Image

കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ തൃണമൂല്‍:രാഹുലുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനര്‍ജി

Published on 11 June, 2026
കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ തൃണമൂല്‍:രാഹുലുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനര്‍ജി


ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിടുന്ന കടുത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള നീക്കങ്ങള്‍ സജീവമാകുന്നു. ഇതിന്റെ ഭാഗമായി ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ഇന്ത്യാ സഖ്യത്തിന്റെ ഭാവി പരിപാടികളും ഇരുപാര്‍ട്ടികളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. അഭിഷേകും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച നേരത്തെ നിശ്ചയിച്ചിരുന്നതിലും അധികം സമയം നീണ്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. 45 മിനിറ്റ് തീരുമാനിച്ച കൂടിക്കാഴ്ച 88 മിനിറ്റോളമാണ് നീണ്ടത്.


കഴിഞ്ഞ ദിവസം മമത ബാനര്‍ജി സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അഭിഷേകും രാഹുലും തമ്മില്‍ കണ്ടത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമതയും സോണിയയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. പാര്‍ട്ടിക്കുള്ളിലുണ്ടായ വലിയ പിളര്‍പ്പുംതിരിച്ചടികളുമാണ് കോണ്‍ഗ്രസുമായി അടുക്കാന്‍ മമത 
ബാനര്‍ജിയെ പ്രേരിപ്പിക്കുന്നത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക