Image

‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ഒരു ദിവസം മുൻപേ എത്തും: ഇന്ത്യൻ ആരാധകർ ആവേശത്തിൽ

Published on 11 June, 2026
 ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ഒരു ദിവസം മുൻപേ  എത്തും:  ഇന്ത്യൻ ആരാധകർ ആവേശത്തിൽ

മാർവെൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ സ്പൈഡർമാൻ ചിത്രം ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ഇന്ത്യൻ തിയേറ്ററുകളിൽ നിശ്ചയിച്ചതിലും നേരത്തെയെത്തും. ആഗോള റിലീസിന് ഒരു ദിവസം മുൻപ് തന്നെ ചിത്രം ഇന്ത്യയിൽ പ്രദർശനത്തിനെത്തുമെന്ന ആവേശകരമായ വിവരമാണ് നിർമ്മാതാക്കളായ സോണി പിക്ചേഴ്‌സ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 

ജൂലൈ 31 ആണ് സിനിമയുടെ ആഗോള റിലീസ്. ഇന്ത്യയിൽ ചിത്രം ജൂലൈ 30 ന് റിലീസിനെത്തും. റിലീസിന് 50 ദിവസങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കാൻ നിർമ്മാതാക്കൾ ഒരുങ്ങുകയാണ്.

ഇന്ത്യയിൽ സ്പൈഡർമാൻ ചിത്രങ്ങൾക്കുള്ള വമ്പൻ ജനപ്രീതി കണക്കിലെടുത്ത്, ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സോണി പിക്ചേഴ്‌സിന്റെ ഈ നീക്കം. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ 38-ാമത്തെ ചിത്രവും, സ്പൈഡർമാൻ പരമ്പരയിലെ നാലാമത്തെ ചിത്രവുമാണിത്. ബോക്‌സ് ഓഫീസിൽ കോടികൾ വാരിയ 2021-ലെ സൂപ്പർഹിറ്റ് ചിത്രം ‘സ്പൈഡർമാൻ: നോ വേ ഹോമി’ന്റെ തുടർച്ചയായാണ് ഈ ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയ്‌ലറിന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക