Image

കൃപയുടെ 50 വർഷങ്ങൾ; ഫിലഡൽഫിയ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജൂബിലി ആഘോഷിക്കുന്നു

Published on 07 June, 2026
കൃപയുടെ 50 വർഷങ്ങൾ; ഫിലഡൽഫിയ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ജൂബിലി ആഘോഷിക്കുന്നു

ഫിലഡൽഫിയ:  ഫിലഡൽഫിയ മേഖലയിൽ ഓർത്തഡോക്സ് ആരാധന ആരംഭിച്ചതിന്റെ അമ്പതാം വാർഷികവും ബെൻസേലം   സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ആരംഭിച്ചതിന്റെ അമ്പതാം വാർഷികവും ജൂണ് 13 മുതൽ ആറു  മാസത്തെ പരിപാടികളോടെ ആഘോഷിക്കുന്നു.

ജൂൺ 13-നു ആഘോഷങ്ങളിൽ സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യാതിഥി ആയിരിക്കും. ഭദ്രാസന മെത്രപ്പോലീത്ത സഖറിയ മോർ നിക്കളാവോസ്‌,  സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപോലിത്ത ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത, ബത്തേരി ഭദാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ്‌ എന്നിവരും പങ്കെടുക്കും.

രാവിലെ പള്ളിയുടെ ജൂബിലിയും ഉച്ചക്ക് ശേഷം ഓർത്തഡോക്സ് ആരാധന തുടങ്ങിയതിന്റെ ജൂബിലിയും ആണ്  ആഘോഷിക്കുക.

ധന്യമായ 50 വർഷത്തെ ചരിത്രവും സഭാസമൂഹത്തിലുണ്ടായ നേട്ടങ്ങളും അഭിമുഖീകരിച്ച പ്രതിസന്ധികളും  വികാരി റവ. ഫാ. ഷിബു വേണാട് മത്തായി, ഇടവകയുടെ തുടക്കക്കാരിലൊരാളും ഇപ്പോൾ മീഡിയ  കോർഡിനേറ്ററും   ഫോമാ നേതാവുമായ  രാജു വർഗീസ്, സെക്രട്ടറി ലിൻ  മാത്യു കുര്യൻ,  ട്രഷറർ റെജി തോമസ് നൈനാൻ എന്നിവർ പ്രവാസി ചാനലും ഇ-മലയാളിയുടെ നടത്തിയ അഭിമുഖത്തിൽ വിശദീകരിച്ചു.

ഇ-മലയാളി
  
അമേരിക്കന്‍ ജീവിതത്തിലെ നാഴികകല്ലാണ് ഈ 50 -ാം വാര്‍ഷികം. നമ്മുടെ ചരിത്രത്തിലെ പ്രധാന സംഭവമാണ്. പ്രവാസ ജീവിതത്തില്‍ നമ്മള്‍ കടന്നുപോകുന്ന പടവുകളുടെ സൂചനയാണ് ഈ കാണിക്കുന്നത്. ഇത് എല്ലാവര്‍ക്കും ആഹ്ലാദകരമായ കാര്യമാണ്. ജാതിമത ഭേദമേന്യ  60 കളിലും 70കളിലും  എല്ല്ലാവരും നമ്മുടെ പള്ളികളില്‍ വരുമായിരുന്നു.  അത് ജൂബിലി  വരെ എത്തി  വിജയകരമായി മുന്നോട്ടു പോകുന്നതില്‍ സന്തോഷമുണ്ട്. പള്ളിയുടെ ചരിത്രത്തെപ്പറ്റി അച്ചന്‍ പറഞ്ഞാല്‍ നന്നായിരുന്നു.

ഫാ. ഷിബു

ഇവിടെ കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുന്നത് 1976 ഒക്ടോബര്‍ പത്താം തീയ്യതി ആണ്. റവ. മത്തായി കോറെസ്‌ക്കോപ്പയുടെ നേതൃത്വത്തിലാണ് ഇത് ആരംഭിക്കുന്നത്. അന്ന് വരെ  എക്യൂമെനിക്കല്‍ സമൂഹമായി  ആരാധിച്ചു വന്നിരുന്നു. അതില്‍ മാര്‍ത്തോമാ, സി.എസ്.ഐ, കാത്തലിക് മറ്റുള്ള എല്ലാ വിഭാഗങ്ങളും ഒരുമിച്ച്  വന്നു. ആ സമയത്ത് ഓര്‍ത്തഡോക്‌സ് പാരിഷ് രൂപപ്പെടുത്തുക  എന്ന ലക്ഷ്യത്തോടെ   എല്ലാവരുടെയും അനുമതിയോടെ ഔദ്യോഗികമായി  1976ലാണ് ഈ പാരിഷ് ബഹുമാനപ്പെട്ട വെരി.റവ.മത്തായി കോറെപ്പിസ്‌ക്കോപ്പയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്.

അതിന് ശേഷം   കോണ്‍ഗ്രിഗേഷന്‍   വളര്‍ന്ന് 1980 ആകുമ്പോഴേക്കും അതില്‍ നിന്ന് ചെറിയൊരു വിഭാഗം പിരിഞ്ഞ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ്  ചർച്ച് -പിന്നീട് കത്തീഡ്രൽ ആയി.  സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ എന്നുള്ളതായുന്നു ആദ്യത്തെ  പേര്. 84ല്‍ അഭിവന്ദ്യ മക്കാറിയാസ്  തിരുമേനി  ആ കോണ്‍ഗ്രിഗേഷൻ    രണ്ട് പാരിഷ് ആയി വിഭജിച്ചു.  സെന്റ് ഗ്രിേേഗാറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചും സെന്റ് ബെസേലിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചും. അങ്ങനെ രണ്ട് ഇടവക രൂപപ്പെട്ടു.   സെന്റ് ഗ്രിഗോറിയോസ് ദേവാലയം ബഹുമാനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തില്‍ തുടർന്ന്. ഭൂരിപക്ഷം പേരും ആ ദേവാലയത്തിലായിരുന്നു.  

അതിനു ശേഷവും മാറ്റങ്ങളുണ്ടായി. ഇപ്പോൾ ഈ മേഖലയിൽ എട്ട് ഓര്‍ത്തഡോക്‌സ് ദേവാലയങ്ങള്‍ ഉണ്ട്. ഇത് വളര്‍ച്ചയുടെ ഒരു ഘട്ടമാണ് കാണിക്കുന്നത്.  

മൂന്ന് ജനറേഷനില്‍ പെട്ടവര്‍ ഇപ്പോൾ ഈ ദേവാലയത്തില്‍ ഉണ്ട്. എല്ലാവരും നന്നായി പ്രവര്‍ത്തിക്കുന്നു. അതിന് ഉദാഹരണം തന്റെ കൂടെയുള്ള  ട്രസ്റ്റിയും സെക്രട്ടറിയുമാണ്. അവര്‍ സെക്കന്റ് ജനറേഷനില്‍ പെട്ടവരാണ്. ഇപ്പോൾ  യുവതലമുറ  നേതൃത്വം ഏറ്റെടുത്ത് മുന്നോട്ട് വരുന്നു. പ്രത്യേകിച്ചും യൂത്ത് മിനിസ്ട്രി ആക്ടീവായി  പ്രവര്‍ത്തിക്കുന്നു.

ഇവിടെ  നിന്ന് വിട്ട് പോയവരും  അവരുടെ ദേശത്ത് പള്ളികളിൽ   ആക്ടീവായി  പ്രവര്‍ത്തിക്കുന്നു. ഉഇവതലമുറയിൽ 90 ശതമാനം പേരും പള്ളിയില്‍ വരുന്നു, പ്രവര്‍ത്തിക്കുന്നു  എന്നത് വളരെ സന്തോഷം നൽകുന്നു.

76 ല്‍ തുടങ്ങിയപ്പോള്‍ 40 കുടുംബം  ഉണ്ടായിരുന്നു. ഇടവകയിൽ ഇപ്പോള്‍ 158 ഓളം കുടുംബങ്ങള്‍ ഉണ്ട്.

ഈ മാസം  മാസം 13 ന് ജൂബിലിയുടെ തുടക്കമാണ്. അതിനായി  പരിശുദ്ധ ബാവ തിരുമേനി വരുന്നു.  ഈ വര്ഷം നവംബര്‍ 1 നാണ് ഫിനാലെ. പേട്രൻ  സെയിന്റിന്റെ പെരുന്നാളുമുണ്ട്. അതിനോടനുബന്ധിച്ചാണ് ഫിനാലെ. അങ്ങനെ ആറുമാസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ജൂബിലിയുമായി ബന്ധപ്പെട്ട് ഈ ഇടവക പ്ലാന്‍ ചെയ്യുന്നത്

മൂന്ന് വാക്യങ്ങളാണ്  ഈ ജൂബിലിയുമായി ലക്ഷ്യമായി സ്വീകരിച്ചിരിക്കുന്നത്. ഒന്നാമത്തേത് ഹോണറിംഗ്  ദി പാസ്റ്റ്, രണ്ട് എംപവറിങ് ദി   പ്രെസന്റ്, മൂന്നാമതേത് സെക്യൂറിങ് ദി  ഫ്യൂച്ചര്‍.   ഹോണറിംഗ്   ദി പാസ്റ്റ് എന്നു പറയുന്നത് ഈ ദേവാലയം തുടങ്ങുന്നതിന് സഹായിച്ച ഫാമിലി മെമ്പേഴ്‌സും ഈ ദേവാലയത്തിലെ മാത്രമല്ല സമീപത്തുണ്ടായിരുന്ന ദേവാലയത്തിലെയും 76 ല്‍ ഉണ്ടായിരുന്ന എല്ലാ മെമ്പേഴ്‌സിനേയും ആദരിക്കുന്ന ചടങ്ങാണ്. അതിന്റെ ഭാഗമായി  പരിശുദ്ധ ബാവ തിരുമേനി അവരെ പൊന്നാടയണിയിച്ച് ആദരിക്കും .

രണ്ടാമത്തേത് തുടക്കം മുതല്‍ ഇന്നുവരെയുള്ള സെക്രട്ടറി- ട്രഷറര്‍ മുതലായ ഓഫീസ് മെമ്പേഴ്‌സിനെ ആദരിക്കുന്നതാണ് . അതുപോലെ 70 കഴിഞ്ഞ സീനിയേഴ്‌സ് മെമ്പേഴ്‌സിനെയും  ആദരിക്കുന്നു. അവരുടെ സംഭാവനകളേയും ഓര്‍മ്മകളേയും അവര്‍ എവിടെ നിന്നുവന്നു തുടങ്ങിയ  കാര്യങ്ങള്‍ അറിയാന്‍ ഒരു മെമ്മോറിയല്‍ വോള്‍ ക്രിയേറ്റ് ചെയ്യുന്നുണ്ട്.

വിഷന്‍ 20-30 എന്ന പ്രോഗ്രാം  ദേവാലയത്തിന്റെ ഭൗതികവും ആത്മീയവുമായ വളര്‍ച്ചയെ പറ്റി ഒരു വിഷന്‍ ക്രിയേറ്റ് ചെയ്ത് വര്‍ഷം തോറും നടപ്പാക്കാന്‍ പോകുന്ന പദ്ധതികളാണ്

എംപവറിങ് ദി പ്രസന്റ്  എന്നത് പുതിയ തലമുറയെ എങ്ങനെ വിശ്വാസത്തിൽ  വളര്‍ത്താന്‍  സഹായിക്കുന്ന ആഴത്തിലുള്ള പഠനങ്ങളും പ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ടാണ് .

സഭാ പിതാക്കന്മാർ അല്ലാതെ അല്ലാതെ ഇവിടുത്തെ മേയര്‍,   കോണ്‍ഗ്രസ് മാന്‍,   അതുപോലെ സ്‌റ്റേറ്റ് റെപ്രസെന്റേറ്റീവ്‌സ് ഇവരെയൊക്കെ ക്ഷണിച്ചിട്ടുണ്ട് . ലോക്കല്‍ പൊളിറ്റീഷന്‍സും കോണ്‍സുലേറ്റിലുള്ളവരെയും ക്ഷണിച്ചിട്ടുണ്ട്. മറ്റ് ഇടവകയിലെ ആളുകളും എത്തും.  അന്നേ ദിവസം കാതോലിക്കാ ദിന  ആഘോഷം ഉണ്ട്. വൈദീകരും ഡെലിഗേറ്റ്‌സും ബാവാ തിരുമേനിയുടെ നേതൃത്വത്തില്‍    മീറ്റിംഗിൽ  പങ്കെടുക്കും.  അതില്‍ ഈ ഭദ്രാസനത്തിലെ എല്ലാ വൈദീകരും എക്യൂമെനിക്കല്‍ ക്ലെര്‍ജി ലീഡേര്‍സ് തുടങ്ങിയവരും  പങ്കെടുക്കും.

ഫിലാഡല്‍ഫിയായില്‍ എക്യൂമെനിക്കല്‍ ക്രിസ്ത്മസ് ആഘോഷം ഇപ്പോഴും ജനപങ്കാളിത്തത്തോടെ  നടക്കുന്നു . വിവിധ സഭകളുടെ കൂട്ടായ്മയാണ് ഇഎംഐസിപി.   സംഘടന ക്രിസ്തുമസ് ആഘോഷം മാത്രമല്ല വേറെയും  ആഘോഷങ്ങള്‍ നടത്തുന്നുണ്ട്. പ്രത്യേകിച്ച് യൂത്തിന് വേണ്ടി ഗെയിംസ് ഡേ . അതുപോലെ ബൈബിള്‍ കലോത്സവം, തുടങ്ങി ഒട്ടേറേ പ്രവര്‍ത്തനങ്ങള്‍. എക്യൂമെനിക്കല്‍ ക്ലര്‍ജി ഫെല്ലോഷിപ്പ് രണ്ടുമാസത്തില്‍ ഒരിക്കല്‍ കൂടാറുണ്ട്. ക്വയര്‍ഫെസ്റ്റ്, തുടങ്ങി ആറ് പ്രോഗ്രാമുകള്‍ ഒരു വര്‍ഷം മിനിമം നടക്കുന്നു.

ഈ ദേശത്തുള്ള എപ്പിസ്‌കോപ്പൽ  ചര്‍ചുകൾ  തമ്മിലുള്ള കൂട്ടായ്മയും അച്ചന്‍മാര്‍ തമ്മിലും ജനങ്ങള്‍ തമ്മിലും ഉള്ള കൂട്ടായ്മ വളരെ ശ്രേഷ്ഠമായി  പോകുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്.

ഇ-മലയാളി

അമേരിക്കയിൽ  നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം എ്ന്താണ്?  യുവതലമുറ നമ്മള്‍ പറയുന്നതുപോലെ കേള്‍ക്കുന്നില്ല, നമ്മുടെ രീതിക്ക് പോകുന്നില്ല. അവര്‍ വേണ്ടവിധം നമ്മുടെ കള്‍ച്ചറിലേക്ക് വരുന്നില്ല.അത് ഒരു പ്രശ്‌നമായിട്ട് തോന്നിയിട്ടുണ്ടോ?

ഫാ. ഷിബു
അത് ഒരു പ്രശ്‌നമായി  തോന്നുന്നില്ല. നാട്ടിലും കുറച്ചു കാലം ഇവിടെയും ശുശ്രൂഷ ചെയ്ത വ്യക്തിയാണ് ഞാൻ . ഇവിടെ ദേവാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തലമുറ ഇവിടെ ഉണ്ട്. മാത്രമല്ല അവർ  സഭയുടെ പാരമ്പര്യത്തിലും കാര്യങ്ങളിലും കുറച്ചുകൂടി ചേര്‍ന്നു നില്‍ക്കുന്നു. ആരാധനയിലാണെങ്കിലും മിഷന്‍ പ്രവര്‍ത്തനത്തിലാണെങ്കിലും സജീവമായി  പ്രവര്‍ത്തിക്കുന്ന തലമുറയെയാണ് ഞാന്‍ ഇവിടെ കണ്ടിട്ടുള്ളത്. ആത്മാര്‍ത്ഥമായി സത്യസന്ധമായി   കാര്യങ്ങള്‍ അന്വേഷിക്കുകയും ഇടപെടുകയും ചെയ്യുന്ന ജനറേഷനാണുള്ളത്. അമേരിക്കയില്‍ ചാലഞ്ചസ് ഉണ്ട്. അത് ദേവാലയത്തിലും ഉണ്ട്. നമ്മുയുടെ സംസ്കാരം  അതുപോലെ കൂടുതല്‍ നിലനിർത്താൻ സാധിക്കില്ല. നാം ഇമിഗ്രന്റ് കമ്മ്യൂണിറ്റി യില്‍ നിന്ന് ഡൊമസ്റ്റിക് കമ്യൂണിറ്റിയായി മാറി.  ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം. ഇമ്മിഗ്രന്റ് കമ്മ്യൂണിറ്റിയായി എപ്പോഴും നില്‍ക്കാന്‍ സാധിക്കില്ലല്ലോ. രാജ്യത്തിന്റെ സാഹചര്യവും മറ്റു കണക്കിലെടുത്ത് ഒരു ഡൊമസ്റ്റിക് ചർചായി  മാറാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ വിഷന്‍ അതാണ്.

ആരാധനക്ക് ഇംഗ്ലീഷും മലയാളവും ഉപയോഗിക്കുന്നു.  രണ്ടും ആള്‍ട്ടര്‍നേറ്റായിട്ടാണ് ഉപയോഗിക്കുന്നത്.  ഈ ഇടവകയില്‍ 50 ശതമാനം ഇംഗ്ലീഷും  50 ശതമാനം മലയാളവും  ആണ് ഉപയോഗിക്കുന്നത് .  ആരാധനാക്രമം എല്ലാം ഇംഗ്ലീഷിലേക്ക് ട്രാന്‍സലേറ്റ് ചെയ്യാൻ  ക്ലര്‍ജി  റിസോര്‍സ് ഡെവലപ്‌മെന്റ് എന്നു പറയുന്ന ഒരു ഫോറമുണ്ട്. എല്ലാകാര്യങ്ങളും ട്രാന്‍സലേറ്റ് ചെയ്ത് ഇംഗ്ലീഷിലും മലയാളത്തിലും മാറിമാറിയാണ് ആരാധന നടത്തുന്നത്.

ആരാധനക്ക് കൂടുതൽ സമയം എടുക്കുന്നു എന്ന് ചുരുക്കം ചിലർ പറയാറുണ്ട്.   എങ്കിലും ആരാധനയുടെ അര്‍ത്ഥം മനസിലാക്കുന്നതിനനുസരിച്ച് അവരത് ഉള്‍ക്കൊള്ളും. എന്താണ്  ആരാധന എന്നു മനസിലാക്കി. അതിന്റെ ആത്മാവറിഞ്ഞ് ആരാധിക്കാനുള്ള പ്രേരണ നല്‍കുന്നതുകൊണ്ട് സമയ കൂടുതലിനെപ്പറ്റി  കംപ്ലയിന്റ്   വന്നിട്ടില്ല. അങ്ങനെയൊരു ചാലഞ്ച് നമ്മള്‍ നേരിടുന്നില്ല.

ഇ-മലയാളി

രാജു വര്‍ഗീസിനോട് ഈ 50 വര്‍ഷത്തിനിടയില്‍ പള്ളി നേരിട്ട പ്രധാന ചലഞ്ചസ് എന്തായിരുന്നു? സാമ്പത്തികം മുതല്‍ പലതം പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ? തിരിഞ്ഞു നോക്കുമ്പോള്‍ പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?

രാജു വർഗീസ്

ആദ്യത്തെ ചാലഞ്ച് ആരാധിക്കാനുള്ള ഒരു ദേവാലയം കണ്ടെത്തുക എന്നതായിരുന്നു. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് ഒരു ചെറിയ ദേവാലയം വാങ്ങിക്കാന്‍ സാധിച്ചു.  അതിന് ശേഷം നിലവിലുള്ള ബെന്‍സേലം സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് 2009 ല്‍   ഉദ്ഘാടനം ചെയ്തു. ഏകദേശം 1.2 മില്യണ്‍ ഡോളര്‍ ചെലവാക്കിയാണ് ഇന്നത്തെ ദേവലായത്തിന്റെ  കണ്‍സ്ട്രഷന്‍.  അത് ഒരു ചാലഞ്ച് ആയിരുന്നു. ഇന്നത്തെ അത്രയും മെമ്പര്‍ഷിപ്പ് അന്ന് ഇല്ല. റിസോര്‍സസ് ലിമിറ്റഡ് ആയിരുന്നു. ഞങ്ങള്‍ ആ ചലഞ്ച് എടുത്തു. ദൈവ കൃപയാല്‍ എല്ലാം ഭംഗിയായി.

ഇ-മലയാളി

ഇത്  ഒരു മദര്‍ചര്‍ച്ചാണ്. ആ  പ്രധാന്യം ഉണ്ട്. 50 വര്‍ഷം പിന്നിടുകയും ചെയ്തിരിക്കുന്നു.  10 വര്‍ഷത്തിനുശേഷം അല്ലെങ്കിൽ  20 വര്‍ഷത്തിനുശേഷം ഉള്ള കാഴ്ചപ്പാട്  എന്താണ്?

രാജു വർഗീസ്

ശുഭാപ്തി വിശ്വാസമുണ്ട്. സെക്കന്റ് ജനറേഷനും പള്ളിയില്‍ വരുന്നു.  കുട്ടികള്‍ സണ്ടേ സ്‌ക്കൂളില്‍ വരാന്‍ ആഗ്രഹിക്കുന്നു. അത് ഭാവിക്കുള്ള വാഗ്ദാനമാണ്. മെമ്പര്‍ഷിപ്പും വര്‍ദ്ധിക്കുന്നുണ്ട്. ഞാന്‍ ശുഭാപ്തി വിശ്വാസത്തിലാണ്.

100 വര്‍ഷം കഴിയുമ്പോള്‍ നമ്മളൊന്നും  ഉണ്ടാകില്ല. എങ്കിലും ഈ ചര്‍ച്ച് ഇത് പോലെ ഉണ്ടാകുമെന്നാണ്   വിശ്വസിക്കുന്നത്.

ഇ-മലയാളി
തോമസ് നൈനാന്‍ ഇതിന്റെ തുടക്കം മുതലേ ഉണ്ടായിരുന്നോ?

രജി തോമസ് നൈനാന്‍
എന്റെ പിതാവ്  ഇതിന്റെ ഫൗണ്ടിംഗ് മെമ്പര്‍ ആയിരുന്നു. ഞാൻ സെക്കന്റ് ജനറേഷനാണ്. പള്ളിയുടെ ഭാവിയെപ്പറ്റി ശുഭപ്രതീക്ഷ മാത്രമാണ്  തനിക്കുള്ളത്. കൂടുതൽ ആളുകൾ വരുന്നു. സണ്ടേ  സ്‌കൂളിൽ താനെന്ന നൂറോളം കുട്ടികൾ പഠിക്കുന്നു.

സെക്രട്ടറി ലിൻ  മാത്യു കുര്യൻ
പുതിയ തലമുറയെ ഉൾക്കൊള്ളാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കാനും സഭക്ക് ആവുന്നുണ്ട്. അതനുസരിച്ചുളള മാറ്റങ്ങളും ഉണ്ട്. 1976-ൽ തുടങ്ങിയ ചർച്ച് അല്ല  ഇന്നത്തേത്. മാറ്റങ്ങൾക്കിടയിലും വിശ്വാസവും പാരമ്പര്യവും മാറാതെ നിലനിൽക്കുന്നു. അതിനാൽ തന്നെ അച്ചനും തോമസ് നൈനാനും പ്രകടിപ്പിച്ച ശുഭാപ്തി വിശ്വാസം തന്നെയാണ്  തനിക്കുമുളളത്.


ഇ-മലയാളി
അച്ചന്റെ ബാക്ക്ഗ്രൗണ്ട് പറഞ്ഞാല്‍ കൊള്ളാമായിരുന്നു.

ഫാ. ഷിബു
ഞാന്‍ ജനിച്ച് വളര്‍ന്നത് നീലഗിരി എന്ന സ്ഥലത്താണ്. 2005ലാണ് പട്ടം  എടുത്തത്. സുല്‍ത്താന്‍ ബത്തേരി ഭദ്രാസനത്തിനു വേണ്ടിയായിരുന്നു.
അതിനുശേഷം സുല്‍ത്താന്‍ ബത്തേരി കത്തീഡ്രല്‍   പള്ളിയിൽ സേവനമനുഷ്ഠിച്ചു. തുടർന്ന്  ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ്  പള്ളിയില്‍ അസിസ്റ്ര് വികാരിയായി വന്നു. മൂന്ന് വര്‍ഷം അവിടെ സേവനം അനുഷ്ഠിച്ച ശേഷമാണ്   ഫിലഡല്‍ഫിയാ ദേശത്തേക്ക് വരുന്നത്. ഇവിടെ 15 വര്‍ഷമായി.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസിന്റെ   പദ്ധതിയായ  ഹോളി ട്രാൻസ്ഫിഗറേഷൻ സെന്ററിന്റെ ഡയറക്ടറായും  പ്രവര്‍ത്തിക്കുന്നു.  
അത് ഒരു  പ്രോഗ്രസീവ് മിനിസ്ട്രിയാണ്. ഞാന്‍ 4 വര്‍ഷമായി പ്രവര്‍ത്തനം ഏറ്റെടുത്തിട്ട്. പള്ളിയിൽ നിന്നും രണ്ടു പേർ കൂടെ പ്രവർത്തിക്കുന്നു. ലാഭനഷ്ടങ്ങള്‍ അല്ല അവിടെ കണക്കാക്കുന്നത് . റിട്രീറ്റ് സെന്ററിനു  അനുയോജ്യമായ എല്ലാ കാര്യങ്ങളും അവിടെയുണ്ട്. പുതിയ  ജനറേഷനാണ് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് . ഈ ഭദ്രാസനത്തിന്റെ  തന്നെ ആറോളം വാർഷിക  റിട്രീറ്റ് അവിടെ നടക്കുന്നു.  പിന്നെ വനിതാ സമാജം  റിട്രീറ്റ് എല്ലാ അവർഷവും അവിടെ നടക്കും. ഈ വര്‍ഷം 35 ഓളം റിട്രീററുകള്‍. പ്രത്യേകിച്ചും കാത്തലിക് ചര്‍ച്ച് അടക്കം അവിടെ റിട്രീറ്റ്  നടത്തി.  

ഈ അടുത്ത് കമ്മ്യൂണിറ്റി സെന്ററായിട്ടും രജിസ്ട്രര്‍ ചെയ്തു. പിന്നെ ഒരു സോളാര്‍ പ്രോജക്ട് വരുന്നുണ്ട്. സർക്കാർ ഗ്രാന്റും കിട്ടി. പല കാര്യങ്ങളായിട്ട് സെന്റ് ഡെവലപ് ചെയ്തുകൊണ്ടിരിക്കുകയാണ്.   ഡയോസിസിന്റെ തന്നെ വലിയൊരു  മിഷന്‍ ആണിത്.   വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. അത് ദൈവത്തിന്റെ മഹാപദ്ധതിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വാങ്ങിച്ചപ്പോള്‍ ഒത്തിരി കടം ഉണ്ടായിരുന്നു. ഇപ്പോള്‍ ഡെബ്റ്റ് ഫ്രീയായി. ഇപ്പോൾ ചെലവിന്റെ 60 ശതമാനം കവർ ചെയ്യുന്നു. അത് കൂടുകയാണ് ചെയ്യുന്നത്. അവിടുത്തെ ലോക്കല്‍ കമ്മ്യൂണിറ്റിയുമായി ഇടപെടാന്‍ കഴിയുന്നു.  ഭാവിയിലെ ഞങ്ങളുടെ വിഷന്‍ ഇന്ത്യക്കു പുറത്തുള്ള വൈദീകരെ പരിശീലിപ്പിക്കുന്ന  ഓറിയന്റൽ ഓർത്തഡോക്സ് തിയോളജിക്കൽ സെന്റർ  ആയി മാറ്റുക എന്നതാണ്.  

ഇ-മലയാളി
യുവതലമുറ വൈദീകവൃത്തിയിലേക്ക് വരുന്നുണ്ടോ?

ഫാ. ഷിബു
ഈ ഇടവകയുമായി ബന്ധപ്പെട്ട പലരും ശുശ്രൂഷയിലേക്ക് വന്നിട്ടുണ്ട്.  25-30 പേര്‍ ഇവിടെ .  പത്തുവര്‍ഷത്തിനുള്ളില്‍ അവരില്‍ നിന്ന് ഒന്നോ രണ്ടോ പേര്‍ വൈദിക  ശുശ്രൂഷയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു വേണ്ട ട്രെയിനിംഗും കാര്യങ്ങളും കൊടുക്കുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഡയോസിസില്‍ നിന്ന് 40-45 ഓളം സെക്കന്റ് ജനറേഷന്‍ പുരോഹിതർ വന്നിട്ടുണ്ട്.

ജൂബിലിയെ പറ്റി അച്ചൻ,  രാജു വര്‍ഗീസ്
പല പലകമ്മറ്റികളുണ്ട്. ആ കമ്മിറ്റികളെല്ലാം തന്നെ വളരെ ഭംഗിയായി  വിജയകരമാക്കാന്‍ ശ്രമിക്കുകയാണ്. ദൈവകൃപകൊണ്ട് അങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നു.
ജൂബിലി എന്നു പറയുന്നത് സഭയുടെ 50 വര്‍ഷം എ്ന്നതുപോലെ ഈ പ്രദേശത്തെ  ക്രിസ്ത്യാനിറ്റി യുടെ 50 വര്‍ഷമായിട്ടാണ് കാണുന്നത്. അങ്ങനെ രണ്ട് ആഘോഷമാണ്. ജൂണ്‍ 13 ശനിയാഴ്ച രാവിലെ  ഇടവകയുടെ ആഘോഷം.  ഉച്ചക്ക്  ശേഷം ഫിലഡല്‍ഫിയ ദേശത്തെ ആഘോഷം. എല്ലാ ഇടവകകളെയും സംയോജിപ്പിച്ചാണ് ചെയ്യുന്നത്. ഒന്ന് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനിറ്റിയുടെയും ഒന്ന് ഇടവകയുടെയും. രണ്ട് ആഘോഷമായിട്ടാണ് നടക്കുന്നത്.

ഈ ആഘോഷത്തോടൊപ്പം പല ചാരിറ്റി പ്രവര്‍ത്തനങ്ങളും പ്ലാന്‍ ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് ഒരു മിഷനുണ്ട്. ലോക്കല്‍ ചാരിറ്റിക്കു പുറമെ  ഇന്ത്യയിലും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. വീടുകള്‍ വെച്ചുകൊടുക്കാറുണ്ട്. ബെസേലത്ത് കമ്മ്യൂണിറ്റിയുമായി ഔട്ട്‌റീച്ച് ചെയ്ത് 12 ഓളം ചാരിറ്റബിള്‍ മിഷന്‍ ചെയ്യുന്നു.

-------
ബെൻസാലം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ വൈദികർ:
1. പരേതയായ വെരി റവ. കെ. മത്തായി കോർഎപ്പിസ്കോപ്പ്സ് (സ്ഥാപക വികാരി, 1976 - 2011)
2. പരേതനായ ഫാ. ഡോ. പോൾ വർക്കി (1958-ൽ വന്നു ഫിലാഡൽഫിയ പ്രദേശത്ത് എക്യുമെനിക്കൽ ഫെലോഷിപ്പായി ആരാധന സംഘടിപ്പിച്ചു)
3. റവ.ഡീക്കൻ  മാർക്കോസ് മാണി (1977-2011 അംഗം)
4. റവ. ഫാ. ഡോ. അലക്സാണ്ടർ ജെ. കുര്യൻ (2014 മുതൽ അംഗം)
5. റവ. ഫാ. എബി പൗലോസ് (വികാരി, സെന്റ് ജോൺസ് ഓറഞ്ച് ബർഗ്)
6. റവ. ഫാ. കെ. പി. വർഗീസ് (സീനിയർ പുരോഹിതനായി സേവനം അനുഷ്ഠിക്കുന്നു)
2023 മുതൽ   ഒരു വനിതാ അസോസിയേറ്റ് മിനിസ്റ്ററും സേവനമനുഷ്ഠിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക