
‘മഞ്ഞുമ്മൽ ബോയ്‌സി’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലൻ ദി ബോയ്’ ഒഫീഷ്യൽ ട്രെയിലർ റിലീസായി മണിക്കൂറുകൾ കൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുകയാണ്. സസ്പെൻസും ദുരൂഹതയും നിറഞ്ഞ ട്രെയിലറിലൂടെ സൂപ്പർ താരം ടൊവിനോ തോമസും സംവിധായകൻ ഗിരീഷ് എ.ഡി.യും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ടെന്ന സർപ്രൈസ് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയതോടെ പ്രേക്ഷകരുടെ ആകാംക്ഷയും വർധിച്ചിരിക്കുകയാണ്.

ജിത്തു മാധവൻ തിരക്കഥയൊരുക്കി, ഒരു അമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ഈ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ചിത്രം ജൂൺ 19-ന് തിയേറ്ററുകളിലെത്തും.