
തെന്നിന്ത്യന്‍ താരം ഖുശ്ബുവിന്റെയും സംവിധായകന്‍ സുന്ദര്‍ സി. യുടെയും മകള്‍ അവന്തിക സുന്ദര്‍ ഇനി തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. ആരംഭം എന്ന മലയാളത്തില്‍ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ തമിഴിലേക്കും എത്തുകയാണ് അവന്തിക.
യുവതാരം പവിഷ് നായകനാകുന്ന ചിത്രത്തില്‍ അവന്തിക ആണ് നായിക. നവാഗതനായ ധനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ആരംഭിക്കും. വോളിബാള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സ്‌പോര്‍ട്‌സ് ഡ്രാമ എണ്‍പതുകളുടെ പശ്ചാത്തലമാണ്. പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത്തിന്റെ ശിഷ്യനാണ് സംവിധായകന്‍ ധനു.
അതേസമയം മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ആരംഭം സുജേഷ് ആനി ഈപ്പന്‍ സംവിധാനം ചെയ്യുന്നു. 23 വര്‍ഷത്തിനുശേഷം പ്രശസ്ത തെന്നിന്ത്യന്‍ താരം സരിത മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടി ആണ്.
അമ്മയും മകളുമായാണ് സരിതയും അവന്തികയും അഭിനയിക്കുന്നത്. അല്‍ത്താഫ് സലിം, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൃഷ്ണ ശങ്കര്‍, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, വിജി വെങ്കടേഷ്, നോബി മാര്‍ക്കോസ്, രാജേഷ് ശര്‍മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോര്‍ജ്, ശെന്തില്‍ കൃഷ്ണ, ഷിന്‍സ്, തഴവ സഹദേവന്‍, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാര്‍ സേതു, ഷോബി തിലകന്‍, സജിമോന്‍, ലിഷോയ്, ഷാനവാസ്, മൂന്നാര്‍ രമേഷ്, ജിനു കോട്ടയം, രഞ്ജന്‍ ദേവ്, ആര്‍ദ്ര മോഹന്‍, അര്‍ണവ്, ഹരി നമ്പൂതിരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കഥ, തിരക്കഥ, സംഭാഷണം ജോസ്‌ലെറ്റ് ജോസഫ്, അജോയ് തമ്പി , ഛായാഗ്രഹണം അജയന്‍ വിന്‍സെന്റ്.