Image

ഫൊക്കാന പ്രസിഡന്റായി ലീല മാരേട്ടിനെ കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യു യോർക്ക് എൻഡോഴ്‌സ് ചെയ്തു

Published on 13 June, 2026
ഫൊക്കാന  പ്രസിഡന്റായി ലീല മാരേട്ടിനെ കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യു യോർക്ക് എൻഡോഴ്‌സ്  ചെയ്തു

ന്യൂയോര്‍ക്ക്:2026–2028 കാലയളവിലേക്കുള്ള ഫൊക്കാന   പ്രസിഡന്റായി ലീല മാരേട്ടിനെ ആദ്യ മലയാളി സംഘടനയായ കേരള  സമാജം ഓഫ് ഗ്രെയ്റ്റർ ന്യു യോർക്ക്  എൻഡോഴ്സ് ചെയ്‌തു . സംഘടനയുടെ പ്രസിഡന്റ് ഹേമ ചന്ദ്രൻ പെരിയാൽ, സെക്രട്ടറി മാത്തുകുട്ടി ഈശോ , ട്രഷറർ വിനോദ് കെയാർക്കെ  എന്നിവർ ചേർന്നാണ് നാമനിർദ്ദേശ നടപടികൾ പൂർത്തിയാക്കിയത്.

ഫൊക്കാനയുടെ ചരിത്രത്തിൽ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സജീവ പ്രവർത്തന പരിചയമുള്ള ലീല മാരേട്ട്, സംഘടനയുടെ വിവിധ ഘട്ടങ്ങളിലെ വളർച്ചക്കും പ്രവർത്തനങ്ങൾക്കും സാക്ഷിയും പങ്കാളിയുമാണ്. സംഘടനാ രംഗത്ത് അവർ കാഴ്ചവച്ച അർപ്പണബോധവും സ്ഥിരതയും, അവരെ ഇന്ന് ശ്രദ്ധേയമായ നേതൃമുഖങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്.

നിലവിലെ ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ രൂപപ്പെട്ട ശക്തമായ മുന്നേറ്റങ്ങളും സംഘടനാ ഊർജ്ജവും തുടർന്നുകൊണ്ടുപോകാൻ കഴിയുന്ന നേതൃപരിചയവും ടീം ശക്തിയും ലീല മാരേട്ടിനുണ്ടെന്നാണ് അനുയായികളുടെ വിലയിരുത്തൽ. വ്യക്തതയും വിശ്വാസ്യതയും സംഘടനാ പരിചയവും കൈമുതലായ ഒരു സംഘത്തോടൊപ്പമാണ് അവർ ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

പുതുതലമുറ നേതാക്കളെ വളർത്തിയെടുക്കുന്നതിലും സമൂഹസേവന പ്രവർത്തനങ്ങളിൽ ആളുകളെ കൈപിടിച്ചുയർത്തുന്നതിലും അവർ വഹിച്ച പങ്കും ശ്രദ്ധേയമാണ്.

സ്ഥാനാർഥിത്വ പ്രഖ്യാപനത്തോടനുബന്ധിച്ച് ലീല മാരേട്ട് പങ്കുവെച്ച സന്ദേശം ശ്രദ്ധേയമായി. താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ,  അമേരിക്കയിലെ ഓരോ മലയാളിയെയും  സംഘടനയുടെ അംഗമായി മാത്രമല്ല, സ്വന്തം കുടുംബാംഗമായി കാണുമെന്നും,   കരുതലോടെയും വിവേചനമില്ലാതെയും പക്ഷപാതമില്ലാതെയും ഓരോരുത്തരിലേക്കും സംഘടന എത്തിച്ചേരുമെന്നും അവർ ഉറപ്പുനൽകി.

പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മലയാളിയുടെ സംസ്കാരത്തെയും ബന്ധങ്ങളെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷകൾ ഉൾക്കൊള്ളുന്ന സന്ദേശമായാണ് പലരും ഇതിനെ കാണുന്നത്.

Join WhatsApp News
hot air 2026-06-13 14:20:43
Lot of hot air and self-serving publicity for the community, that's all we get!
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-13 15:18:18
💥🔥മറ്റാർക്കും ദോഷമുണ്ടാക്കാതെ, സ്വന്തം ചിലവിൽ,സ്വന്തമായൊരിടത്ത് , സ്വയംപൊങ്ങികൾക്ക് സ്വല്പം നേരത്തേക്ക്, സ്വസ്ഥമായി ഒന്ന് ഒത്തു കൂടുന്നതിനു ആർക്കാണ് ഇത്ര കടി?? ങേ?? ഫൊക്കാനയെ അവരുടെ വഴിക്കു വിടൂ... അവർ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ.... ജീവിക്കാൻ അനുവദിക്കൂ, അവരിൽ ഔഷധ ഗുണമില്ല.... റെജീസ് 🔆
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക