Image

ഡീക്കന്‍ സാം കുട്ടപ്പശ്ശേരിയും ഡീക്കന്‍ മൈക്കിള്‍ ജെയിംസും ഇന്ന് വിശുദ്ധ പൗരോഹിത്യ സ്വീകരണത്തിലേക്ക്.

ജോസഫ് ഇടിക്കുള. Published on 13 June, 2026
ഡീക്കന്‍ സാം കുട്ടപ്പശ്ശേരിയും ഡീക്കന്‍ മൈക്കിള്‍ ജെയിംസും ഇന്ന് വിശുദ്ധ പൗരോഹിത്യ സ്വീകരണത്തിലേക്ക്.

ന്യൂജേഴ്‌സി  :  ഡീക്കന്‍ സാം കുട്ടപ്പശ്ശേരിയും ഡീക്കന്‍ മൈക്കിള്‍ ജെയിംസും ഇന്ന് വിശുദ്ധ പൗരോഹിത്യ സ്വീകരണത്തിലേക്ക്, ന്യൂജേഴ്‌സി പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് ഇടവകയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി   പാറ്റേഴ്സണിലെ ഗെറ്റി അവന്യൂവിലുള്ള സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ജൂണ്‍ 13 ശനിയാഴ്ച രാവിലെ പത്തിനാണ് ചടങ്ങുകള്‍ ആരംഭിക്കുക.

ജൂണ്‍ 13 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് ചടങ്ങിന് മുഖ്യകാര്‍മ്മികത്വം വഹിക്കും.

ജൂണ്‍ 14 ഞായറാഴ്ച രാവിലെ 9:30 ന് ഡീക്കന്‍ സാം കുട്ടപ്പശേരിയും 11:30-ന് ഡീക്കന്‍ മൈക്കിള്‍ ജെയിംസും തങ്ങളുടെ പ്രഥമ ദിവ്യബലി അര്‍പ്പിക്കും.

ഡീക്കന്‍ സാം കുട്ടപ്പശേരി ന്യൂ ജേഴ്സി റഡ്ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇല്ലിനോയിസിലും റോമിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി, കേരളത്തില്‍ തൃശൂര്‍ മാള വലിയപറമ്പ് കുരുവിലശ്ശേരി ഇടവക അംഗങ്ങളായ  റോബി - സിസി ദമ്പതികളുടെ മകനാണ് ഡീക്കന്‍ സാം കുട്ടപ്പശേരി, സഹോദരി രേഷ്മ അലക്‌സ്.

ഡീക്കന്‍ മൈക്കിള്‍ ജെയിംസ് ന്യൂ ജേഴ്സി കാള്‍ഡ്വെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോളജി ബിരുദത്തിന് ശേഷമാണ് ഇല്ലിനോയ്സ് മന്‍ഡലൈന്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയത്. കേരളത്തില്‍ കോട്ടയം പാറമ്പുഴ ഹോളി ഫാമിലി ഇടവക അംഗങ്ങളായ  ജെയിംസ് - ഷേര്‍ളി ദമ്പതികളുടെ മകനാണ് ഡീക്കന്‍ മൈക്കിള്‍ ജെയിംസ്, സഹോദരി ബെറ്റ്‌സി ജെയിംസ്.

ചിക്കാഗോ സെയിന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ കീഴിലുള്ള വിവിധ ഇടവകളില്‍ നിന്നും വൈദികരും സിസ്‌റേഴ്‌സും ഡീക്കന്മാരും കൂടാതെ  മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് വിശ്വാസികളും ബന്ധുമിത്രാദികളുമായുള്ള ജനങ്ങളാണ് ഈ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുവാന്‍ എത്തിച്ചേരും  എല്ലാവര്‍ക്കുമായി ഇടവക വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇടവക വികാരി ഫാ. സിമ്മി തോമസിന്റെയും കൈക്കാരന്മാരായ ലിന്റോ മാത്യു, വിന്‍സെന്റ് തോട്ടുമാരി, ചാള്‍സ് ചാക്കോ, കൂടാതെ ഇടവക കമ്മറ്റി അംഗങ്ങള്‍, ഡെലിക്‌സ് ടി അലക്‌സ്  തുടങ്ങിയവരുടെ  നേതൃത്വത്തില്‍ അനേകം വാളന്റിയേഴ്സ് അടങ്ങുന്ന വിവിധ കമ്മറ്റികളുടെ സഹായത്തോടെ വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക