
യുഎസ് വിസയ്ക്കുള്ള ഇന്റർവ്യൂ വേഗത്തിൽ കിട്ടാൻ $750 അടയ്ക്കുക. സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ജൂലൈ ഒന്നിനു കൊണ്ടുവരുന്ന ഈ പരിപാടി ടൂറിസം-ബിസിനസ് ആവശ്യങ്ങൾക്കുള്ള ബി1/ബി2 വിസ അപേക്ഷകർക്കുള്ളതാണ്.
ആറു മാസത്തേക്കാണ് തത്കാലം ഇതു നടപ്പാക്കുക.
നിലവിലുള്ള $185 അപേക്ഷാ ഫീസിനു പുറമേ $750 അടച്ചാൽ ഡിസംബർ 31 വരെ 10 ദിവസത്തിനുള്ളിൽ യുഎസ് എംബസികളിലോ കോൺസുലേറ്റുകളിലോ ഇന്റർവ്യൂ ലഭിക്കും.
വിസ നടപടികൾ വേഗത്തിൽ പൂർത്തിയാവും എന്ന ഉറപ്പു നൽകാൻ പക്ഷെ കഴിയില്ലെന്നു അധികൃതർ പറയുന്നു. വിസ ലഭിക്കുമെന്ന ഉറപ്പുമില്ല. അപേക്ഷകർക്ക് യോഗ്യതകൾ ഉറപ്പായും ഉണ്ടാവണം.
സമയബന്ധിത ആവശ്യങ്ങൾക്കു ഈ സൗകര്യം പ്രയോജനപ്പെടുമെന്നു യുഎസ് ഉദ്യോഗസ്ഥർ പറയുന്നു.
US Visa Interview Within 10 Days For $750