Image

നസ്ലെന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഡൊമിനിക് അരുണ്‍

Published on 11 June, 2026
 നസ്ലെന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഡൊമിനിക് അരുണ്‍

 

നസ്ലെന് ജന്മദിനാശംസകള്‍ നേര്‍ന്ന് 'ലോകഃ' സിനിമയുടെ സംവിധായകന്‍ ഡൊമിനിക് അരുണ്‍. 'ഹാപ്പി ബര്‍ത്ത് ഡേ സൂപ്പര്‍സ്റ്റാര്‍' എന്ന അടിക്കുറിപ്പോടെ 'ലോകഃ' യുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഡൊമിനിക് അരുണ്‍ പങ്കുവച്ചത്.

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ടോവിനോയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ചാത്തന്‍ എന്ന മിത്തിനെ മുന്‍നിര്‍ത്തിയാണ് രണ്ടാം ഭാഗമൊരുക്കുന്നത്.

അതേസമയം അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ 'മോളിവുഡ് ടൈംസ്' ആണ് നസ്ലെന്റെ ഏറ്റവും പുതിയ ചിത്രം. വിനീത് മാധവന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ചിത്രത്തില്‍ നസ്ലെന്‍ നടത്തിയിരിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക