Image

അഞ്ചുദിവസംകൊണ്ട് 15 കോടി; ബോക്സ് ഓഫീസിലും മുന്നേറി മോളിവുഡ് ടൈംസ്

Published on 10 June, 2026
 അഞ്ചുദിവസംകൊണ്ട് 15 കോടി; ബോക്സ് ഓഫീസിലും മുന്നേറി മോളിവുഡ് ടൈംസ്

 

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്ലിനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ സിനിമയാണ് മോളിവുഡ് ടൈംസ്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസിനെത്തിയ സിനിമ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കൈയടി നേടിക്കൊണ്ട് തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ബോക്സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് സിനിമ കാഴ്ചവയ്ക്കുന്നത്. റിലീസിനെത്തി അഞ്ചുദിവസംകൊണ്ട് 15 കോടിയാണ് വേള്‍ഡ് വൈഡ് കളക്ഷനായി മോളിവുഡ് ടൈംസ് നേടിയത്.

ഒരു സിനിമാ മോഹിയുടെ സ്വപ്നങ്ങള്‍ക്കും വിജയത്തിനും പിന്നിലെ പ്രതിസന്ധികളും താഴ്ചകളും വീഴ്ചകളും പറഞ്ഞുകൊണ്ട്, സിനിമാപ്രേമികള്‍ക്ക് മികച്ച തിയേറ്റര്‍ അനുഭവം മോളിവുഡ് ടൈംസ് സമ്മാനിക്കുന്നുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം. സംവിധായകനായ അഭിനവ് സുന്ദര്‍ നായകിന്റെ ആത്മകഥാംശമുള്ള സിനിമ കൂടിയാണ് മോളിവുഡ് ടൈംസ് എന്ന് പ്രൊമോഷന്‍ അഭിമുഖങ്ങളില്‍ അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നസ്ലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ആണ് സിനിമയില്‍ ഉടനീളമുള്ളതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം

'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്ലിനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, റോഷന്‍ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അല്‍ത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കൂടാതെ രണ്ട് പ്രമുഖ താരങ്ങളും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്തത് വിശ്വജിത്ത് ഒടുക്കത്തില്‍. സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിങ്: നിധിന്‍ രാജ് അരോള്‍, അഭിനവ് സുന്ദര്‍ നായക്, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സിങ്: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍: ആശിഖ് എസ്, കോസ്റ്റ്യൂം: മഷര്‍ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശിവകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്സ്: ജോബിന്‍ ജോസഫ്, പി.ആര്‍.ഒ: എ.എസ്. ദിനേശ്, സ്റ്റില്‍സ്: ബോയക്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക