Image

ഫിലാഡൽഫിയയിൽ ഹൈസ്കൂൾ, കോളജ് ഗ്രാജുവേറ്റ്സിനെ ആദരിച്ചു

ജോസ് മാളേയ്ക്കൽ Published on 12 June, 2026
ഫിലാഡൽഫിയയിൽ ഹൈസ്കൂൾ, കോളജ് ഗ്രാജുവേറ്റ്സിനെ ആദരിച്ചു

ഫിലാഡൽഫിയ: സെൻ്റ് തോമസ് സീറോമലബാർ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ നടന്ന ലളിതമായ ഗ്രാജുവേഷൻ ചടങ്ങിൽ ഈ വർഷം സണ്ടേസ്‌കൂൾ പന്ത്രണ്ടാം ക്ലാസിൽനിന്നും ഗ്രാജുവേറ്റുചെയ് ഡിപ്ലോമ നേടിയ യുവതീയുവാക്കളെയും, കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതബിരുദങ്ങൾ കരസ്ഥമാക്കിയ യുവതീയുവാക്കളെയും ആദരിച്ചു. ചിക്കാഗൊ സീറോമലബാർ രൂപതാബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായി സി.സി.ഡി. ക്ലാസ് ഓഫ് 2026 ഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചു അനുഗ്രഹപ്രഭാഷണം നടത്തി. മെയ് 31 ഞായറാഴ്ച്‌ച ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയെ തുടർന്നാണു പന്ത്രണ്ടാം ക്ലാസ് ഗ്രാജുവേഷൻ ചടങ്ങ് നടന്നത്. മതബോധനസ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ, പന്ത്രണ്ടാംക്ലാസ് അധ്യാപിക ഡോ. ബിന്ദു മെതിക്കളം എന്നിവർ 12 വർഷങ്ങളിലെ ചിട്ടയായ വിശ്വാസപരിശീലനത്തിനുശേഷം ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി അടുത്ത ലക്ഷ്യത്തിലേക്കു കുതിക്കാൻ വെമ്പിനിൽക്കുന്ന ഹൈസ്‌കൂൾ ബിരുദധാരികളെ ആദരിച്ചു.

ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിൻ്റെ സ്‌മരണാർത്ഥം അദ്ദേഹത്തിന്റെ കൊച്ചുമകൻ ഡോ. ജോസിൻ ജയിംസ് ഏർപ്പെടുത്തിയിരിക്കുന്ന 1000 ഡോളർ കാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റും പന്ത്രണ്ടാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്റ്റ് ആയ ജയ്ക്ക് ബെന്നിക്കു മാർ ജോയ് ആലപ്പാട്ടും, റവ. ഡോ. ജോർജ് ദാനവേലിലും, ഡോ. ജോസിനും കുടുംബവും സംയുക്തമായി നൽകി ആദരിച്ചു.

മതബോധനസ്‌കൂൾ പൂർവവിദ്യാർത്ഥികളായ ഡോ. ജേക്കബ് സെബാസ്റ്റ്യൻ, ജോസഫ് സെബാസ്റ്റ്യൻ, ജയിംസ് മാത്യു, സിറിൽ ജോൺ, ജെറിൻ ജോൺ എന്നിവർ ഏർപ്പെടുത്തിയിട്ടുള്ള ഫാമിലി ഫ്രണ്ട്സ് സ്കോളർഷിപ് 1000 ഡോളർ കാഷ് അവാർഡ് ഏറ്റവും നല്ല ലേഖനം എഴുതിനൽകിയ ഗ്ലോറിയാ സന്തോഷിനു ലഭിച്ചു.
2025-2026 ലെ എസ്. എ. റ്റി പരീക്ഷയിൽ സി. സി. ഡി. പന്ത്രണ്ടാം ക്ലാസിൽനിന്നും ഉന്നതവിജയം നേടിയ ജാക്വലിൻ ജോസഫ്, ജസീക്കാ ജസ്റ്റീൻ, ജെന്നാ നിഖിൽ എന്നിവർക്ക് എസ്. എം. സി. സി. ഫിലാഡൽഫിയ ചാപ്റ്റർ നൽകുന്ന കാഷ് അവാർഡുകൾ എസ്. എം. സി. സി. ചാപ്റ്റർ പ്രസിഡന്റ് സജി സെബാസ്റ്റ്യനും, ഭാരവാഹികളും ചേർന്ന് നൽകി ആദരിച്ചു.

ഈ വർഷം പ്രസിദ്ധീകരിക്കുന്ന സി. സി. ഡി. ഈയർബുക്കിൻ്റെ പ്രകാശനം ബിഷപ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു.
ജൂൺ 7 നു നടന്ന ലളിതമായ ചടങ്ങിൽ കോളജ്, യൂണിവേഴ്‌സിറ്റി തലത്തിൽ ഉന്നതബിരുദങ്ങൾ കരസ്ഥമാക്കിയവരെ പാരിതോഷികങ്ങൾ നൽകി ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിൽ ആദരിച്ചു. കൈക്കാരന്മാരായ ജോബി കൊച്ചുമുട്ടം, സിബിച്ചൻ ചെമ്പ്ളായിൽ, റോഷിൻ പ്ലാമൂട്ടിൽ, കുരുവിള ജയിംസ്, ജിതിൻ കരുമത്തി എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.

ഫോട്ടോ: എബിൻ സെബാസ്റ്റ്യൻ

ഫിലാഡൽഫിയയിൽ ഹൈസ്കൂൾ, കോളജ് ഗ്രാജുവേറ്റ്സിനെ ആദരിച്ചു
ഫിലാഡൽഫിയയിൽ ഹൈസ്കൂൾ, കോളജ് ഗ്രാജുവേറ്റ്സിനെ ആദരിച്ചു
ഫിലാഡൽഫിയയിൽ ഹൈസ്കൂൾ, കോളജ് ഗ്രാജുവേറ്റ്സിനെ ആദരിച്ചു
Join WhatsApp News
Sunil 2026-06-12 11:14:25
All these Sunday School children learn that it was Jehovah who created this universe about 5900 years ago. I am a victim of Sunday school. These kind of Sunday schools are a big disserve to humanity.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-12 13:39:23
💥🔥ഈ വാർത്ത എനിക്ക് മനസ്സിലായില്ല വായിച്ചിട്ട്. ഇതു മതത്തിന്റെ സൺ‌ഡേ School പാസ്സ് ആയവരെ അനുമോദിക്കുന്ന യോഗം ആണോ ,അതോ ലോകത്തിന്റെ Science കോളേജിൽ പഠിച്ചിട്ട് Pass ആയവരെ അനുമോദിക്കുന്ന Ceremony ആയിരുന്നോ??? ഏതെങ്കിലും ഒരിടത്ത് ഒറച്ചു നിന്നിരുന്നെങ്കിൽ നന്നായേനേ.... സൺ‌ഡേ സ്കൂളിന്റെ പുറകേ പോകുന്നവന് ഒരു കാരണവശാലും ജോലി കൊടുക്കരുത്. അവനു യഹോവാ "യിരേ'. സാധാരണ കോളേജിൽ പോയി പഠിച്ചവരെ മാത്രമേ ജോലിക്ക് പരിഗണിക്കാവൂ. ഊക്കും ഉപദേശവും ഒരുമിച്ച് work ആവില്ല. കൂടെ ഊണും ഉരുള ഊണും നടക്കില്ല. ഒരിടത്ത് ഒറച്ചു നിൽക്കൂ ദൈവജനമേ.... ദൈവത്തേ കൊണ്ട് കാൽക്കാശിന് കൊള്ളത്തില്ല എന്ന് പച്ചയ്ക്ക് തെളിയിക്കുകയാണ് ഈ വാർത്ത. സൺഡേയ്‌സ്കൂളിൽ പഠിച്ചാൽ അണ്ണാക്കിലോട്ട് ഒന്നും പോകില്ലെന്ന് മുകളിൽ കുപ്പായം ഇട്ടോണ്ട് നിൽക്കുന്ന എല്ലാവന്മാർക്കും നല്ല വ്യക്തമായി അറിയാം.?? നാണം, മാനം?? ഉളുപ്പ് ???? രണ്ടു വള്ളത്തിലും കാലുകൾ ചവിട്ടുന്നവന്മാർ.. ത്ഫൂ 🤮🤮🤮 റെജിസ് 🔆
ജെ മാത്യു 2026-06-12 15:26:37
നല്ല കാര്യമൊന്നും മനസ്സിലാകില്ല. റെജിയന്മാരുടെ ഒരു പൊതു സ്വഭാവമാണിത്. സയൻസ് പഠിച്ചവരെ ആദരിക്കണം എന്നാലതിലുപരി സയൻസ്( അറിവ്)മനുഷ്യനു നൽകിയ ദൈവത്തെയും സൺഡേസ്ക്കൂൾ പഠിക്കുന്നവരെയും കൂടുതൽ ആദരിക്കണം.യഹോവാ ഭക്തി ജ്ഞാനത്തിന്റെ ആരംഭം എന്നാണെല്ലൊ ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ പറഞിട്ടുള്ളത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക