Image

'നാമം ' (NAMAM) എക്സലൻസ് അവാർഡ് ഓഗസ്റ്റ് 2 ന് മാതൃകാവ്യക്തിത്വങ്ങൾക്ക്

(ജോർജ് നടവയൽ) Published on 15 June, 2026
'നാമം ' (NAMAM) എക്സലൻസ് അവാർഡ്  ഓഗസ്റ്റ് 2 ന്  മാതൃകാവ്യക്തിത്വങ്ങൾക്ക്

ന്യൂജേഴ്സി: പരിഷ്കൃത സമൂഹത്തിൽ,  മാതൃകാവ്യക്തിത്വങ്ങൾക്കുള്ള  അംഗീകാരങ്ങളെ,  ധാർമ്മികവും സാംസ്കാരികവുമായ മൂല്യസംവർദ്ധനത്തിലേയ്ക്ക് ശില്പപ്പെടുത്തുകയാണ്, അവാർഡു സമർപ്പണത്തിലൂടെ  നിർവഹിക്കുന്നത് എന്ന തത്വത്തിലൂന്നി, " നാമം എക്സലൻസ് അവാർഡുകൾ", ഈ വർഷം, ആഗസ്റ്റ് 2ന് സമ്മാനിക്കുന്നു. 
വികലമായ അനുകരണ ദോഷം ബാധിക്കാതെ, 2009 മുതൽ പ്രവർത്തിയ്ക്കുന്ന സാംസ്കാരിക  ജീവകാരുണ്യ  സംഘടനയായ  'നാമത്തിൻ്റെയും ( NAMAM ) , എം.ബി.എൻ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന “നാമം എക്സലൻസ് അവാർഡ് 2026”,  ഓഗസ്റ്റ് 2  ഞായറാഴ്ച വൈകുന്നേരം, അഞ്ചു മണിക്ക്, ന്യൂജേഴ്സി റോയൽ ആൽബർട് പാലസിൽ, (Royal Albert’s Palace, 1050 King Georges Post Rd, Fords, NJ 08863) ഹൃദയം ത്രസിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികളോടെ ആഘോഷപ്പൂരമൊരുക്കുമെന്ന്, നാമം ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ,  നാമം പ്രസിഡൻ്റ് പ്രദീപ് മേനോൻ (516)450-8155, നാമം കോർഡിനേറ്റർ സത്യ വൈ (732)213-5613, സെക്രട്ടറി ബിന്ദു സത്യ (732)213-5346, ട്രഷറാർ സിറിയക് എബ്രഹാം (732)259-1037 എന്നിവർ പത്രപ്രസ്താവനയിൽ അറിയിച്ചു.  

നേതൃത്വം, സംരംഭകത്വം, നവീകരണം, സമൂഹസേവനം, കല, സംസ്കാരം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയിലെ മികച്ച നേട്ടങ്ങളെയാണ് ആഘോഷിക്കുക.

2010 മുതല്‍ 'നാമം’ മിഴിവേകി അവതരിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ്‌ നൈറ്റ് , സ്പ്രിംഗ് ഫെസ്റ്റിവെൽ , ജീവകാരുണ്യ സേവനങ്ങൾ എന്നീ സന്നദ്ധ പദ്ധതികൾ,  ലോക ഭാരതീയ സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: Pradeep Menon: (516) 450-8155; Satya Y: (732) 213-5613; Bindu Satya: (732) 213-5346; Cyriac Abraham: (732) 259-1037; Email: namamawards@gmail.com  https://www.namam.org,www.mbnfoundation.org, (732)333-3952,
 

'നാമം ' (NAMAM) എക്സലൻസ് അവാർഡ്  ഓഗസ്റ്റ് 2 ന്  മാതൃകാവ്യക്തിത്വങ്ങൾക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക