Image

ഏറ്റവും പ്രിയപ്പെട്ട എന്നോട് - നിമ്ന വിജയ് (പുസ്തക ലോകം: പി എസ് ജോസഫ്‌ )

Published on 11 June, 2026
ഏറ്റവും പ്രിയപ്പെട്ട എന്നോട് - നിമ്ന വിജയ് (പുസ്തക ലോകം:  പി എസ് ജോസഫ്‌ )

പുതിയ ബാംഗളൂരിന്റെ കഥയാണിത് അത് ലളിത മനോഹരമായി നിമ്ന പറഞ്ഞിരിക്കുന്നു വലിയ ക്ളിഷ്ടത ഇല്ലാതെ.ലളിതമായ ഭാഷയില്‍ .അസാധാരണ സാഹിത്യ ഭംഗി അവകാശപ്പെടാനില്ല എങ്കിലും ഇതൊരു സത്യസന്ധമായ രചനയാണ് .ഇതൊരു വിജയം ആയതില്‍ വലിയ അതിശയം ഉണ്ടാകാനില്ല .ഇന്നിന്‍റെ കഥാകാരിയുടെ വിജയമാണിത്.

ഒരു  കാലത്ത് ഒരു കൃതി ഇരുപതിനായിരം കോപ്പികള്‍ വില്‍ക്കപ്പെടുക എന്നത് തന്നെ ചരിത്രസംഭവമായിരുന്നു.ചങ്ങമ്പുഴയുടെ രമണന്‍ അങ്ങനെ വിറ്റഴിക്കപ്പെട്ടതിനെ ഘോഷിച്ചു മുണ്ടശ്ശേരി തന്നെ അവതാരിക എഴുതി. മുട്ടത്തു വര്‍ക്കിയുടെയും മറ്റും കൃതികളാണ് പിന്നിട് അങ്ങനെ വലിയ വായനാസമൂഹത്തെ സൃഷ്ടിച്ചത് .എന്നാല്‍ ഇന്ന് പൊതുവേ പ്രശസ്തരായ എഴുത്തുകാരുടെ കൃതികള്‍ വാങ്ങാന്‍ തിക്കും തിരക്കുമാണ് .കെ എല്‍ എഫില്‍ കെ ആര്‍ മീരയുടെ നോവല്‍  ഘാതകന്‍” വാങ്ങാന്‍ കോഴിക്കോട്ടു ഒരു ജനക്കൂട്ടം തന്നെ ക്യൂ നില്‍ക്കുന്ന കാഴ്ച കാലത്തിന്‍റെ ചുവരെഴുത്തുകളായി കാണണം .കൌതുകകരമെന്നു തന്നെ പറയണം വലിയ ആരവമോ പ്രമുഖ പ്രസാധകരുടെ പിന്‍ബലവുമില്ലാത്ത നിമ്ന വിജയ് ന്‍റെ  കൃതികളാണ്  അമ്പതിനായിരം കോപ്പികള്‍ കടന്നു വിറ്റു പോകുന്നത്.മന്‍കൈണ്ട് ലിറ്ററെച്ചര്‍ പ്രസിദ്ധീകരിച്ച 350 രൂപ വിലയുള്ള “ഏറ്റവും പ്രിയപ്പെട്ട എന്നോട്” എന്ന  നോവല്‍ . ഇരുപത്തി മൂന്നാം പതിപ്പില്‍ എത്തി നില്‍ക്കുന്ന നിമ്ന വിജയന്‍റെ പുസ്തകം എല്ലാ അര്‍ത്ഥത്തിലും ചരിത്രം സൃഷ്ടിക്കുകയാണ് .എഴുത്തുകാരിക്കും പ്രസാധകനും പണവും പ്രശസ്തിയും സമ്മാനിച്ചു എന്നത് മാത്രമല്ല ,വായനക്കാരെ തൃപ്തിപ്പെടുത്തുന്ന പുതിയ എന്തോ ഒരു ചേരുവ ആ കൃതിയില്‍ കാണാം .എന്തായിരിക്കാം  വായനക്കാരെ വീണ്ടും വീണ്ടും  ഈ കൃതിയിലേക്ക് അടുപ്പിച്ചത് ?.  

      “നാം നമ്മെ ചേര്‍ത്തു നിര്‍ത്തുന്നിടത്തു വെച്ചാണ് സത്യത്തില്‍ ജീവിതം മാറി തുടങ്ങുന്നത് .അങ്ങനെ ഒരു യാഥാര്‍ത്ഥ്യത്തിലേക്കുള്ള  ഒരു യാത്രയാണ് ഈ നോവല്‍ “എന്ന് നിമന  വിജയ്  അവകാശപ്പെടുന്നു .സ്വയം കണ്ടെത്തല്‍ എല്ലാകൃതികളുടെയും സവിശേഷത ആണെന്നിരിക്കെ എന്തായിരിക്കാം ഈ കൃതിയുടെ രസക്കൂട്ട്‌?

ഇന്നത്തെ മലയാളി യുവജനതയുടെ വികാരമായി മാറിയിരിക്കുന്ന ബംഗളൂരു ആണ് തന്‍റെ  കഥയുടെ പശ്ചാത്തലമായി നിമ്ന സ്വീകരിച്ചിരിക്കുന്നത് .ബംഗ്ലൂര്‍ ഡേയ്സിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന നഗരം എന്ന് മറക്കാതെ അവര്‍ പറയുന്നുണ്ട് .ഇന്ന് ജനപ്രിയ സിനിമകളുടെയും സ്ഥിരം ലോക്കേഷന്‍ ഈ നഗരമാണ് എന്ന നിലക്ക് നോവലിന് സാധ്യത വര്‍ദ്ധിക്കുന്നു .വീട്ടുകാരില്‍ നിന്ന് അകന്നു അത്യാവശ്യത്തിനു പണവുമായി യുവാക്കള്‍  സ്വതന്ത്രമായി അടിച്ചു പൊളിച്ചു നടക്കാവുന്ന ഒരു മഹാ നഗരമാണ് ബംഗളൂര് .പ്രത്യേകിച്ചും യുവതിയുവാക്കള്‍ക്ക്‌ അത് നല്‍കുന്ന സ്വാതന്ത്ര്യം വലുതാണ്‌ .അങ്ങനെ നഗരത്തെ കാണുന്ന രചനകള്‍ മലയാളത്തില്‍ കുറവാണ് .അത് കൊണ്ടു തന്നെ ആ നഗരത്തില്‍ തൊഴില്‍ നേടുന്ന അല്ലെങ്കില്‍ അങ്ങോട്ട്‌ രക്ഷപെടാന്‍ ആഗ്രഹിക്കുന്ന യുവതി യുവാക്കളുടെ ഹൃദയമിടിപ്പ്‌  നോവല്‍ ഒപ്പിയെടുക്കുന്നു.

      എഴുത്തുകാരി ഒരു സ്ത്രീ ആണെന്ന് മാത്രമല്ല ,സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെയാണ്  നോവല്‍ രചിച്ചിരിക്കുന്നത് .അത് നല്‍കുന്ന സത്യസന്ധമായ ആവിഷ്ക്കാരണ രീതിയുണ്ടല്ലോ അതാണ്‌ ഈ നോവലിന്‍റെ വലിയ ആകര്‍ഷണം .,അതിഥി എന്ന നായികയുടെ കാഴ്ച്ചപ്പാടിലൂടെയാണ് കൃതി പുരോഗമിക്കുന്നത് . ന്യൂ ജെന്‍ നായികയാണ് അതിഥി ..ഇഷ്ടമില്ലാത്തവരെ വരച്ച വരയില്‍ നിര്‍ത്തുന്ന ,താന്‍ വിശ്വസിക്കുന്ന ആദര്‍ശത്തിനു വേണ്ടി ബന്ധങ്ങള്‍ പോലും ബലി കഴിക്കാന്‍ തയ്യാര്‍ ആകുന്ന നായിക.ഒരു പ്രണയ പരാജയത്തിന്റെ വേദന ഉള്ളില്‍ കൊണ്ടു നടക്കുന്ന അവരുടെ ജീവിതവുമായുള്ള ഏറ്റുമുട്ടലിന് പല യുവതി യുവാക്കളുടെയും കഥയുമായി സാമ്യം തോന്നുക സ്വാഭാവികം .

     നഗരത്തില്‍ ഒരു ന്യൂ ജെന്‍ ഓഫീസില്‍ ജോലി നോക്കുന്ന അതിഥി മലയാളം അറിയാവുന്ന ഒരു അന്യ ഭാഷക്കാരനുമായി രണ്ടാമതൊരു ബന്ധത്തിന് യാദൃശ്ചികമായി തയ്യാര്‍ ആകുന്നതു വളരെ ഹൃദയ്യാവര്‍ജ്ജകമായി നിമ്ന അവതരിപ്പിക്കുന്നു . ഒരു സിനിമ സ്റ്റൈല്‍ പ്രണയമാണത്.ഹോസ്റ്റല്‍ മതില്‍ ചാടി കാമുകന്റെ കൂടെ പോകുന്ന പെണ്‍കുട്ടി ആരെയും ത്രസിപ്പിക്കും .അതെ പോലെ ഒരു വിവാഹ മോചനത്തിന് ഭര്‍തൃ പീഡനം നേരിടുന്ന  തന്‍റെ ആന്റിയെ തന്നെ പ്രേരിപ്പിക്കാനും നായികക്ക് മടിയില്ല .കാമുകന്‍റെ വയലന്‍സ് തടയാന്‍ അവള്‍ ആ ബന്ധം തന്നെ ഉപേക്ഷിക്കാന്‍ സുഹൃത്ത് ദേവികയെ അവള്‍ ഉപദേശിക്കുന്നു .വളരെ യുവത്വം തുളുമ്പുന്ന ആധുനികമായ ആദര്‍ശങ്ങള്‍ ഉള്ള നായികയാണ് അതിഥി .തന്‍റെ ബന്ധുവിന്റെ ഗേ ജീവിതത്തെ അംഗീകരിക്കാന്‍ പോലും മടി കാട്ടാത്ത സ്ത്രീ .അതിത്തിരി കടന്ന കയ്യായി പോയെങ്കിലും .നോവല്‍ ഇതിവൃത്തവുമായി വലിയ ചേര്ച്ച യില്ലാത്ത ഒരു ഭാഗമാണത് ..

     നോവലിലെ സ്ത്രീ കഥാപാത്രങ്ങള്‍ നിത്യജീവിതത്തില്‍ നിന്ന് എടുത്തു പ്രതിഷ്ടിച്ചവയാണ്  മിഴിവാര്‍ന്ന വ്യക്തിത്വങ്ങള്‍ .കാമുകന് വേണ്ടി എന്തിനു തയ്യാറാകുന്ന ദേവിക മുതല്‍ ഓരോരുത്തരും .

    സാധാരണ സ്ത്രീകളുടെ അസാധാരണ കഥകളാണ് നോവലില്‍ .ഡേറ്റ്നു  മടിയില്ലാതെ  പോകുന്ന,ഡിവോര്സിനു  തയാറാകുന്ന,വേണ്ടി വന്നാല്‍  വേലി ചാടാന്‍ മടിക്കാത്ത  ,സുഹൃത്തിന് ഒപ്പം നില്‍ക്കുന്ന അസാധാരണ  സ്ത്രീകള്‍ .പക്ഷെ ഒരു നിര്‍ണ്ണായക നിമിഷത്തില്‍ മരണത്തെ തിരയുന്നവര്‍.

   പുതിയ ബാംഗളൂരിന്റെ കഥയാണിത് അത് ലളിത മനോഹരമായി നിമ്ന പറഞ്ഞിരിക്കുന്നു വലിയ ക്ളിഷ്ടത ഇല്ലാതെ.ലളിതമായ ഭാഷയില്‍ .അസാധാരണ സാഹിത്യ ഭംഗി അവകാശപ്പെടാനില്ല എങ്കിലും ഇതൊരു സത്യസന്ധമായ രചനയാണ് .ഇതൊരു വിജയം ആയതില്‍ വലിയ അതിശയം ഉണ്ടാകാനില്ല .ഇന്നിന്‍റെ കഥാകാരിയുടെ വിജയമാണിത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക