Image

ഫിഫാ ലോകകപ്പ് 2026: ടൊറന്റോയിലെ ഉദ്ഘാടനച്ചടങ്ങിൽ നൂറ ഫത്തേഹിയുടെ തകർപ്പൻ പ്രകടനം; മത്സരവേദികളിൽ ഒഴിഞ്ഞ സീറ്റുകൾ ചർച്ചയായി

Published on 13 June, 2026
ഫിഫാ ലോകകപ്പ് 2026: ടൊറന്റോയിലെ ഉദ്ഘാടനച്ചടങ്ങിൽ നൂറ ഫത്തേഹിയുടെ തകർപ്പൻ പ്രകടനം; മത്സരവേദികളിൽ ഒഴിഞ്ഞ സീറ്റുകൾ ചർച്ചയായി

ടൊറന്റോ: കാനഡയിൽ ആദ്യമായി അരങ്ങേറുന്ന 2026 ഫിഫാ ലോകകപ്പിന്റെ രണ്ടാം ഉദ്ഘാടനച്ചടങ്ങ് ടൊറന്റോയിൽ വർണാഭമായി നടന്നു. സഹ ആതിഥേയരായ കാനഡയും ബോസ്നിയ-ഹെർസഗോവിനയും തമ്മിലുള്ള ഗ്രൂപ്പ് ബി മത്സരത്തിന് മുന്നോടിയായാണ് താരനിബിഡമായ പരിപാടി സംഘടിപ്പിച്ചത്.
 

ബോളിവുഡ് നടിയും നർത്തകിയുമായ നൂറ ഫത്തേഹി ആയിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ 'സീർ സീർ' അവതരിപ്പിച്ച നൂറയുടെ പ്രകടനം കാണികളുടെ ആവേശം വർധിപ്പിച്ചു. വെജിഡ്രീം, സാൻജോയ് എന്നിവരും വേദിയിൽ എത്തി. കൂടാതെ ജെസ്സീ റെയ്‌സ്, അലേഷ്യ ക്യാറ,ഇല്യാന എന്നിവരുടെ സംഗീത പരിപാടികളും ആഘോഷങ്ങൾക്ക് മിഴിവേകി.

അതേസമയം, ഉദ്ഘാടനച്ചടങ്ങിനെയും സംഘാടനത്തെയും കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചില ആരാധകർ വിമർശനം ഉന്നയിച്ചു. ചടങ്ങിന് പ്രതീക്ഷിച്ച ആവേശമില്ലായിരുന്നുവെന്നാണ് ചിലരുടെ അഭിപ്രായം. ഇതിനൊപ്പം ടൊറന്റോ സ്റ്റേഡിയത്തിലും മറ്റു ചില മത്സരവേദികളിലും കാണപ്പെട്ട ഒഴിഞ്ഞ സീറ്റുകളും ചർച്ചയായി. 

ടൂർണമെന്റ് ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ഏകദേശം 1.8 ലക്ഷം ടിക്കറ്റുകൾ ഫിഫയുടെ ഔദ്യോഗിക റീസെയിൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിരുന്നുവെന്നും, ഗ്രൂപ്പ് ഘട്ടത്തിലെ 15,000 ഓളം ടിക്കറ്റുകൾ നേരിട്ടും വിൽപ്പനയ്ക്കുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ ഗ്വാഡലഹാരയിലെ സ്റ്റേഡിയം ഒഴിഞ്ഞുകിടന്നുവെന്ന വിലയിരുത്തൽ ഫിഫാ തള്ളി. സ്റ്റേഡിയത്തിൽ പ്രവേശിച്ച ടിക്കറ്റ് ഉടമകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഔദ്യോഗിക ഹാജർ കണക്കാക്കുന്നതെന്നും, പലരും തങ്ങളുടെ സീറ്റുകളിൽ ഇരിക്കാതെ സ്റ്റേഡിയത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് മത്സരം ആസ്വദിച്ചിരുന്നുവെന്നും ഫിഫ വിശദീകരിച്ചു.
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക