
ന്യൂ യോർക്ക് സംസ്ഥാനത്തു 'ജാതി' സംരക്ഷിത വിഭാഗമായി വ്യവസ്ഥ ചെയ്യുന്ന ബിൽ ന്യൂ യോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ പരാജയപ്പെട്ടു. എസ് 6531 (എ 6920) ബിൽ നിയമവിരുദ്ധം ആയിരുന്നുവെന്നു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി.
എച് എ എഫ് മാനേജിംഗ് ഡയറക്‌ടർ സമീർ കൽറ പറഞ്ഞു: "ഈ ബില്ലിലെ അഗാധമായ ഭരണഘടനാ ലംഘനങ്ങളും പൗരാവകാശ ലംഘനങ്ങളും ന്യൂ യോർക്ക് സ്റ്റേറ്റ് അസംബ്ലി തിരിച്ചറിഞ്ഞതിൽ ഞങ്ങൾക്ക് ഏറെ ആശ്വാസമുണ്ട്. ബിൽ മുന്നോട്ടു കൊണ്ടുപോകേണ്ട എന്നു തീരുമാനിച്ചതിൽ തുല്യ സംരക്ഷണം എന്ന നയം വ്യക്തമാകുന്നു."
ബിൽ പാസായാൽ ന്യൂനപക്ഷ ഹിന്ദു സമുദായത്തിനെതിരായ നടപടികൾക്ക് അതു കരണമായേനെ എന്ന് എച് എ എഫ് ചൂണ്ടിക്കാട്ടി. അഞ്ചു വർഷം എച് എ എഫ് നടത്തിയ വിദ്യാഭ്യാസ, നിയമ പോരാട്ടങ്ങൾ ഫലം കണ്ടു.
എല്ലാ വിധ വിവേചനത്തിനും എതിരെ എച് എ എഫ് പൊരുതുമെന്നു എക്സിക്യൂട്ടീവ് ഡയറക്‌ടർ സുഹാഗ് ശുക്ല പറഞ്ഞു.
അസംബ്ലി അംഗം ജെന്നിഫർ രാജ്‌കുമാറിന് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
New York Assembly rejects caste-based protection