Image

ഈ കാലത്ത് സിനിമ ഹിറ്റായാലും സംവിധായകന് പെട്ടെന്നൊന്നും അടുത്ത പ്രൊജക്ട് ഓണാകില്ല'; രാജസേനന്‍

Published on 15 June, 2026
ഈ കാലത്ത് സിനിമ ഹിറ്റായാലും സംവിധായകന് പെട്ടെന്നൊന്നും അടുത്ത പ്രൊജക്ട് ഓണാകില്ല'; രാജസേനന്‍

 

നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് രാജസേനന്‍. എന്നാല്‍ സിനിമാ ബിസിനസിനെ കുറിച്ച് തനിക്ക് ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്ന് പറയുകയാണ് താരം. പണ്ട് സിനിമ ഹിറ്റായാല്‍ വേറെ പ്രൊഡ്യൂസേഴ്സ് അഡ്വാന്‍സ് കൊണ്ടു വന്ന് തരും, ഇപ്പോള്‍ അതില്ല അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും രാജസേനന്‍ പറയുന്നു. ഇനിയും സിനിമയുടെ ബിസിനസിനെ കുറിച്ച് പഠിക്കാനുണ്ടെന്ന് പറയുകയാണ് രാജസേനന്‍. മൂവി വേള്‍ഡ് മീഡിയക്ക് കൊടുത്ത അഭിമുഖത്തിലാണ് സംവിധായകന്റെ വാക്കുകള്‍.

'ഞാന്‍ രണ്ട് മൂന്ന് കഥകള്‍ എഴുതി പൂര്‍ത്തിയാക്കി വച്ചിട്ടുണ്ട്. പക്ഷെ ഗ്യാപ് വരുന്നുണ്ട്, അതിനുള്ള കാരണം നേരത്തെയൊക്കെ ഒരു സിനിമ ഹിറ്റായാല്‍ വേറെ പ്രൊഡ്യൂസേഴ്സ് അഡ്വാന്‍സ് കൊണ്ടു വന്ന് തരും, ഇപ്പോള്‍ അതില്ല. ഇപ്പോള്‍ നിങ്ങള്‍ ഹിസ്റ്ററി എടുത്താന്‍ മനസിലാകും ഹിറ്റ് ചെയ്യുന്ന പ്രൊഡൂസേഴ്സിന് അടുത്ത ഒരു പ്രൊജക്ട് പെട്ടെന്ന് ചെയ്യാന്‍ സാധിക്കില്ല. അത്തരത്തിലൊരു രീതിയുണ്ട് ഇപ്പോള്‍. അത് എന്താണ് എങ്ങനെയാണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ഞാനിപ്പോള്‍ ഒരു സിനിമ ചെയ്ത് കഴിഞ്ഞപ്പോള്‍ കുറച്ച് കാര്യങ്ങള്‍ എനിക്ക് മനസിലായി. പക്ഷെ ഇനിയും എന്തൊക്കെയോ പഠിക്കാനുണ്ട് എന്ന് എനിക്ക് തോന്നി. സംവിധാനത്തിലല്ല, സിനിമയുടെ ബിസിനസില്‍'-രാജസേനന്‍ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക