Image

ഇന്റർനാഷണൽ പ്രയർ ലൈൻ (631-ാമത് സെഷൻ) 2026 ജൂൺ 16ന്, മുഖ്യാതിഥി റവ. എബ്രഹാം വി. സാംസൺ

പി.പി ചെറിയാൻ Published on 13 June, 2026
ഇന്റർനാഷണൽ പ്രയർ ലൈൻ (631-ാമത് സെഷൻ) 2026 ജൂൺ 16ന്, മുഖ്യാതിഥി റവ. എബ്രഹാം വി. സാംസൺ

ഡിട്രോയിറ്റ് :ഇന്റർനാഷണൽ പ്രയർ ലൈനിന്റെ അടുത്ത സമ്മേളനം 2026 ജൂൺ 16, ചൊവ്വാഴ്ച നടക്കും.ഐ.പി.എൽ.-ന്റെ പ്രവർത്തനങ്ങൾ 631-ാമത് സെഷൻ പിന്നിടുന്ന ഈ വേളയിൽ, കഴിഞ്ഞകാലങ്ങളിൽ ദൈവം നൽകിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങൾക്കുമായി ഒരുമിച്ച് നന്ദി അർപ്പികുന്നതിനുള്ള അവസരമാണിത്

026 ജൂൺ 16, ചൊവ്വാഴ്ച  (9:00 PM EST | 8:00 PM CST | 6:00 PM PST) നടക്കുന്ന ഈ വാർഷികാഘോഷത്തിൽ ഫാർമേഴ്‌സ് ബ്രാഞ്ചിലെ മാർതോമാ ചർച്ച് ഓഫ് ഡാളസ് വികാർ റവ. എബ്രഹാം വി. സാംസൺ മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചനം പങ്കുവെക്കുകയും ചെയ്യും.

മീറ്റിംഗിൽ പങ്കുചേരുന്നതിന്
ഡയൽ-ഇൻ നമ്പർ: 1-712-770-4821
ആക്സസ് കോഡ്: 530464#

മൊബൈൽ ഫോണിലൂടെ വിളിക്കുന്നവർക്ക് (ബാക്കപ്പ് നമ്പർ വഴി) ആദ്യം 1-716-293-9722 എന്ന നമ്പറിലേക്ക് വിളിക്കുക. തുടർന്ന് 1-712-770-4821 ഡയൽ ചെയ്ത് ആക്സസ് കോഡ് 530464# നൽകുക.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) – 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) – 586 216 0602 (കോഓർഡിനേറ്റർ).
 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-13 09:03:03
💥🔥To@👉 അന്താരാഷ്ട്ര പ്രാർത്ഥനാ പോരാളികൾ -: 🔹ദയവായി നിങ്ങൾ ഈ വാർത്ത കൊടുക്കുമ്പോൾ എന്താണ് "പ്രാർത്ഥനാവിഷയങ്ങൾ' എന്നു വ്യക്തമാക്കണം. എന്നിട്ട് തൊട്ടടുത്ത വാർത്തയിൽ എന്തൊക്കെ വിഷയങ്ങൾക്ക് "ഉത്തരം ലഭിച്ചു" എന്നും വ്യക്തമാക്കണം. അങ്ങനെയല്ലേ വേണ്ടിയത്??? അതല്ലേ അതിന്റെ ഒരിത്.??? എന്നാലല്ലേ കൂടുതൽ ആളുകൾക്ക് ദൈവത്തിങ്കലേക്കു അടുക്കുവാൻ സാധിക്കൂ. അല്ലെങ്കിൽ നിങ്ങൾ മൂന്നും രണ്ടും അഞ്ചു പേരായി മാത്രം ചുരുങ്ങി പോകില്ലേ??? വാർത്ത എഴുതുന്ന പ്രാർത്ഥനാപടയാളി ഇക്കാര്യം ശ്രദ്ധിക്കണമേ . { ശ്രീ . പി.പി ചെറിയാൻ അവർകൾ അല്ല. }🙏🙏🙏 റെജിസ് 🔆
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-13 09:18:33
💥🔥To@👉 ഭൂലോക പ്രാർത്ഥനാ പടയാളികൾ -: 🔹മുകളിലത്തെ എന്റെ ആവശ്യം ന്യായവും യുക്തവും അല്ലേ??? ഏതായാലും നിങ്ങൾ അറയിൽ കടന്നിരുന്ന്‌ രഹസ്യത്തിൽ നിങ്ങളുടെ പിതാവിനോട് പ്രാർത്ഥിക്കുന്ന കാര്യം നാട്ടുകാരെ മുഴുവൻ പെരുമ്പറ കൊട്ടി അറിയിക്കുന്നുണ്ട്‼️. അപ്പോൾ പിന്നെ, ദൈവ നാമ മഹത്വത്തിനായി അതിന്റെ റിസൽറ്റും അറിയിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്👍...അല്ലേ??🤔. റെജിസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക