
വന്ദേ മാതരം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം
ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം
കോടി കോടി കണ്ഠ കള കള നിനാദ കരാളേ
കോടി കോടിഭുജൈർധൃധഖരകരവാളേ
അബലാ കേനോ മാ ഏതോ ബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദലവാരിണീം...മാതരം॥
വന്ദേ മാതരം
തുമി വിദ്യാ തുമി ധർമ്മ് ,
തുമി ഹൃദി തുമി മർമ്മ്
ത്വം ഹി പ്രാണാ: ശരീരേ
ബാഹു തേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരീ പ്രതിമാ ഗഡി മന്ദിരേ..മന്ദിരേ॥
വന്ദേ മാതരം
ത്വം ഹി ദുർഗ്ഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ,
നമാമി ത്വാo നമാമി കമലാം
അമലാം അതുലാം
സുജലാം സുഫലാം മാതരം
വന്ദേ മാതരം
ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം
വന്ദേ മാതരം
ബങ്കിം ചന്ദ്ര ചാറ്റർജി 1870 ൽ എഴുതിയ ആനന്ദമഠം എന്ന നോവലിൽ എഴുതിച്ചേർത്ത വരികളാണ്
നമ്മുടെ ദേശീയ ഗീതമായി അംഗീകരിച്ചു വരുന്നത്.
കേൾക്കുമ്പോൾ തന്നെ കോൾമയിർ കൊള്ളുന്ന ദേശസ്നേഹം നിറഞ്ഞു തുളുമ്പുന്ന , ഭാരതീയതയിൽ മുങ്ങിക്കുളിച്ച വരികൾ !
സ്വാതന്ത്ര്യം കിട്ടുന്നതിന് എത്രയോ മുൻപ് എഴുതിയ രചന, സ്വാതന്ത്ര്യ സമര സേനാനികളെ ആവേശം കൊള്ളിച്ച വരികൾ ചൊല്ലുന്നത് ശരിയല്ല എന്നു കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു. കാരണം മറ്റൊന്നുമല്ല , മഗധവും ഗാന്ധാരവുമെല്ലാം ഖാണ്ഡഹാറും , അഫ്‌ഗാനും മറ്റുമായി മാറിക്കഴിഞ്ഞു. സ്വാതന്ത്ര്യാനന്തരം മതത്തിൻ്റെ പേരിൽ ഭാരത മാതാവിനെയും വെട്ടി മുറിച്ചു.
ഇപ്പോൾ ഭാരതത്തിന് ഭാരത ചിന്തകൾ പോലും നിഷിധം എന്നു കേൾക്കുമ്പോൾ ശരാശരി ഭാരതീയൻ ചിന്തിക്കുന്നത് നമ്മുടെ രാജ്യത്ത് നമ്മൾ അന്യരായോ എന്നു തന്നെയാണ്.
സംസ്കൃതവും ദുർഗാ സ്തുതിയും ഉണ്ട് എന്നു പറഞ്ഞ് അവഗണിക്കുന്നു.
അതിൽ എന്തിനാണ് നിങ്ങൾ ഇത്രമാത്രം അസ്വസ്ഥരാവുന്നത് ?
ഇതിൽ മറ്റുള്ളവരെ അപമാനിക്കുന്ന വരികൾ ഒന്നുമില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
നിറഞ്ഞു നിൽക്കുന്ന വിവാദങ്ങൾക്കിടയിൽ കർണ്ണാടകയിൽ സത്യപ്രതിജ്ഞാ വേളയിൽ അത് മുഴുവനായ് ചൊല്ലുന്നത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.
ഏതു പാർട്ടിയായാലും ഏതു വിശ്വാസമായാലും ഭാരതീയത്വം നഷ്ടപ്പെടാത്ത മനസ്സ് ഓരോ സംസ്ഥാനത്തെയും നയിക്കുന്നവർക്ക് ഉണ്ടാവണം എന്ന ആഗ്രഹം വലിയ അപരാധമല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു .....
ലോക സമസ്ത സുഖിനോ ഭവന്തു
വസുധൈവ കുടുംബകം എന്ന നിലപാട് ഭാരത ശബ്ദം രാജ്യങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുന്നു.
അതാണ് നമ്മുടെ രാജ്യത്തിൻ്റെ വിജയം.
ഭാരത് മാതാ കി ജയ്