
ഡാളസ്: 'പ്രായോഗിക ആത്മീയത: സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള വഴി' എന്ന പ്രമേയത്തില്‍ ബ്രഹ്‌മാകുമാരീസ് ഡാളസ് കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. വരും ഞായറാഴ്ച (ജൂണ്‍ 14) വൈകുന്നേരം 3:30 മുതല്‍ 5:30 വരെ (CST) പൈലറ്റ് പോയിന്റിലുള്ള തപസ്യ ധാം റിട്രീറ്റ് ഹോമില്‍ വെച്ചാണ് സെമിനാര്‍ നടക്കുന്നത്.
വിവിധ മത-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഒരു പാനല്‍ ചര്‍ച്ചയും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. ബിബിസി റേഡിയോ പ്രസന്ററും ഇന്റര്‍ഫെയ്ത്ത് മിനിസ്റ്ററുമായ ഫിലിപ്പ ബ്ലാക്ഹാം ചര്‍ച്ച നിയന്ത്രിക്കും.
റവ. ഡെബ്ര ലൗഡിന്‍-മക്കാന്‍(ഓര്‍ഡെയ്ന്‍ഡ് മിനിസ്റ്റര്‍, നോര്‍ത്തേണ്‍ ടെക്‌സസ്),ഹാദി ജവാദ് (പ്രസിഡന്റ്, ഹ്യൂമന്‍ റൈറ്റ്‌സ് ഡാളസ്).ഇമാം മര്‍സൂഖ് അബ്ദുല്‍ ജാമി (പ്രസിഡന്റ് & ഇന്റര്‍ഫെയ്ത്ത് ലീഡര്‍, ഗ്ലോബല്‍ റിലീജിയസ് അഫയേഴ്‌സ്.)ഫെയ് ലെയ്ന്‍ (ആര്‍ട്ടിസ്റ്റ് ഇന്‍ റെസിഡന്‍സ് & ചീഫ് ഇന്‍സ്പിരേഷന്‍ ഓഫീസര്‍, താങ്ക്‌സ് ഗിവിങ് ഫൗണ്ടേഷന്‍.)പോളിന്‍ ഹെന്റി( സ്പിരിച്വല്‍ കെയര്‍ മാനേജര്‍ & ചാപ്ലിന്‍, മെത്തഡിസ്റ്റ് സെലീന മെഡിക്കല്‍ സെന്റര്‍)എന്നിവരാണ് മുഖ്യാതിഥികളും പാനല്‍ അംഗങ്ങളും:

ഈ പരിപാടി തികച്ചും സൗജന്യമാണ്. ചടങ്ങിന് ശേഷം എല്ലാവര്‍ക്കും അത്താഴവും ഉണ്ടായിരിക്കുന്നതാണ്.
രജിസ്‌ട്രേഷന്‍: പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ https://tinyurl.com/tdpsp26 എന്ന ലിങ്ക് വഴിയോ പോസ്റ്ററിലെ QR കോഡ് സ്‌കാന്‍ ചെയ്‌തോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 972-254-5562 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സുരക്ഷിതവും സമാധാനപൂര്‍ണ്ണവുമായ ഒരു സമൂഹ നിര്‍മ്മിതിക്കായുള്ള ബ്രഹ്‌മാകുമാരീസിന്റെ സൗജന്യ കമ്മ്യൂണിറ്റി സര്‍വീസിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.