
ബോളിവുഡിലെ ശ്രദ്ധേയനായ നടന്‍ അപര്‍ശക്തി ഖുറാന തന്റെ ഭാവി പദ്ധതികളെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. അടുത്ത പത്ത്-പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ അഭിനയരംഗത്ത് നിന്ന് വിരമിക്കാനും തയ്യല്‍ പഠിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. നേഹ ധൂപിയയും അംഗദ് ബേദിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡബിള്‍ ഡേറ്റ് എന്ന യൂട്യൂബ് ഷോയിലാണ് താരം തന്റെ ഈ വ്യത്യസ്തമായ മോഹം പങ്കുവെച്ചത്.
മുംബൈയിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായി തന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തില്‍ ഒരു സ്‌റ്റൈലിസ്റ്റായി താന്‍ ജോലി ചെയ്തിരുന്നുവെന്ന് അപര്‍ശക്തി ഓര്‍ത്തെടുത്തു. പ്രമുഖ ടിവി ചാനലുകളിലെ ബോളിവുഡ് ഷോകള്‍ അവതരിപ്പിക്കുന്നവരെ അന്ന് സ്‌റ്റൈല്‍ ചെയ്തിരുന്നു. ഫാഷന്‍ ലോകവുമായുള്ള ഈ പഴയ ബന്ധമാകാം തയ്യല്‍ പഠിക്കണമെന്ന തന്റെ ആഗ്രഹത്തിന് പിന്നിലെന്നും അദ്ദേഹം സൂചിപ്പിച്ചു. വസ്ത്രങ്ങള്‍ വെട്ടി ഡിസൈന്‍ ചെയ്യാനും അവ തുന്നാനും തനിക്ക് വലിയ താല്പര്യമാണെന്നും അപര്‍ശക്തി കൂട്ടിച്ചേര്‍ത്തു.
ദംഗല്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെയാണ് അപര്‍ശക്തി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'സ്ത്രീ', 'ലൂക്കാ ചുപ്പി' തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 'ജൂബിലി' എന്ന പിരീഡ് ഡ്രാമയിലെ അഭിനയം അദ്ദേഹത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. 2026-ല്‍ പുറത്തിറങ്ങിയ 'ജബ് ഖുലി കിതാബ്' ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. കൂടാതെ, 'റൂട്ട്' എന്ന ചിത്രത്തിലൂടെ അദ്ദേഹം തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്