Image

മകള്‍ സബൈനയ്ക്ക് ആശംസകളുമായി ശ്വേത മേനോന്‍; മകളുടെ മുഖം മറച്ച പോസ്റ്റുമായി നടി

Published on 11 June, 2026
മകള്‍ സബൈനയ്ക്ക് ആശംസകളുമായി ശ്വേത മേനോന്‍; മകളുടെ മുഖം മറച്ച പോസ്റ്റുമായി നടി


 

പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസിലേക്ക് പ്രവേശിച്ച മകള്‍ സബൈനയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടി ശ്വേത മേനോന്‍. സമൂഹമാധ്യമങ്ങളിലൂടെ മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിപ്പ് പോസ്റ്റ് ചെയ്തത്. കൈകൊണ്ട് മുഖം മറച്ച രീതിയില്‍ സ്‌കൂളില്‍ നില്‍ക്കുന്ന കുട്ടിയുടെ ചിത്രമാണ് ശ്വേത പങ്കുവച്ചത്.

ഒന്‍പതാം ക്ലാസിലേക്ക് ചുവടുവയ്ക്കുന്ന എന്റെ പ്രിയപ്പെട്ട മകള്‍ക്ക് എല്ലാവിധ ആശംസകളും. ഈ വര്‍ഷം നിനക്ക് ആത്മവിശ്വാസവും ജിജ്ഞാസയും ഒരുപാട് അഭിമാന നിമിഷങ്ങളും സമ്മാനിക്കട്ടെ', ശ്വേത മേനോന്‍ കുറിച്ചു. നിരവധി ആരാധകരാണ് സബൈനയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്.

ജനിച്ചപ്പോള്‍ തന്നെ കളിമണ്ണ് സിനിമയിലൂടെ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത മുഖമാണ് മകള്‍ സബൈനയുടേത്. എന്നാല്‍, പിന്നീടിങ്ങോട്ട് സബൈനയെ മീഡിയയ്ക്ക് മുന്നില്‍ കാണാറില്ലായിരുന്നു.

അഭിനയരംഗത്തും അമ്മ സംഘടനയുടെ നേതൃത്വത്തിലും ഒരുപോലെ സജീവമായ ശ്വേത, കുടുംബ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക