Image

കാഴ്ചക്കാരെയും ടിആര്‍പിയും കൂട്ടാനുള്ള തിരക്കില്‍ മനുഷ്യത്വം നഷ്ടപ്പെട്ടു: യുട്യൂബേഴ്‌സിനെതിരെ രജിഷ വിജയന്‍

Published on 08 June, 2026
കാഴ്ചക്കാരെയും ടിആര്‍പിയും കൂട്ടാനുള്ള തിരക്കില്‍ മനുഷ്യത്വം നഷ്ടപ്പെട്ടു: യുട്യൂബേഴ്‌സിനെതിരെ രജിഷ വിജയന്‍

 

നടന്‍ സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങിനിടെ തള്ളിക്കയറിയ യുട്യൂബേഴ്‌സിനെതിരെ പ്രതിഷേധം കനക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രജീഷ വിജയന്‍.

കാഴ്ചക്കാരെയും ടിആര്‍പിയും കൂട്ടാനുള്ള തിരക്കില്‍ മനുഷ്യത്വം നഷ്ടപ്പെട്ടെന്നാണ് രജീഷ പറയുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം.

'ഒരു ഇതിഹാസത്തിന്റെ നഷ്ടത്തില്‍ അങ്ങേയറ്റം ദുഃഖിതയാണ്. മാധ്യമങ്ങളും കാമറകളും ദുഃഖിതരായ കുടുംബത്തോട് കാണിക്കുന്ന അനാദരവും സഹാനുഭൂതിയില്ലായ്മയുമാണ് കൂടുതല്‍ വേദനിപ്പിക്കുന്നത്! കാഴ്ചക്കാരെയും ടി.ആര്‍.പി.യും കൂട്ടാനുള്ള തിരക്കില്‍, യഥാര്‍ത്ഥ മനുഷ്യത്വം നഷ്ടപ്പെട്ടു,' രജീഷ കുറിച്ചു.

സലിം കുമാറിന്റെ ഭൗതിക ശരീരം പറവൂരിലെ വസതിയില്‍ നിന്നും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുന്ന ചടങ്ങിനിടെയാണ് ഔചിത്യമില്ലാതെ ചില യുട്യൂബ് ചാനലുകള്‍ പെരുമാറിയത്.

മൊബൈല്‍ ക്യാമറകളുമായി നിന്നവരോട് പിന്നോട്ട് അല്‍പം മാറി നില്‍ക്കാന്‍ ചന്തു സലിംകുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അതു ഗൗനിക്കാതെ മൊബൈല്‍ ക്യാമറ സംഘം ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തുടര്‍ന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ചന്തു രൂക്ഷമായ രീതിയില്‍ പ്രതികരിക്കുകയായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക