Image

സമഗ്ര സംഭാവന (നർമ്മം: ജയൻ വർഗീസ്)

Published on 16 June, 2026
സമഗ്ര സംഭാവന (നർമ്മം: ജയൻ വർഗീസ്)

വിശ്വ സാഹിത്യകാരൻ വീരൻ വീതുളിപ്പാട് വാർദ്ധക്യത്തിൽ പ്രവേശിച്ചു കഴിഞ്ഞു. വീതുളി പോലെവിലസിയിരുന്ന കൃതാവ് മിക്കതും നരച്ചു കൊഴിഞ്ഞു കഴിഞ്ഞു.

എങ്കിലും ആവുന്നത്ര വേദികളിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു കൊണ്ട് അടങ്ങിയിരിക്കാതെ ആശാൻ അങ്ങിനെകഴിഞ്ഞു കൂടുന്നു. അങ്ങിനെയിരിക്കുമ്പോളാണ് അംഗ സംഘടനയുടെ അവാർഡ് അറിയിപ്പ് വരുന്നത്. സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് തനിക്കു തന്നെ കിട്ടും എന്ന പ്രതീക്ഷയിൽ കോലായിലെ ചാരുകസാലയിൽഇരുന്നു ബഹുമാന്യനായ വീരൻ വീതുളിപ്പാട് ഒന്ന് മയങ്ങിപ്പോയി.

എന്തോ ബഹളം കേട്ടാണ് വീരനദ്ദേഹം കണ്ണ് തുറക്കുന്നത്. നോക്കുമ്പോൾ മുറ്റത്ത് ഒരു വലിയ പോത്ത്. ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും കൂടെയുള്ളയാൾ അകത്തേയ്ക്കു വന്നപ്പോൾ ആശ്വാസമായി.

“ ഹലോ! ആരാ വരൂ ഇരിക്കൂ “

“ ഞാനാ അവാർഡിന്റെ കാര്യം പറയാൻ വന്നതാണ് ”

“ ഓ! അവാർഡ്. സമഗ്ര സംഭാവനയ്ക്ക്‌ “

അതെ അത് തന്നെ സമഗ്ര

സംഭാവനയ്‌ക്ക്‌ ”

“ സന്തോഷം. തന്നോളൂ.. തന്നോളൂ.. “

വന്നയാൾ എന്തോ ആംഗ്യം കാട്ടി. രണ്ട് കിങ്കരന്മാർ ഒരു വലിയ കയറുമായി വന്ന് വീതുളിപ്പാടിന്റെ കഴുത്തിൽതന്നെ കുടുക്കി ബന്ധിച്ചു. ‘

“ ബ്ബ … ബ്ബാ .. “

പോത്ത് നടന്നു തുടങ്ങി. വന്നയാൾ പോത്തിന്റെ പുറത്ത് ചാടിക്കയറി. കഴുത്തിൽ കുടുങ്ങിയ കയറിൽവലിഞ്ഞിഴഞ്ഞ്‌ വീരൻ വീതുളിപ്പാട് പിറകെയും !

അവാർഡ്. !

സമഗ്ര സംഭവനക്കുള്ളത്. ? 

Join WhatsApp News
Sudhir Panikkaveetil 2026-06-16 12:21:40
സമഗ്രസംഭാവനയെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഇതോടെ തിരശീല വീഴുന്നു. സംഭാവന കൊടുക്കുന്നവൻ രംഗബോധമില്ലാത്ത കോമാളിയാണ് അതുകൊണ്ട് കയർ വീഴുന്നത് ആരുടെ കഴുത്തിൽ എന്നു നിശ്ചയിക്കുക പ്രയാസമാണ്.. കൂട്ടക്കരച്ചിൽ കേൾക്കുമ്പോൾ അറിയാം ഒരുത്തന്റെ കഴുത്തിൽ കയർ വീണുവെന്ന്. ഗാംഭീര്യമുള്ള രചനകൾക്കൊപ്പം ശ്രീ ജയൻ അദ്ദേഹത്തിന്റെ ഫലിതവൈഭവവും പ്രകടിപ്പിക്കുന്നു.
Reader 2026-06-16 15:35:51
Jayan Varghese, is this a humorous story ? Please tell us when to laugh.
Jayan varghese 2026-06-16 16:56:11
അങ്ങ് ചിരിക്കണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല. കരയാനുള്ള അങ്ങയുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുവാൻ ഞാനാരുമല്ല സാർ. ജയൻ വർഗീസ്.
Raju Mylapra 2026-06-16 17:36:52
ഈ ലോകജീവിതത്തിലെ ആജീവനന്ത പ്രവർത്തികൾക്കുള്ള, ഒരു സമഗ്ര സംഭാവന (lifetime achievement) അവാർഡാണല്ലോ മരണം. ചെറിയ വാക്കുകളിൽ വലിയ ചിന്തകൾ. 'Brevity is the soul of wit.' ഈ ഓൺലൈൻ യുഗത്തിൽ അഞ്ചു മിനിറ്റിൽ കൂടുതൽ സമയം എടുത്തു വായിക്കേണ്ടി വരുന്ന കൃതികൾക്ക് വലിയ readership കിട്ടുകയില്ല എന്നാണ് അനുഭവം. മാതൃകാപരമായ ഒരു നല്ല കുറിപ്പ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക