
അമേരിക്കയിലെ മലയാളി സമൂഹത്തിന് ആവേശം പകരുന്ന 'ഓണം പൂക്കളം ഇൻ യു.എസ്.എ 2026' എന്ന വിപുലമായ ഓണാഘോഷ പരമ്പരയ്ക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ധർമ്മ യൂണിവേഴ്സൽ ഇൻക്. സംഘടിപ്പിക്കുന്ന ഈ മെഗാ പരിപാടി അമേരിക്കയിലെ വിവിധ നഗരങ്ങളിൽ അരങ്ങേറുന്നതാണ്.
മലയാള സിനിമ, ടെലിവിഷൻ, സംഗീത രംഗങ്ങളിലെ പ്രമുഖ താരങ്ങളായ അൻസിബ, ബീന ആന്റണി, ഷാജു ശ്രീധർ, മണിക്കുട്ടൻ, മായ, ഗായകൻ നസീർ മിന്നലെ, ഗായിക ബിനിത, കിഷോർ വർമ്മ, സനുജ സോമനാഥ്, അഖിൽ എന്നിവർ പങ്കെടുക്കുന്ന കലാവിരുന്നാണ് ഓണം പൂക്കളത്തിന്റെ പ്രധാന ആകർഷണം.
കേരളത്തിന്റെ തനതായ ഓണാചാരങ്ങളും പാരമ്പര്യവും അമേരിക്കൻ മലയാളികളുടെ പുതുതലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ സംഗീതം, നൃത്തം, ഹാസ്യം, കുടുംബസംഗമം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
“പാരമ്പര്യം ആഘോഷിക്കാം – തലമുറകളെ ഒന്നിപ്പിക്കാം” എന്ന സന്ദേശവുമായി ഒരുക്കുന്ന ഓണം പൂക്കളം 2026, അമേരിക്കയിലെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഓണാനുഭവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും:
(267) 575-7333
(267) 377-3250
(267) 615-7500
(347) 640-1295