Image

'ജനങ്ങളെ ഭരിക്കാന്‍ വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാണ് ജനാധിപത്യ ഗവണ്‍മെന്റ്'; മമ്മൂട്ടി പിഷാരടിയോട്

Published on 15 June, 2026
 'ജനങ്ങളെ ഭരിക്കാന്‍ വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാണ് ജനാധിപത്യ ഗവണ്‍മെന്റ്'; മമ്മൂട്ടി പിഷാരടിയോട്

 

മമ്മൂട്ടിയുടെ വലംകൈയ്യായി നടക്കുന്ന വ്യക്തിയാണ് നടനും എംഎല്‍എയുമായ രമേഷ് പിഷാരടി. എംഎല്‍എ സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായിട്ടൊരു വേദിയിലെത്തിയിരിക്കുകയാണ് പിഷാരടിയും മമ്മൂട്ടിയും. ഒരു അവാര്‍ഡ് ചടങ്ങിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഈ വേദിയില്‍ വച്ച് ഇരുവരും സംസാരിച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മമ്മൂട്ടി നായകനായെത്തിയ വണ്‍ എന്ന സിനിമയിലെ ഡയലോഗ് താന്‍ പ്രചാരണ വേളയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പറയുകയാണ് രമേഷ് പിഷാരടി. സിനിമയുടെ തിരക്കഥയില്‍ അങ്ങനെ ഒരു ഡയലോഗ് ഇല്ലായിരുന്നുവെന്നും മമ്മൂട്ടി അത് കൈയ്യില്‍ നിന്നിട്ട പറഞ്ഞതാണെന്നും രമേഷ് പിഷാരടി വേദിയില്‍ വെളിപ്പെടുത്തുകയും ചെയ്തു. ആ ഡയലോഗ് മമ്മൂട്ടി വേദിയില്‍ വീണ്ടും പറയുന്നത് കേള്‍ക്കാം.

'ഞാന്‍ പ്രചരണത്തിന് പോയപ്പോള്‍ മമ്മൂക്ക സിനിമയില്‍ പറഞ്ഞൊരു ഡയലോഗ് ഞാന്‍ പ്രസംഗത്തില്‍ ഉപയോഗിച്ചിരുന്നു. അത് ഇങ്ങനെയാണ്. ജനങ്ങളെ ഭരിക്കാന്‍ വേണ്ടിയാകരുത്. ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാകണം ഓരോ ജനപ്രതിനിധിയും മുന്നോട്ട് പോകേണ്ടത് എന്നാണ്. അത് തിരക്കഥയില്‍ ഇല്ലാതെ മമ്മൂക്ക കയ്യില്‍ നിന്നും ഇട്ട് വണ്‍ എന്ന സിനിമയില്‍ പറഞ്ഞതാണ്'.- രമേഷ് പിഷാരടി പറഞ്ഞു.

'ഞാന്‍ ഏതായാലും ഒരു എംഎല്‍എ അല്ല. അഭിനയിക്കാന്‍ ആര്‍ക്കും പറ്റും. എംഎല്‍എ ആയി ജീവിക്കാന്‍ പാടാ'.പിഷാരടി പറഞ്ഞ ഡയലോഗ് ഒന്നു കൂടി കൃത്യമായിട്ട് ഒന്നുകൂടി പറയാം. ജനങ്ങളെ ഭരിക്കാന്‍ വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാണ് ജനാധിപത്യ ഗവണ്‍മെന്റ്'.- മമ്മൂട്ടി വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക