Image

ദൃഢം ജൂണ്‍ 12 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 08 June, 2026
ദൃഢം ജൂണ്‍ 12 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രം ദൃഢം ജൂണ്‍ 12 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. ലിന്റോ ദേവസ്യയും ജോമോന്‍ ജോണും തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാര്‍ട്ടിന്‍ ജോസഫാണ്. E4 EXPERIMENTS ന്റെയും BEDTIME STORIES ന്റെയും ബാനറില്‍ ക്യാറ്റിന ആന്‍ ജീത്തു, മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കുഴിനിലം എന്ന ഗ്രാമത്തിലേക്ക് പുതുതായി ചാര്‍ജ്ജെടുക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ വിജയിന് നേരിടേണ്ടി വരുന്ന ദുരൂഹത നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു അജ്ഞാത മൃതദേഹം ആ നാട്ടില്‍ കണ്ടെതുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അന്വേഷണമാണ് കഥ. ഷൈന്‍ നിഗം, ഷോബി തിലകന്‍, കോട്ടയം രമേശ്, ദിനേശ് പ്രഭാകര്‍, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

പി എം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് വി എസ് വിനായക് നിര്‍വ്വഹിച്ചിരിക്കുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് 'ദൃഢം' സ്ട്രീം ചെയ്യുന്നത്.

ഈ വരുന്ന ജൂണ്‍ 12 മുതല്‍ 'ദൃഢം' ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും.മറക്കാതെ കാണുക.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക