Image

വേൾഡ് മലയാളി കൗൺസിൽ നേഴ്സിങ് സ്‌കോളർഷിപ്പ് വിതരണം ഓഗസ്റ്റ് 22ന് കൊച്ചിയിൽ : നൂറ് വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുന്നു

Published on 11 June, 2026
വേൾഡ് മലയാളി കൗൺസിൽ നേഴ്സിങ് സ്‌കോളർഷിപ്പ്  വിതരണം ഓഗസ്റ്റ് 22ന് കൊച്ചിയിൽ : നൂറ് വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുന്നു

 

കൊച്ചി : വേൾഡ് മലയാളി കൗൺസിൽ നേഴ്സിങ് സ്‌കോളർഷിപ്പ്  വിതരണം ഓഗസ്റ്റ് 22ന് കൊച്ചിയിലെ റാഡിസൺ ബ്ലൂവിൽ നടക്കുന്നു. നൂറ് വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമാണ്  നൽകുന്നത് .

ഈ അഭിമാന നിമിഷത്തിന് സ്പോൺസറാകുന്നത് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ്  ഡോ. ബാബു സ്റ്റീഫനാണ് . 

ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടയ്‌ക്കൽ ,ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു , ഗ്ലോബൽ ട്രെഷറർ സണ്ണി വലിയത്ത് ,ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, മറ്റ് വൈസ് പ്രസിഡന്റുമാർ, ഗ്ലോബൽ നേതാക്കൾ, റീജിയണൽ നേതാക്കൾ, പ്രൊവിൻസ് നേതാക്കൾ എന്നിവരും അവരുടെ കുടുംബാംഗങ്ങളും ഈ മഹദ് പരിപാടിയെ സാന്നിധ്യം കൊണ്ട് ധന്യമാക്കും. ഈ ചടങ്ങിലേക്ക് ഏവരെയും  സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക