
തിരുവനന്തപുരം: മലയാള സിനിമക്ക് തീരാനഷ്ടമായ സലീം കുമാറിനെ തലസ്ഥാനത്തെ ബഹുമുഖ പ്രതിഭകള്‍ അനുസ്മരിച്ചു. പ്രേംനസീര്‍ സുഹൃത് സമിതിയാണ് 9 ന് തായ് നാട് ഹാളില്‍ അനുസ്മരണം ഒരുക്കിയത്. ഫിലിം പി.ആര്‍ ഒ . അജയ് തുണ്ടത്തില്‍ സലീംകുമാറിനെ കുറിച്ച് എഴുതിയ അനുസ്മരണ ഗാനം മതമൈത്രി സംഗീതജ്ഞന്‍ ഡോ: വാഴമുട്ടം ചന്ദ്രബാബു ഈണമിട്ട് ആലപിച്ചു. സംവിധായകന്‍ ടി.എസ്.സുരേഷ് ബാബു ഓര്‍മ്മകള്‍ പങ്കു വെച്ചു. ചലച്ചിത്ര നടന്‍ അജിത് കൂത്താട്ടുകുളം ചടങ്ങ് ഉല്‍ഘാടനം ചെയ്തു.
സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍, നടന്‍മാരായ എം.ആര്‍. ഗോപകുമാര്‍, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, സലീം കുമാറിനോടൊപ്പം 25 ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അനില്‍ ഗോപിനാഥ്, സാഹിത്യകാരന്‍ സബീര്‍ തിരുമല, കോണ്‍ഗ്രസ് നേതാവ് പനച്ചമൂട് ദസ്തഗീര്‍, സംവിധായകരായ സി.വി. പ്രേംകുമാര്‍, നസീര്‍ മണക്കാട്, അവതാരകന്‍ എം.എച്ച്. സുലൈമാന്‍, ഡോ: ഗീതാഷാനവാസ്, ലതിക ആര്‍. നായര്‍, ഗോപന്‍ ശാസ്തമംഗലം, പ്രവാസി മലയാളികളായ സൈനുല്‍ അബ്ദീന്‍, ഷംസ് അബ്ദീന്‍, ഗായകരായ അലോഷ്യസ് പെരേര, സമീര്‍, ജയദേവന്‍ , കെ.ജി. കുമാര്‍, മാലിക്ക് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.