Image

ജോർജ് മണ്ണിക്കരോട്ടിന്റെ സംസ്‌കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് സീറോ-മലങ്കര കാത്തലിക് ചർച്ചിൽ: വ്യൂയിങ് 12ന്

Published on 10 June, 2026
ജോർജ് മണ്ണിക്കരോട്ടിന്റെ  സംസ്‌കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ  സെന്റ് പീറ്റേഴ്സ് സീറോ-മലങ്കര കാത്തലിക് ചർച്ചിൽ: വ്യൂയിങ് 12ന്

 

ഹൂസ്റ്റൺ :പ്രശസ്ത അമേരിക്കൻ മലയാളി സാഹിത്യ ചരിത്രകാരനും നോവലിസ്റ്റും സംഘാടകനുമായിരുന്ന ജൂൺ 6ന് ശനിയാഴ്ച  അന്തരിച്ച  ജോർജ് മണ്ണിക്കരോട്ടിന്റെ സംസ്‌കാര ശുശ്രൂഷകൾ  13ന് ശനിയാഴ്ച  സ്റ്റഫോർഡിലുള്ള സെന്റ് പീറ്റേഴ്സ് സിറോ-മലങ്കര കാത്തലിക് ചർച്ചിൽ നടക്കുന്നതാണ്.

പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും സംബന്ധിച്ച കൂടുതൽ  വിവരങ്ങൾ ചുവടെ: 
വ്യൂയിങ്:  ജൂൺ 12,  വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ രാത്രി 9 മണി വരെ സ്റ്റഫോർഡിലുള്ള സെന്റ് പീറ്റേഴ്സ് സിറോ-മലങ്കര കാത്തലിക് ചർച്ചിൽ (3135 5th Street, Stafford, TX 77477).

സംസ്‌കാര ശുശ്രൂഷകൾ  ജൂൺ 13ന് ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് പീറ്റേഴ്സ് സിറോ-മലങ്കര കാത്തലിക് ചർച്ചിൽ  ആരംഭിക്കും. തുടർന്ന് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

 പരേതനോടുള്ള ആദരസൂചകമായി പുഷ്പചക്രങ്ങൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ  പകരം  'കാത്തലിക് ചാരിറ്റീസ്' (https://tinyurl.com/mannickarottu)ലേക്ക് സംഭാവനകൾ നൽകാനാണ്  താല്പര്യപ്പെടുന്നതെന്ന് കുടുംബം  അറിയിച്ചു.

കുടുംബാംഗങ്ങൾക്ക് നേരിട്ട് അനുശോചന കുറിപ്പുകൾ അയക്കാൻ ആഗ്രഹിക്കുന്നവർക്ക് , ഇടവക വികാരിയായ ഫാ. ബിന്നിയുടെ (Fr. Binny) പേരിൽ പള്ളിയുടെ വിലാസത്തിലേക്ക് St. Peter’s Syro-Malankara Catholic Church, 3135 5th Street, Stafford, TX 77477 അയക്കാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക