
ന്യു യോർക്ക് സ്റ്റേറ്റ് അസംബ്ലിയിലേക്ക് റോക്ക് ലാൻഡിലെ 96-മത് ഡിസ്ട്രിക്ടിൽ നിന്ന് മത്സരിക്കുന്ന പ്രമുഖ കമ്യുണിറ്റി നേതാവ് പി.ടി തോമസ്, തന്റെ സപ്പോർട്ടേഴ്‌സിന് നന്ദിസൂചകമായി സ്വീകരണം ഒരുക്കുന്നു. ഈ ഞായറാഴ്ച്ച (ജൂൺ 7) വൈകിട്ട് 6 മണിക്ക് റോക്ക് ലാൻഡിലെ ക്നാനായ കമ്യുണിറ്റി സെന്ററിലാണ് ഡിന്നർ റിസപ്‌ഷൻ.
അതോടൊപ്പം വിവിധ കലാപരിപാടികളും ഒരുക്കുന്നു. ഇതൊരു ഫണ്ട് സമാഹരണ പരിപാടിയല്ല. താല്പര്യമുള്ള എല്ലാവര്ക്കും സൗജന്യമായി പങ്കെടുക്കാം.
ഈ മാസം 23-നാണ് ഡമോക്രാറ്റിക് പ്രൈമറി. ഈ മാസം 13 മുതൽ 21 വരെയാണ് ഏർലി വോട്ടിങ്. കഴിയുന്നത്ര പേര് നേരത്തെ തന്നെ പോയി വോട്ട് ചെയ്യണമെന്ന് പി.ടി. തോമസും സഹപ്രവർത്തകരും അഭ്യർത്ഥിക്കുന്നു. വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് പി.ടി. തോമസ് മത്സരരംഗത്തുള്ളത്. ഏറെ വിജയ സാധ്യതയുള്ള സീറ്റാണിത്.
contact: 845 709-0787
www.electptthomas.com
Sunday, June 7 at 6:00 PM
Knanaya Community Center
400 Willow Grove Rd,
Stony Point NY 10980