Image

ഫോമാ ഇലക്ഷന്‍: നവകേരള മലയാളി അസോസിയേഷന്‍ ഫ്‌ളോറിഡ, മാത്യു വര്‍ഗീസിനെ എന്‍ഡോഴ്‌സ് ചെയ്തു

Published on 16 June, 2026
ഫോമാ ഇലക്ഷന്‍: നവകേരള മലയാളി അസോസിയേഷന്‍ ഫ്‌ളോറിഡ, മാത്യു വര്‍ഗീസിനെ എന്‍ഡോഴ്‌സ് ചെയ്തു

ഫ്‌ളോറിഡ: ഫോമായുടെ 2026-'28 ഭരണ സമിതിയിലേയ്ക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന മാത്യു വര്‍ഗീസിനെ ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള മലയാളി അസോസിയേഷന്‍ എന്‍ഡോഴ്‌സ് ചെയ്തു. നവകേരള അസോസിയേഷന്റെ സ്ഥാപക നേതാവും മുന്‍ പ്രസിഡന്റും നിലവിലെ അഡ്‌ വൈസറി ബോര്‍ഡ് ചെയര്‍മാനുമായി മാത്യു  വര്‍ഗീസ് ഫോമായുടെ പ്രസിഡന്റായി വരുന്നത് നമ്മുടെ അസോസിയേഷനും സൗത്ത് ഫ്‌ളോറിഡയിലെ മലയാളികള്‍ക്കും തികച്ചും അഭിമാനകരമാണെന്നും അദ്ദേഹത്തെ സവകേരള അസോസിയേഷന്‍ ഏകകണ്ഠമായി നാമനിര്‍ദേശം ചെയ്യുന്നുവെന്നും പ്രസിഡന്റ് ലിജോ പണിക്കര്‍ പറഞ്ഞു.

 

അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരുള്‍പ്പെടെയുള്ളവരും നിലവിലെ ഭരണസമിതി അംഗങ്ങളും ഒരേ മനസോടെ മാത്യു വര്‍ഗീസിനെ വിജയിപ്പിക്കുന്നതിനുള്ള സജീവ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു. ഫോമായുടെ 2026-'28 ഭരണ സമിതിയിലേയ്ക്ക് മാത്യു വര്‍ഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറല്‍ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറര്‍), ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ക്കും നവകേരള മലയാളി അസോസിയേഷന്‍ പൂര്‍ണ പിന്തുണ അറിയിച്ചു.

 

അസോസിയേഷന്‍ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍, സെക്രട്ടറി ലക്ഷ്മി സൂരജ്, ട്രഷറര്‍ സുശീല്‍ നാലകത്ത്, വൈസ് പ്രസിഡന്റ് ദീപു സെബാസ്റ്റ്യന്‍, വുമണ്‍സ് ഫോറം ചെയര്‍ സഞ്ജു അബി ആനന്ദ്, കമ്മിറ്റി അംഗങ്ങളായ ജിന്‍സ് തോമസ്, അഞ്ജു മോഹന്‍, മുന്‍ പ്രസിഡന്റുമാരായ ഷീല ജോസ്, അബി ആനന്ദ്, ബാബു ചക്കിയത്ത്, ജോണ്‍ ഉണ്ണൂണി, ജോസ് പാണിക്കുളങ്ങര, ബിജോയ് എബ്രഹാം, ജെയിസ് പുളിക്കല്‍, മുന്‍ സെക്രട്ടറി അന്തോണി തോട്ടം തുടങ്ങിയവരും സംഘടനയുടെ അഭ്യുദയകാംക്ഷികളും സ്ഥാനാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.  

തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ചവിട്ടുപടിയായ നവകേരള അസോസിയേനോടുള്ള കടപ്പാട് അറിയിച്ച മാത്യു വര്‍ഗീസ് കമ്മിറ്റി അംഗങ്ങള്‍ക്കും  നവകേരള കുടുംബാംഗഹങ്ങള്‍ക്കും ഹൃദയപൂര്‍വം നന്ദി പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക