Image

ദളപതിയും മോഹൻലാലും ഒന്നിച്ചെത്തിയ ‘ജില്ല’ റീ-റിലീസിനൊരുങ്ങുന്നു

Published on 12 June, 2026
ദളപതിയും മോഹൻലാലും ഒന്നിച്ചെത്തിയ ‘ജില്ല’ റീ-റിലീസിനൊരുങ്ങുന്നു

മലയാളത്തിന്റെ സ്വന്തം മോഹൻലാലും തമിഴകത്തിന്റെ ദളപതി വിജയിയും ആദ്യമായി ഒന്നിച്ചെത്തിയ ഹിറ്റ് ചിത്രം ‘ജില്ല’ വീണ്ടും തിയേറ്ററുകളിലേക്ക്. 2014-ൽ പുറത്തിറങ്ങിയ ഈ ആക്ഷൻ എന്റർടൈനർ, വിജയിയുടെ പിറന്നാൾ ദിനമായ ജൂൺ 19-ന് വമ്പൻ റീ-റിലീസിനൊരുങ്ങുകയാണ്. തമിഴ്നാടിന് പുറമെ കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രതീക്ഷിക്കുന്നത്.

ആർ.ടി. നേസൻ സംവിധാനം ചെയ്ത ചിത്രം സൂപ്പർഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയാണ് നിർമ്മിച്ചത്. ശിവൻ, ശക്തി എന്നീ കഥാപാത്രങ്ങളായി മോഹൻലാലും വിജയിയും തകർത്താടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. വിജയിയുടെ ‘ഗില്ലി’, ‘പോക്കിരി’ തുടങ്ങിയ ചിത്രങ്ങളുടെ റീ-റിലീസുകൾ വലിയ വിജയം കൈവരിച്ച പശ്ചാത്തലത്തിൽ, ‘ജില്ല’യ്ക്കും സമാനമായ വരവേൽപ്പ് ലഭിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക