത് അദ്ദേഹം " I loved walking with him . a mismatched pair moving through the world " എന്നും എഴുതുന്നുണ്ട്.

തനൂജ ദേശായി ഹൈഡിയർ
ചെറുകഥകൾക്കും നോവലുകൾക്കും ലേഖനങ്ങൾക്കും പേരുകേട്ട ബംഗാളി അമേരിക്കൻ എഴുത്തുകാരിയായ ജുംപ ലാഹിരി 1999 -ൽ അവരുടെ ആദ്യ ചെറുകഥാസമാഹാരമായ ഇന്റർപ്രെറ്റർ ഓഫ് മാലഡീസ് (1999) ഫിക്ഷനുള്ള പുലിറ്റ്‌സർ സമ്മാനവും പി ഇ എൻ /ഹെമിംഗ്‌വേ അവാർഡും നേടി, ആദ്യ നോവലായ The Namesake (2003) അതേ പേരിൽ തന്നെ ജനപ്രിയ സിനിമയാകുകയും ചെയ്തു. ബംഗാളി കുടിയേറ്റക്കാരുടെ മകളായി ഇംഗ്ലണ്ടിൽ ജനിച്ച ജുംപ ലാഹിരി പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ബംഗാളി ജീവിതവും പശ്ചാത്തലവും അവരുടെ പല രചനകളിലും കടന്നുവരുന്നുണ്ട്. എടുത്തുപറയേണ്ട മറ്റൊരു നോവലിസ്റ്റും കഥാകൃത്തുമാണ് എസ ജെ സിന്ധു. ഒരു തലമുറമുമ്പ് ശ്രീലങ്കയിൽനിന്നും അമേരിക്കയിൽ കുടിയേറിയ ശ്രീലങ്കൻ -തമിഴ് വംശജയാണ് സിന്ധു. ആ നിലക്ക് നമുക്ക് കുറേക്കൂടി പരിചിതമാണ്. അവരുടെ അനുഭവലോകം. അവരുടെ ആദ്യ നോവൽ, ആയിരം നുണകളുടെ വിവാഹം(Marriage of a Thousand Lies) പാരമ്പര്യവും ആധുനിക അമേരിക്കൻ ജീവിത സാഹചര്യങ്ങളും തമ്മിലുള്ള സംഘർഷമാണ് ആവിഷ്കരിക്കുന്നത്. ആയിരം നുണപറഞ്ഞും ഒരു കല്യാണം നടത്തണം എന്നാണല്ലോ ( ആയിരം പൊയ് ചൊല്ലിയും ഒരു കല്യാണത്തെ പണ്ണലാം) തമിഴിലെ ചൊല്ല്. കുടുംബങ്ങളെ കബളിപ്പിച്ചുകൊണ്ട് സ്വവർഗ്ഗരതിക്കാരായ ഒരു യുവതിയും യുവാവും വിവാഹം കഴിക്കുന്ന ഒരു വിചിത്ര സാഹചര്യത്തിലൂടെയാണ് നോവൽ കടന്നുപോകുന്നത്. ജീവിത യാഥാർത്ഥ്യങ്ങളുടെ പിരിമുറുക്കത്തോടൊപ്പം സവിശേഷമായ നർമവും സ ന്ധ്യയുടെ രചനയെ ഹൃദ്യമാക്കുന്നു.

തനൂജ ദേശായി ഹൈഡിയർ, ബോംബെ ബ്ലൂസ്, ബോൺ കൺഫ്യൂസ്ഡ് എന്നീ നോവലുകളിലൂടെ നിരൂപക പ്രശംസ നേടിയ രചയിതാവാണ്, അവരുടെ ആദ്യ നോവൽ, ബോൺ കൺഫ്യൂസ്ഡ്, 2002-ൽ പുറത്തിറങ്ങി. ഡിംപിൾ ലാല എന്ന ഇന്ത്യൻ-അമേരിക്കൻ കൗമാരക്കാരിയെ കുറിച്ചുള്ള, ആത്മകഥാംശമുള്ള രചനയാണ് ഇത്.
കവിതയിൽ ഏഷ്യൻ കുടിയേറ്റക്കാരുടെ പുതിയ തലമുറ വളരെ സജീവമാണ്. അമേരിക്കയിൽ കുടിയേറിയ തായ്‌വാനീസ് മാതാപിതാക്കളുടെ പുത്രിയായ വിക്ടോറിയ ചാങ് തന്റെ ഐഡന്റിറ്റിയുടെ അന്വേഷണമായാണ് കവിതയെ കാണുന്നത്. അവരുടെ ഏറ്റവും പുതിയ സമാഹാരമായ The Trees Witness Everything -ലെ "ആ സംഗീതം" എന്ന കവിത ഇങ്ങനെ:
“ഒരിക്കൽ, ഞാൻ പ്രണയത്തിലായി
സംഗീതത്തോട്, ആ മനുഷ്യനല്ല.
സംഗീതം ഒഴുകിയപ്പോൾ,
എന്റെ ഹൃദയം കടലാസ് തോണികൾ പോലെ ഇളകിയാടി .
അത് നിലച്ചപ്പോൾ എനിക്ക് പ്രായം എൺപത്”
ഹൃദയത്തോട് ചേർത്തുപിടിച്ച കവിതകൾ എന്ന് ഇവയെ വിശേഷിപ്പിക്കാം.
എന്റെ സമീപകാല വായനയിൽ പരിചയപ്പെട്ട ഏതാനും ചില എഴുത്തുകാരെ, രചനകളെ മുൻനിർത്തിയുള്ള ഒരു ഹ്രസ്വ നിരീക്ഷണം മാത്രമാണിത്. നൂറുക്കണക്കിന് പുസ്തകങ്ങൾ ഏഷ്യൻ അമേരിക്കൻ സാഹിത്യത്തിൽ വർഷംതോറും ഇറങ്ങുകയും ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്യുന്നുണ്ട്. ഭിന്ന സംസ്കാരങ്ങളുടെ സഹവർത്തിത്വത്തിന്റെയും സമ്മേളനത്തിന്റെയും വേദിയായി ഈ സാഹിത്യം വർത്തിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. "ഈ രാജ്യത്തെ സാഹിത്യം അടക്കമുള്ള കലാപരമായ സൃഷ്ടികളുടെ എല്ലാ മേഖലകളിലും, ഏഷ്യൻ അമേരിക്കക്കാർ ഏറ്റവും സമൃദ്ധവും വിജയകരവുമായ ," പങ്ക് വഹിക്കുന്നു. "നത്തിംഗ് എവർ ഡൈസ്: വിയറ്റ്നാം ആൻഡ് ദി മെമ്മറി ഓഫ് വാർ" എന്ന പുസ്തകം എഴുതിയ വിയറ്റ് താങ് നോയേൻ പറയുന്നത് യാഥാർത്ഥ്യം.