Image

'ഒഴിയാതെ' ജൂണ്‍ 25-ന്.

പി ആര്‍ ഒ- എ എസ് ദിനേശ്. Published on 13 June, 2026
'ഒഴിയാതെ' ജൂണ്‍ 25-ന്.

1970കളില്‍ അടിയന്തിരാവസ്ഥയില്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്കുനേരെ അഴിച്ചുവിട്ട ഭരണകൂട ഭീകരതയുടെ നീറുന്ന കനലുകളില്‍ നിന്നും ഊതിപ്പെരുക്കിയെടുത്ത് ഫറൂഖ് അബ്ദുള്‍ റഹിമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒഴിയാതെ ജൂണ്‍ ഇരുപത്തിയഞ്ചിന് പ്രദര്‍ശനത്തിനെത്തുന്നു.

ഇന്‍സൈറ്റ് ദ് ക്രീയേറ്റീവ് ഗ്രൂപ്പിന്റെ ബാനറില്‍മേതില്‍ കോമളന്‍കുട്ടി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സോണി സുകുമാരന്‍ നിര്‍വഹിക്കുന്നു.

മേതില്‍ സതീശന്‍ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍-പ്രേംസായ്, കല-പ്രമോദ് പള്ളിയില്‍, കോസ്റ്റ്യൂംസ്-ലത മോഹന്‍, സൗണ്ട് ഡിസൈന്‍ ആന്റ് മിക്‌സ്-ഗണേഷ് മാരാര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബിന്‍സ് ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാധാകൃഷ്ണന്‍ ചേലേരി, വിതരണം-സനോജ് സലാഹൂദ്ദീന്‍,സന്‍ഹ സ്റ്റുഡിയോ, പി ആര്‍ ഒ- എ എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക