Image

ജോര്‍ജ് മണ്ണിക്കരോട്ട്: സാഹിത്യ നഭസിലെ ഉജ്വല നക്ഷത്രം

ഡോ. മാത്യു ജോയിസ് Published on 07 June, 2026
ജോര്‍ജ് മണ്ണിക്കരോട്ട്: സാഹിത്യ നഭസിലെ ഉജ്വല നക്ഷത്രം

ന്യൂയോര്‍ക്ക്:  ജോര്‍ജ്ജ് മണ്ണിക്കരോട്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവ ഇടപെടലുകള്‍ നടത്തുന്ന സാഹിത്യകാരനാണ്.

മണ്ണിക്കരോട്ട്  ഇതുവരെ ഒന്‍പത് കൃതികള്‍ രചിച്ചിട്ടുണ്ട്. 2007 ല്‍ പ്രസിദ്ധീകരിച്ച 'അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം ' എന്ന കൃതി എടുത്തു പറയേണ്ടിയിരിക്കുന്നു. 2008-ല്‍ ഈ കൃതി സാഹിത്യ അക്കാഡമി അവാര്‍ഡിന് ചുരുക്കപ്പട്ടികയില്‍ വന്നിരുന്നു. അതായത് അവസാന പത്തില്‍ ഒന്നായി അമേരിക്കയിലെ മലയാള സാഹിത്യചരിത്രം തെരഞ്ഞെടുക്കപ്പെട്ടതാണ്. ആദ്യമായിട്ടാണ് കേരളത്തിനു പുറത്തുനിന്ന്് മലയാളത്തിന് ഒരു സാഹിത്യ ചരിത്രമുണ്ടാകുന്നത്.

അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍: നോലുകള്‍- ജീവിതത്തിന്റെ കണ്ണീര്‍ (അമേരിക്കയിലെ ആദ്യ മലയാള നോവല്‍ 1982), അഗ്നിയുദ്ധം (1985), അമേരിക്ക (1994). ചെറുകഥാസമാഹാരങ്ങള്‍- മൗനനൊമ്പരങ്ങള്‍ (1991), അകലുന്ന ബന്ധങ്ങള്‍ (1993). ലേഖന സമാഹാരങ്ങള്‍- ബോധധാര (1999), ഉറങ്ങുന്ന കേരളം (2013), മാറ്റമില്ലാത്ത മലയാളികള്‍ (2015).

ഇപ്പോള്‍ അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം 2020-ം, അമേരിക്ക (നോവല്‍. അഞ്ചാം പതിപ്പ്) അച്ചടിയിലാണ്. പിന്നെ എഴുതിയിട്ടുള്ള ധാരാളം ലേഖനങ്ങളുണ്ട്: അതൊക്കെ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ്.

സാഹിത്യം കൂടാതെ സാമൂഹ്യ-സാംസ്‌ക്കാരിക-മത-മാധ്യമ രംഗങ്ങളിലും നേതൃനിരയില്‍ സജീവമാണ് അദ്ദേഹം. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്, ഫൊക്കാനയില്‍ എക്‌സിക്യൂട്ടിവ്   വൈസ് ചെയര്‍മാന്‍, ഫൊക്കാന സാഹിത്യ സമ്മേളനം ചെയര്‍മാന്‍ ഒന്നിലധികം പ്രാവശ്യം. അങ്ങനെ പല തസ്തികകളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ ഹ്യുസ്റ്റനില്‍ മിസ് കേരളാ പാജന്റ് മുതലായ മേജര്‍ പരിപാടികള്‍ സംഘടിപ്പിച്ചു.
'കേരള നാദം' എന്ന പേരില്‍ ഒരു വാര്‍ത്താസാഹിത്യ മാസിക 5 വര്‍ഷത്തിലേറെ പ്രസിദ്ധീകരിച്ചു. സുപ്രധാനമായ പല സ്മരിണകളുടെയും ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു.

(2019-ൽ പ്രസിദ്ധീകരിച്ചത്)

read more: https://www.emalayalee.com/writer/50
 

Join WhatsApp News
സാംസി കൊടൂമൺ. 2026-06-07 16:58:00
ജോർജ്ജ് മണ്ണിക്കരോട്ടിന്റെ വേർപാടിൽ അഗാതമായ ദുഃഖം രേഖപ്പെടുത്തുന്നൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക