Image

ഫിലഡല്‍ഫിയ സെന്റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു

Published on 10 June, 2026
ഫിലഡല്‍ഫിയ സെന്റ്  തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു

അമേരിക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തെ ഭാരതീയ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആദ്യ ഇടവക ആയ ഫിലഡല്‍ഫിയ സെന്ററ്. തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ച്,  ഇടവക സ്ഥാപനത്തിന്റെ അന്‍പതാം വാര്‍ഷിക  ആഘോഷങ്ങളുടെ ഉദ്ഘാടനം 2026 ജൂണ്‍ മാസം പതിനാലാം തീയതി നടത്തുന്നു.
ദൈവസന്നിധിയിലേക്ക് കടന്നുപോയ ബഹു. കെ. മത്തായി കോര്‍എപ്പിസ്കോപ്പയുടെ നേതൃത്വത്തില്‍ 1976 ഒക്ടോബര്‍ ആറാം  തീയതി ആണ് ഇടവക സ്ഥാപിതമായത്.
235 കുടുംബങ്ങള്‍ അംഗങ്ങളായുള്ള സെന്ററ്. തോമസ്‌ ഇടവക നോര്‍ത്ത് ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ ഏറ്റവും വലിയ ഇടവകയാണ്. 

ആധ്മീയകാര്യങ്ങളിലും  ജീവകാരുണ്യപ്രവര്‍ത്തങ്ങളിലും മുന്‍പന്തിയിലുള്ള സെന്ററ്. തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ ഇടവകയെ നയിക്കുന്നത് വികാരി റവ. ഫാദര്‍. എം.കെ. കുറിയാക്കൊസും സഹവികാരി റവ. ഫാദര്‍. സുജിത് തോമസ്സും ആണ് സ്വന്തമായി സുരക്ഷിതമായ പാര്‍പ്പിടം ഇല്ലാതിരുന്ന കേരളത്തിലെ 64 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഈ ഇടവക ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ട്.

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കബാവ ആണ് ജൂബിലി ആഘോഷത്തിന്റ്റെ മുഖ്യ അതിഥി. ഭദ്രാസനമെത്രാപ്പോലിത്ത അഭിവന്ദ്യ സക്കറിയാസ് മാര്‍ നിഖോളവാസ് തിരുമേനി, സൌത്ത് വെസ്റ്റ്‌ അമേരിക്കന്‍  ഭദ്രാസനമെത്രാപ്പോലിത്ത അഭിവന്ദ്യ തോമസ്‌ മാര്‍ ഈവാനിയോസ് തിരുമേനി, ഫിലഡെല്‍ഫിയ   സിറ്റി മേയര്‍ ബഹു. ഷെറില്‍ പാര്‍ക്കര്‍, പെന്‍സില്‍വാനിയ സ്റ്റേറ്റ് റെപ്രസെന്റ്റെറ്റീവ് ജാറിഡ് സോളമന്‍ തുടങ്ങിയ വിശിഷ്ടാതിഥികളും  ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്.

പതിനാലാം തീയതി രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയുടെ മുഖ്യകാര്‍മ്മികന്‍ പരിശുദ്ധ. കാതോലിക്ക ബാവാ തിരുമേനി ആണ്. 
ഉച്ചക്ക് ഒന്നര മണിമുതല്‍  മുതല്‍ മൂന്നേകാല്‍ മണി വരെ അനുഗ്രഹീത കലാകാരന്മാരുടെ കലാപ്രകടനം ക്രമീകരിച്ചിട്ടുണ്ട്.

വൈകിട്ട് നാല് മണിക്ക് അഭിവന്ദ്യ സക്കറിയാസ് മാര്‍ നിഖോളവാസ് തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനം പരിശുദ്ധ. ബസേലിയോസ് മാര്‍ത്തോമ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കബാവ ഉദ്ഘാടനം  ചെയ്യുന്നതാണ്‌.
സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന  ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫിലാഡെല്‍ഫിയ നഗരത്തിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയിലേക്ക് സെന്ററ്. തോമസ്‌ ഇടവകയുടെ സംഭാവന മേയറെ ഏല്‍പ്പിച്ചുകൊണ്ട് നിര്‍വഹിക്കുന്നതാണ്.

ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ പ്രകാശനകര്‍മ്മവും പൊതുസമ്മേളനത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

സമ്മേളനത്തിന് ശേഷം നടത്തുന്ന സ്നേഹവിരുന്നോടെ ജുബിലീ ഉദ്ഘാടനദിവസത്തെ പ്രോഗ്രാം അവസാനിക്കുന്നതാണ്.
ജൂബിലി ആഘോഷങ്ങളുടെ വിജയത്തിനായി വിവധ കമ്മിറ്റികളുടെ പ്രവര്‍ത്തിക്കുന്നു. എല്ലാ അഭ്യുദയകാംഷികളുടെയും സഹകരണവും സാന്നിധ്യവും  ഇടവക അഭ്യര്‍ത്ഥിക്കുന്നു.

വാര്‍ത്ത അയച്ചുതന്നത് ജോണ്‍ പണിക്കര്‍ .

ഫിലഡല്‍ഫിയ സെന്റ്  തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക