Image

ഐ ആം ഗെയിം'; സ്റ്റൈലിഷ് ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍, പുതിയ പോസ്റ്റര്‍ പുറത്ത്

Published on 15 June, 2026
 ഐ ആം ഗെയിം'; സ്റ്റൈലിഷ് ലുക്കില്‍ ദുല്‍ഖര്‍ സല്‍മാന്‍, പുതിയ പോസ്റ്റര്‍ പുറത്ത്

മലയാളി പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഐ ആം ഗെയിം'ന്റെ പുത്തന്‍ പോസ്റ്റര്‍ പുറത്ത്. ദുല്‍ഖര്‍ സല്‍മാനെ അതീവ റ്റൈലിഷ് ലുക്കില്‍ അവതരിപ്പിക്കുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി നേരത്തെ പുറത്തുവിട്ടിരുന്നു. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍, ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം രചിച്ചത് ഷഹബാസ് റഷീദും ആദര്‍ശ് സുകുമാരനും ചേര്‍ന്നാണ്.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂര്‍ത്തിയായ ഐ ആം ഗെയിം മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായാണ് ചിത്രം എത്താനൊരുങ്ങുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ലോകക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ചു പുറത്ത് വരാന്‍ പോകുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'.


ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, സെക്കന്റ് ലുക്ക് ഉള്‍പ്പെടെയുള്ളവക്ക് സാമൂഹികമാധ്യമങ്ങളില്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ 40-ാം ചിത്രമായാണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ എത്തുന്നത്. ദുല്‍ഖര്‍ സല്‍മാനെ കൂടാതെ ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കായദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, 
തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്, സംഘട്ടനം ഒരുക്കുന്നത് അന്‍പറിവ് മാസ്റ്റേഴ്സ് എന്നിവരാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക