Image

പ്രകമ്പനത്തിന് ശേഷം അടുത്ത സിനിമയുമായി വിജേഷ് പാണത്തൂര്‍; നിര്‍മാണം ശ്രീ ഗോകുലം മൂവീസ്

Published on 17 June, 2026
പ്രകമ്പനത്തിന് ശേഷം അടുത്ത സിനിമയുമായി വിജേഷ് പാണത്തൂര്‍; നിര്‍മാണം ശ്രീ ഗോകുലം മൂവീസ്


 

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഈ വര്‍ഷം പുറത്തു വന്ന 'പ്രകമ്പനം' എന്ന ഹിറ്റ് ഹൊറര്‍ കോമഡി ചിത്രത്തിലൂടെ സംവിധായകനായി ശ്രദ്ധ നേടിയ വിജേഷ് പാണത്തൂര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ഫാന്റസി ചിത്രമായാണ് ഈ വിജേഷ് പാണത്തൂര്‍ - ശ്രീ ഗോകുലം മൂവീസ് ചിത്രം ഒരുങ്ങുന്നത്. കോ പ്രൊഡ്യൂസര്‍- ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി.

ജയസൂര്യ നായകനായ കത്തനാര്‍, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലര്‍, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പന്‍, മോഹന്‍ലാല്‍- വിഷ്ണു മോഹന്‍ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍. പിആര്‍ഒ- ശബരി. അടുത്തകാലത്ത് കലക്ഷന്‍ റെക്കോര്‍ഡുകള്‍ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമയാണ് പ്രകമ്പനം.ഒരു മുഴുനീള ഫാമിലി കോമഡി-ഹൊറര്‍ ഡ്രാമയായ ചിത്രം, എല്ലാ പ്രായക്കാരെയും തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചതാണ് ഈ ചിത്രത്തിന്റെ പ്രധാന നേട്ടം. ഗണപതി, സാഗര്‍, സൂര്യ അല്‍ അമീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ ശീതള്‍ ജോസഫ് ആണ് നായിക.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക