Image

ജീവിതം (കവിത: ഷീന പോള്‍)

Published on 13 June, 2026
ജീവിതം (കവിത: ഷീന പോള്‍)

നോക്കൂ .. 
ബാല്യവും കൗമാരവും യൗവ്വനവും വാർദ്ധക്യവും
ഒരു പോലെ ആസ്വാദകരമാക്കി 
കടന്നു പോയ ഒരാളെങ്കിലും ഇവിടുണ്ടോ ?

ബാല്യത്തിൻ്റെ കുഞ്ഞുടുപ്പുകൾ നഷ്ടമായവർ !

കൗമാരത്തിൻ്റെ കാവലാൾ
കഥയിലപ്രത്യക്ഷമായവർ!

യൗവ്വനത്തിൻ്റെ തീക്ഷണമാം പ്രതീക്ഷകളിൽ 
അഴലിൻ നിഴലുകൾ തഴുകി കടന്നു പോയവർ!

വാർദ്ധക്യത്തിൻ്റെ ഇരുട്ടിൽ സാന്ത്വനത്തിൻ്റെ 
വെളിച്ചം അന്യമായവർ !

നോക്കൂ ഇവിടം ഇങ്ങിനെയാണ്
ജീവിതം ഉണ്ടായിട്ടും
ജീവിതത്തിൽ ചിലതൊക്കെ 
നഷ്ടപെട്ടു പോകുന്നവർ

ജീവിതമെന്നാൽ .....
ജീവിക്കണമെന്ന് തിരിച്ചറിയുന്നിടത്ത് മാത്രം ജനിക്കുന്നതാണ്.

Sheena Paul

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക