Image

ചെലവൂർ വേണു പഠനം-2: രചനകൾ, ഡോക്യൂമെന്ററികൾ (കുര്യൻ കെ തോമസ്)

Published on 05 June, 2026
ചെലവൂർ വേണു പഠനം-2: രചനകൾ, ഡോക്യൂമെന്ററികൾ (കുര്യൻ കെ തോമസ്)

(കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൻറെ തുടക്കക്കാരിൽ ഒരാളും മാധ്യമപ്രവർത്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന അന്തരിച്ച ചെലവൂർ വേണുവിനെക്കുറിച്ച് ജൂലൈ ലക്കം ഇ-മലയാളി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ രണ്ടാം ഭാഗം.)

"കേരളത്തിന്റെ സാഹിത്യ-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെല്ലാം സമഗ്രമായ പരിവർത്തനങ്ങൽ സംഭവിച്ച അറുപതുകളുടെയും എഴുപതുകളുടെയും ജീവിതകാമനകളും മൂല്യബോധവുമാണ് ചെലവൂർ വേണു എന്ന മനുഷ്യന്റെ ഊടുവഴികളെ പ്രചോദിപ്പിച്ചിട്ടുള്ളത്. ആ തലമുറയുടെ സര്‍ഗ്ഗാത്മകമായ ഒരുമ്പെടലുകളുടെയും അനുസരണക്കേടുകളുടെയും കേന്ദ്രത്തിൽ മെലിഞ്ഞ് കുറുകിയ ഈ മനുഷ്യനും ഉണ്ടായിരുന്നു. ആര്‍ക്കും സഹായത്തിനായി ആശ്രയിക്കാവുന്ന ചങ്ങാതിയായി, ചുമടിറക്കാനായി സദാസന്നദ്ധമായ ഒരത്താണിയായി, കാലഘട്ടത്തിന്റെ സര്‍ഗ്ഗാത്മക ലഹരികള്‍ക്കൊപ്പം അയാൾ നീന്തി..." (കെ ഗോപിനാഥന്‍,  ദി ക്രിട്ടിക്, 2021)

ചെലവൂർ വേണു എന്ന സവിശേഷ വ്യക്തിത്വത്തിന്റെ വൈവിധ്യങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ് നാളിതുവരെ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വന്തം രചനകളും പഠനങ്ങളും ഓർമ്മകുറിപ്പുകളും. ആനുകാലികങ്ങളിലും പത്ര, ദൃശ്യ, ഓൺലൈൻ, സാമൂഹ്യ മാധ്യമങ്ങളിലും വന്ന ലേഖനങ്ങൾ, പഠനങ്ങൾ, അഭിമുഖങ്ങൾ/ദീർഘസംഭാഷണങ്ങൾ, ഓർമ്മക്കുറിപ്പുകൾ ഇവയുടെ കഴിയുന്നത്ര ഓൺലൈൻ ലിങ്കുകളോടെ തയ്യാറാക്കിയ ഗ്രന്ഥസൂചികാ വിവരങ്ങളാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. കഴിഞ്ഞ ലക്കം (ജൂലൈ) ഇ മലയാളി പ്രസിദ്ധീകരിച്ച ഈ പഠനത്തിന്റെ ആദ്യ ഭാഗം ഡോക്യുമെൻററികളുടെയും സ്വന്തം രചനകളുടെയും എഡിറ്റ് ചെയ്ത പുസ്തങ്ങളുടെയും വിവരങ്ങളായിരുന്നു.

ചെലവൂർ വേണു (ഫോട്ടോ: എ ജെ ജോജി)

‘എല്ലാ കേരളാധുനികതയുടെ പ്രതീകം’

‘ചെലവൂർ വേണു; എണ്ണിയാലൊടുങ്ങാത്തതും പട്ടികയിൽ ഒതുക്കാനാവാത്തതുമായ എല്ലാ കേരളാധുനികതയുടെയും നേർപ്രതീകം’, അതായിരുന്നു ചലച്ചിത്രനിരൂപകൻ ജി പി രാമചന്ദ്രന്റെ നിർവചനവും വിശദീകരണവും. ആ സവിശേഷ വ്യക്തിത്വത്തിന്റെ സമാന്തര സിനിമ, ഫിലിം സൊസൈറ്റി പ്രസ്ഥാനം, മാധ്യമ പ്രവർത്തനം, പ്രസാധനം, രാഷ്ട്രീയം, സ്പോർട്ട്സ്, കല, സംസ്കാരം തുടങ്ങി വൈവിദ്ധ്യമാർന്ന മേഖലകളിലെ സംഭാവനകൾ വിലയിരുത്തുന്ന പഠനങ്ങൾ ഒട്ടനവധിയാണ്. എം എൻ കാരശ്ശേരി, കുര്യൻ കെ തോമസ്,  കോയ മുഹമ്മദ്, കെ സി നാരായണൻ, പോൾ കല്പാനോട്, പ്രേംനാഥ്,   പി പ്രേമചന്ദ്രൻ, മാങ്ങാട് രത്നാകരൻ, സി വി ബാലകൃഷ്ണൻ, കെ പി മോഹനൻ,  വി മോഹനകൃഷ്ണന്‍, ജി പി രാമചന്ദ്രൻ, എൻ പി സജീഷ്, സുഗതൻ മാലാപ്പറമ്പ് അടക്കമുള്ളവരുടെ ലേഖനങ്ങളും കുറിപ്പുകളും ഈ ഗണത്തിൽ പെടുന്നവയാണ്. വേണുവിന്റെ കോഴിക്കോട് നഗരത്തിലെ അവധൂതസമാനമായ സർഗ്ഗജീവിതവും ഈ പഠനങ്ങളിൽ മിക്കതിലും വിശദമാക്കുന്നുമുണ്ട്. കെ സി നാരായണൻ എഴുതി, ചെലവൂർ വേണു; ചരിത്രത്തിന്റെ നെടുമ്പാതയിലൂടെ നടന്നുനീങ്ങിയ ഘോഷയാത്രയിൽ ദൃശ്യരല്ലെങ്കിലും അതിലേക്കു സുപ്രധാനമായ സംഭാവനകൾ നൽകിയ അദ്യശ്യരുടെ ചരിത്രമെഴുതുമ്പോൾ മാത്രം തെളിഞ്ഞുവരുന്ന മുഖം.

ചെലവൂർ വേണു

യുവഭാവന സാഹിത്യ സാംസ്കാരിക യുവജന ദ്വൈവാരിക (1965), സ്റ്റേഡിയം സ്പോർട്സ് മാസിക (1967), രൂപകല വനിതാ മാസിക, സൈക്കോ മനശാസ്ത്ര മാസിക (1969), സെർച്ച് ലൈറ്റ് രാഷ്ട്രീയ വാരിക (1972), സിറ്റി മാഗസിൻ (1994), ദൃശ്യതാളം മാസിക (2017-), യാഥാർഥ്യമാവാതെ പോയ ‘പ്രപഞ്ചം’വരെ പുതുവഴി തുറന്ന ധീരപരീക്ഷണങ്ങളുടെ ചെലവൂർ വേണുവിന്റെ മാഗസിൻ/ആനുകാലിക പ്രസിദ്ധീകരണ കാലങ്ങൾ കുര്യൻ കെ തോമസ്, നാ ബാക്കർ, മാഡ് മധു, വി മോഹനകൃഷ്ണന്‍, വിനോദ് കൃഷ്ണൻ, പോൾ കല്പാനോട് എന്നിവരുടെ കുറിപ്പുകളിലുണ്ട്. ചെലവൂർ വേണു മാസികകളുടെയും പുസ്തകങ്ങളുടെയും ലേ ഔട്ട്/ രൂപകൽപനയിൽ പുലർത്തുന്ന പക്വത ചിത്രകലാ വിദ്യാർഥിയായിരിക്കെ സംസ്ഥാന യുവജനോത്സവത്തിൽവരെ സമ്മാനിതനായിട്ടുള്ള ചിത്രകാരന്റേതായിരിക്കണം എന്നു വിലയിരുത്തുന്ന പോൾ കല്പാനോട് വേണുവിന്റെ പ്രസിദ്ധീകരണ സംരംഭങ്ങൾക്കൊപ്പം ‘മോട്ടോർ വേൾഡ് എന്ന വാഹനസംബന്ധിയായ ജേർണലിനെക്കുറിച്ചും പരാമർശിക്കുന്നു.

അരനൂറ്റാണ്ടിലേറെ നീണ്ട അശ്വിനി ഫിലിം സൊസൈറ്റി കാലങ്ങൾ അടൂർ ഗോപാലകൃഷ്ണൻ,  പ്രേംചന്ദ്, പി പ്രേമചന്ദ്രൻ, വി മോഹനകൃഷ്ണന്‍,  എൻ സന്തോഷ് കുമാർ എന്നിവരും നവസിനിമാ സംഘാടനകാലങ്ങൾ കോയ മുഹമ്മദ്, കെ ഗോപിനാഥന്‍, ടി വി ചന്ദ്രൻ, പ്രേംചന്ദ്, പി പ്രേമചന്ദ്രൻ, വി മോഹനകൃഷ്ണന്‍ എന്നിവരും വിശദമാക്കുന്നു. ചെലവൂർ വേണുവിന്റെ കൗമാര, യൗവനകാലങ്ങൾ (എം എൻ കാരശ്ശേരി, കുര്യൻ കെ തോമസ്), എഴുത്ത് കാലങ്ങൾ (കുര്യൻ കെ തോമസ്, കോയ മുഹമ്മദ്, നൗഷാദ്, മാഡ് മധു), രാഷ്ട്രീയജീവിതം (ജേക്കബ് തോമസ്, നീലൻ, മാങ്ങാട് രത്നാകരൻ), പുസ്തക പ്രസാധന കാലങ്ങൾ (കുര്യൻ കെ തോമസ്) ഇവയും വിശദമായിതന്നെ  വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ചെലവൂർ വേണു (ഫോട്ടോ: എ ജെ ജോജി)

ചെലവൂർ വേണുവിനെക്കുറിച്ച് നാളിതുവരെ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വന്തം രചനകൾ, പഠനങ്ങൾ, ഓർമ്മകുറിപ്പുകൾ, ഡോക്യൂമെന്ററികൾ ഇവയുടെ വിഷയാടിസ്ഥാനത്തിൽ തരംതിരിച്ച   പ്രസിദ്ധീകരണ സംബദ്ധമായ വിവരങ്ങളും വിലയിരുത്തലുമാണ് കുര്യൻ കെ തോമസിന്റെ രണ്ടു ഭാഗങ്ങളുള്ള ബിബ്ലിയോമെട്രിക് പഠനം.

ലേഖനങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളിൽ ഏറെയും ജോൺ അബ്രഹാമിന്റെ 'അമ്മയറിയാൻ' സിനിമയുടെ നിർമ്മാണ/ജനകീയ പ്രദർശനങ്ങളിൽ കൂടെയുണ്ടായിരുന്ന എ ജെ ജോജിയുടെയാണ്. ഒപ്പം പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ, കെ കെ സന്തോഷ് എന്നിവർ എടുത്ത ചിത്രങ്ങളും മാതൃഭൂമി ആർക്കൈവിസ് ചിത്രങ്ങളുമുണ്ട്. കുറിപ്പുകളിൽ ഗോപിനാഥന്‍ (2021), നാരായണൻ (2024), പ്രേംചന്ദ് (2023), പ്രേമചന്ദ്രൻ (2022), രവികുമാർ (2023) എന്നിവയൊഴികെ ബാക്കിയെല്ലാം 2024 ജൂൺ 3 നു ചെലവൂർ വേണുവിന്റെ മരണശേഷം എഴുതപ്പെട്ടിട്ടുള്ളവയാണ്.

ചെലവൂർ വേണു ഓർമ്മയാകുമ്പോൾ

‘ചെലവൂർ വേണു: ജീവിതം കാലം' എന്ന ജീവചരിത്ര ചലച്ചിത്രത്തിൽ സക്കറിയ ചൂണ്ടിക്കാട്ടുന്നു, "ചെലവൂർ വേണു സ്വാതന്ത്ര്യത്തിന്റെ മനുഷ്യനായിരുന്നു. പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിച്ചു കൊണ്ടുതന്നെ, പാർട്ടിപരമായ ആസ്വാതന്ത്ര്യത്തിൻറെ കെട്ടുപാടുകളിൽപെടാതെ അദ്ദേഹം നിലകൊണ്ടു. എല്ലാ നിലകളിലും തന്റേതായ രീതിയിൽ ഒരു ചെറിയ പ്രതിഭാസം." സി വി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടിയപോലെ പ്രസാധനത്തെയും ചലച്ചിത്രമേളകളെയും സൗഹൃദകൂട്ടായ്മകളെയുമൊക്കെ ആഘോഷമാക്കിയിരുന്ന ചെലവൂർ വേണുവെന്ന മനുഷ്യൻ സിനിമയ്ക്കും സാഹിത്യത്തിനും ഒപ്പമാണ് തൻറെ ജീവിതം മുഴുവൻ സഞ്ചരിച്ചിരുന്നത്. ദൃശ്യമാധ്യമപ്രവർത്തകൻ ശശികുമാർ പറയുന്നതുപോലെ, “സാധാരണക്കാരനായ ഒരു അസാധാരണ വ്യക്തി”. സിറ്റി മാഗസിനിലെ കോഴിക്കോടിനെകുറിച്ചുള്ള ഒ വി വിജയന്റെ ലേഖനം അവസാനിക്കുന്നത് ഈ മനുഷ്യനെ ഇങ്ങനെ വിശേഷിപ്പിച്ചു കൊണ്ടായിരുന്നു, “നഷ്ടപ്രസ്ഥാനങ്ങളുടെ കാവൽക്കാരൻ.”

ചെലവൂർ വേണു: പഠനങ്ങൾ, ലേഖനങ്ങൾ, ഓർമ്മകുറിപ്പുകൾ

അടൂർ ഗോപാലകൃഷ്ണൻ (2924),  ചെലവൂർ വേണു എന്ന ആവേശം ,  ദൃശ്യതാളം ചെലവൂർ വേണു പതിപ്പ്, 8(1&2) : 11-12. 1960 കൾ മുതൽ അടുത്തറിയുന്ന 'ചെറിയ വലിയമനുഷ്യൻ' നയിച്ച സാഹസിക ജീവിതം.

ചെലവൂർ വേണു, സക്കറിയ (ഫോട്ടോ: എ ജെ ജോജി)

കാരശ്ശേരി എം എൻ (2024), കലോപാസകൻ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 102(13):22-25. ചെലവൂർ വേണു സർഗാത്മകതയുടെ ചാലകമായിരുന്നു. സാംസ്‌കാരിക പ്രവർത്തനത്തെ, സംഘാടനത്തെ ജീവിതം തന്നെയാക്കി.

കുര്യൻ കെ തോമസ് (2024), ഇങ്ങനെയും ഒരാൾ:ചെലവൂർ വേണു അനുസ്മരണം, ദർശന പോഡ്കാസ്റ്റ്, 21 ജൂൺ 2024, ദർശന സാംസ്കാരിക കേന്ദ്രം, കോട്ടയം. https://play.google.com/store/apps/details?id=kappian.darsana.podcast&pcampaignid=web_share.

കുര്യൻ കെ തോമസ് (2024), ഇല്ലാതാകുന്ന ഇടങ്ങൾ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 102(15):6-7.

കുര്യൻ കെ തോമസ് (2004), ചെലവൂർ വേണുവിന്റെ കാലങ്ങൾ, ദൃശ്യതാളം ചെലവൂർ വേണു പതിപ്പ്, 8(2): 48-55. സർഗ്ഗവിളിയുടെ ഇഴമുറിയാത്ത പെരുമഴക്കാലങ്ങൾ തീർത്ത ചെലവൂർ വേണുവിന്റെ ഫിലിം സൊസൈററി പ്രവർത്തനങ്ങളുടെയും പുസ്തക പ്രസാധനത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും സചേതനങ്ങളായ കൂട്ടുകാലങ്ങൾ.

കുര്യൻ കെ തോമസ് (2024), ചെലവൂർ വേണു പഠനം:1. രചനകൾ, ഡോക്യൂമെന്ററികൾ,  ഇ-മലയാളി (ജൂലൈ), 3(7):55 -59. https://mag.emalayalee.com/magazine/july2024/#page=59. പഠനങ്ങളിലും മറ്റുള്ളവരുടെ ഓർമ്മകളിലും സ്വന്തം കുത്തിക്കുറിക്കലുകളിലും തെളിയുന്ന സവിശേഷ വ്യക്തിത്വം. ബിബ്ലിയോമെട്രിക് പഠനം.

കുര്യൻ കെ തോമസ് (2024), ചെലവൂർ വേണു പഠനം:2. ലേഖനങ്ങൾ, ഓർമക്കുറിപ്പുകൾ,  ഇ-മലയാളി ഓഗസ്റ്റ്,  3(8): https://mag.emalayalee.com/magazine/august2024. പഠനത്തിന്റെ രണ്ടാംഭാഗം.

അലങ്കാർ ലോഡ്ജ്

കുര്യൻ കെ തോമസ് (2024), ചെലവൂർ വേണുവിന്റെ പ്രസാധന കാലങ്ങൾ, https://www.thecue.in. പുസ്തക പ്രസാധനസംരംഭങ്ങൾ.

കോയ എം കെ എം മധുരകാര്യം (2024), ചെലവൂർ വേണു അന്തരിച്ചു. ഫേസ്ബുക്ക് കുറിപ്പ്,  2024 ജൂൺ 3, https://www.facebook.com/share/p/K7xggej7rzu6FM1w/?mibextid=oFDknk.

കോയ മുഹമ്മദ് (2024), എന്റെ സുകൃതം, ദേശാഭിമാനി വാരിക, 55(7):36-43. തനിക്കൊരു പ്രാമുഖ്യം പ്രതീക്ഷിക്കാതെ സാമൂഹ്യ, സാംസ്കാരിക ജീവിതത്തിൽ ചെലവൂർ വേണു നിറഞ്ഞുനിന്നു. അടുത്തറിഞ്ഞ സുഹൃത്തിന്റെ ഓർമ്മകൾ.

കോയ മുഹമ്മദ് (2024),  നവസിനിമയുടെ അത്താണി, ദൃശ്യതാളം ചെലവൂർ വേണു പതിപ്പ്, 8(1&2) : 26-30. മലയാള നവസിനിമയുടെ നിർമ്മാണ, പ്രദർശന, പ്രചാരണ സംരംഭങ്ങളിൽ ചെലവൂർ വേണുവിന്റെ 1970-75 കാലംമുതലുള്ള സംഭാവനകൾ. തന്റെ ചലച്ചിത്ര പ്രവർത്തനങ്ങളെ കുറിച്ചുള്ള ചെലവൂർ വേണുവിന്റെ ഓർമ്മക്കുറിപ്പുകളിലൂടെയുള്ള സഞ്ചാരം.

ഗോപിനാഥന്‍ കെ (2021),  ചെലവൂര്‍ വേണു കോഴിക്കോട് നഗരത്തിലുണ്ട്, ദി ക്രിട്ടിക്, 22 മാർച്ച് 2021, https://www.thecritic.in/chelavoor-venu/?fbclid=IwZXh0bgNhZW0CMTAAAR0t_mjg8ifRQMi6Tpgj9lfNnzJsVmVACmUDufOb-dsDL6PSqU77ZJlYN_I_aem_ZmFrZWR1bW15MTZieXRlcw. ചങ്ങാതിക്കൂട്ടങ്ങൾക്കായി നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഓഫീസ് കവാടങ്ങള്‍ തുറന്നുവച്ച ചെലവൂര്‍ വേണുവിന്റെ കോഴിക്കോട് നഗരത്തിലെ അവധൂതസമാനമായ ജീവിതം.

ചന്ദ്രൻ ടി വി (2024),  വേണു: എൻറെ എല്ലാ സൗഹൃദങ്ങളുടെയും ഒരു നടത്തിപ്പുകാരൻ,  ദൃശ്യതാളം ചെലവൂർ വേണു പതിപ്പ്, 8(1&2) : 13-16. രാമു കാര്യാട്ടിൽ തുടങ്ങി, ജോൺ എബ്രഹാമിലൂടെ കടന്ന്, പി എ ബെക്കർ, ചിന്ത രവി, ടിവി ചന്ദ്രൻ എന്നിവരുടെ സിനിമകൾക്കൊപ്പം യാത്രചെയ്ത്,    പല രീതിയിലുള്ള പ്രത്യക്ഷങ്ങളായി വന്നുപോകുന്ന ചെലവൂർ വേണു. ഓർമ്മകൾ.

ജേക്കബ് തോമസ് (2024), കമ്മ്യൂണിസ്റ്റ് ഇടത് പഠിക്കേണ്ട പാഠം ചെലവൂർ വേണു, ദി മലബാർ ജേർണൽ, 3 ജൂൺ 2024, https://themalabarjournal.com/post/tmj-outlook-the-lesson-to-be-learned-in-the-communist-world-should-be-learned-jacob-thomas. സിനിമകളോടായിരുന്നു വേണുവിന്റെ പ്രണയം. സിനിമാ ആക്ടിവിസ്റ്റായിരുന്നു. രാഷ്ട്രീയം ഒരു ബോധ്യമായിരുന്നു, ജീവിതരീതിയുമായിരുന്നു.

ചെലവൂർ വേണു, ഒ.കെ. ജോണി, ചിന്ത രവി

ജേക്കബ് തോമസ് (2024),  ചെലവൂർ വേണുവിൻ്റെ ഉത്തമ ഇടതുപക്ഷ സന്ദേഹങ്ങൾ, 4 ജൂൺ 2024, https://truecopythink.media/memoir/commemorating-chelavoor-venu-jacob-thomas. മലയാളിയുടെ ഉത്കൃഷ്ടമായ കലാ, രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം നടന്നുതീർത്ത എൺപത് വർഷങ്ങൾ.

നാ ബാക്കർ (2024), ഫേസ്ബുക് കുറിപ്പ്, 3 ജൂൺ 2024, https://www.facebook.com/story.php?story_fbid=10228309892625934&id=1037567429&mibextid=oFDknk&rdid=dvO08ssWzmAPLxcz. മലയാളത്തിലെ പത്രങ്ങൾ അതുവരെ  ആലോചിക്കപോലും ചെയ്തിട്ടില്ലാത്ത സിറ്റി മാഗസിൻ എന്ന സ്വപ്നപദ്ധതി അടുത്തറിഞ്ഞ സബ് എഡിറ്ററുടെ കുറിപ്പ്. മലയാള ഭാഷാപരിധിക്കകത്ത് പത്ര-പ്രസിദ്ധീകരണരംഗത്ത് നൂതനമായ ആശയങ്ങൾ സ്വരൂപിച്ച്‌ പ്രാവർത്തികമാക്കി; വിപണി മൂല്യമില്ലായിരുന്ന ആശയങ്ങൾക്ക് വിത്തിട്ടു. കാലത്തിന്റെ കാഴ്ചകളെ പുതുവഴികളിലേക്ക് നയിച്ചും ഒറ്റയ്ക്ക് നടന്നും വഴികാട്ടി മറഞ്ഞു.

നാരായണൻ കെ സി (2024), ചരിത്രത്തിലെ ഒരു അദൃശ്യൻ, ഭാഷാപോഷിണി (മാർച്ച് ലക്കം): 45-48. ചെലവൂർ വേണു. കോഴിക്കോടിന്റെ സാഹിത്യചരിത്രത്തിന്റെ ഓരത്തു സൂക്ഷിച്ചു നോക്കിയാൽമാത്രം കാണാവുന്ന വ്യക്‌തികളിൽ ഒരാൾ.

നീലൻ (2024),  ചെലവൂർ നിത്യസാഹോദര്യത്തിന്‍റെ ഒരു കണ്ണി കൂടി, ദൃശ്യതാളം ചെലവൂർ വേണു പതിപ്പ്, 8(1&2) : 23-25. 1970 കളുടെ തുടക്കത്തിൽ തുടങ്ങി അടിയന്തരാവസ്ഥ കാലത്തും തുടർന്ന നാടകപ്രവർത്തനം, ദൃശ്യകല എന്ന മാസിക, അതിന് ചെലവൂർ വേണു ചെയ്ത സഹായങ്ങൾ, 'ഒരേ തൂവൽ പക്ഷികൾ' സിനിമയുടെ ഷൂട്ടിംഗ്, ചലച്ചിത്രകാരൻ ജോൺ എബ്രഹാമിന്റെ മരണം ഇവ പങ്കുവെക്കുന്ന ഓർമ്മകുറിപ്പ്.

നൗഷാദ് (2024),  അവസാനം ഓർമകളിലേക്കുണർന്നു വരികയായിരുന്നു ചെലവൂർ വേണു, https://truecopythink.media/memoir/commemmorating-chelavoor-venu-noushad.  കോയ മുഹമ്മദിനും വി.കെ. മുസ്തഫക്കുമൊപ്പം വേണുവിന്റെ വീട്ടിലെത്തി അവസാനമായി കണ്ടതിന്റെ ഓർമ്മ. എം ഗോവിന്ദൻ,  ഒ വി വിജയൻ, പത്മരാജൻ അടക്കം പ്രമുഖരുടെ കോഴിക്കോടൻ ജീവിതം വിഷയമാക്കിയ പുസ്തക സ്വപ്നവും ഇഎംഎസ്സിനെയും അഴീക്കോടൻ രാഘവനെയും കാണാൻപോയ കഥയും പങ്കുവെക്കുന്നു. 1994 ൽ മെട്രോ  മാഗസിൻ എന്ന ആശയം ചെലവൂർ വേണുവിനെ ‘വന്നു കൊത്തിയ’ കാലത്ത് അദ്ദേഹത്തിന്റെ കീഴിൽ കാനേഷ് പൂനൂർ, ഷീജ പൂന്താനത്ത് എന്നീ സഹപ്രവർത്തകർക്കൊപ്പം ജോലിചെയ്ത ഓർമ്മകളും.

പോൾ കല്പാനോട് (2017), വേണുവേട്ടൻ ഫിലിം സൊസൈറ്റിയുടെ സെക്രട്ടറി ആയതോടെ ജനകീയ മുഖം കൈവന്നു, ആസ്വാദകവൃന്ദത്തെ സൃഷ്ടിച്ചു', ഫേസ്ബുക്ക് കുറിപ്പ്, 2024 ജൂൺ 3, https://www.mathrubhumi.com/movies-music/news/film-critic-chelavoor-venu-passed-away-life-of-chelavoor-venu-1.9608761.  ലോകവ്യവഹാരങ്ങളിൽ ഒന്നിനോടും അസ്പർശ്യത പുലർത്താത്ത പത്രാധിപർ. സമാന്തര സിനിമാരംഗത്തടക്കം വിവിധ ഇടങ്ങളിൽ മാറ്റിനിർത്താനാവാത്ത പേര്.

പ്രേംചന്ദ് (2023), ചെലവൂർ വേണു ഫിലിം ഫെസ്റ്റിവൽ (കാലാന്തരം 26; ഓർമചിത്രങ്ങൾ), മാധ്യമം ആഴ്ചപ്പതിപ്പ്, 48-53. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ചെലവൂർ വേണുവിന്റെ സംഭാവനകൾ.

ചെലവൂർ വേണു, എം സി രാജനാരായണൻ, എം ടി വാസുദേവൻ നായർ

പ്രേംചന്ദ് (2024), ചെലവൂർ വേണു, മലയാളം  മൂവി  & മ്യൂസിക്  ഡാറ്റാബേസ് (എം3ഡിബി), 9 ജൂൺ 2024, https://www.facebook.com/groups/m3dbgroup/permalink/7565532270204317/?mibextid=xfxF2i&rdid=yQt4Hc6uC4lPQDqA&share_url=https%3A%2F%2F.  കേരളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനം കടപ്പെട്ടിരിക്കുന്ന മനുഷ്യൻ. 1970 മുതൽ മരണം വരെ അശ്വിനി ഫിലീം സൊസൈറ്റിയുടെ സാരഥി. കേരളത്തിൽ ഫിലീം ഫെസ്റ്റിവലുകളുടെ തുടക്കക്കാരൻ.

പ്രേംചന്ദ് (2024), ചരിത്രത്തിന് വളമായി മാറിയ ഏകാകി, മാധ്യമം ആഴ്ചപ്പതിപ്പ്,  27(1373):46-49, ചലച്ചിത്രപ്രവർത്തനങ്ങളിലൂടെ, സമാന്തര പ്രസിദ്ധീകരണ സംരംഭങ്ങളിലൂടെ മറ്റൊരു സാംസ്‌കാരിക ലോകം തീർക്കാൻ ശ്രമിച്ച മനുഷ്യൻ.

പ്രേമചന്ദ്രൻ പി (2022),  ഫേസ്ബുക്ക് കുറിപ്പ്, 25 ഓഗസ്റ്റ്  2022, https://www.facebook.com/story.php?story_fbid=10225451774874488&id=1628915875&mibextid=oFDknk&rdid=A99YOsxiiK28Uy6P.  ജയൻ മാങ്ങാട് സംവിധാനം ചെയ്ത ‘ചെലവൂർ വേണു: ജീവിതം കാലം’ എന്ന ഡോക്യുമെന്ററിയുടെ ആഗസ്റ്റ് 28 നു തിരുവനന്തപുരം നിള തീയേറ്ററിൽ നടക്കുന്ന പ്രദർശനം.

പ്രേമചന്ദ്രൻ പി (2024), ഫേസ്ബുക്ക് കുറിപ്പ്, 3 ജൂൺ 2024, https://www.facebook.com/story.php?story_fbid=10229462526260766&id=1628915875&mibextid=oFDknk&rdid=O6uEJrHrHTkJZzK2.  സാഹിത്യ, സാംസ്കാരിക, പ്രസാധന രംഗങ്ങളിലെ ചെലവൂർ വേണുവിന്റെ സംഭാവനകളും പയ്യന്നൂർ ഓപ്പൺ  ഫ്രെയിം സൊസൈറ്റി പ്രവർത്തനങ്ങൾക്ക് നൽകിയ ഊർജ്ജവും ജയൻ മാങ്ങാട്ടിന്റെ ഡോക്യൂമെന്ററി നിർമ്മാണ ചരിത്രവും.

പ്രേമചന്ദ്രൻ പി (2024), ഫേസ്ബുക്ക് കുറിപ്പ്, 3 ജൂൺ 2024, https://www.facebook.com/story.php?story_fbid=10229466687244788&id=1628915875&mibextid=oFDknk&rdid=q0AKZ2VPOjan0TSo.  2024 ജൂൺ 8 ശനി പയ്യന്നൂർ കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ യോഗത്തെകുറിച്ച്.

ചെലവൂർ വേണു, കെ ടി റാംമോഹൻ, ടിവി ചന്ദ്രൻ, കെ ജി ജെയൻ (ഫോട്ടോ: എ ജെ ജോജി) 

പ്രേമചന്ദ്രൻ പി (2024), ഫേസ് ബുക്ക് കുറിപ്പ്, 6 ജൂൺ 2024, https://www.facebook.com/story.php?story_fbid=10225451774874488&id=1628915875&mibextid=oFDknk&rdid=A99YOsxiiK28Uy6P . ചെലവൂർ വേണുവിന്റെ വിയോഗത്തെ തുടർന്ന് ചെലവൂരെ വീട് സന്ദർശിച്ചതും അസുഖ ബാധിതനായിരുന്ന കാലത്ത് ഭാര്യ സുകന്യ കാട്ടിയ കരുതലും ഫിലിം സൊസൈറ്റി ഫെഡറേഷനും പൗരാവലിയും ചേർന്ന് കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗവിവരങ്ങളും.

പ്രേമചന്ദ്രൻ പി (2024), ചെലവൂർ വേണു തീക്ഷ്‌ണമായ ഒരാവിഷ്കാരമായിരുന്നു..., 3 ജൂൺ 2024, https://truecopythink.media/memoir/remembering-film-critic-chelavoor-venu-by-p-premachandran   കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാൾ, നിരവധി സംരംഭങ്ങളുടെ തുടക്കകാരൻ, എഴുത്തുകാരൻ, തനിക്കുചുറ്റുമുള്ള പ്രതിഭകൾക്ക് വളരാൻ സാഹചര്യങ്ങൾ ഒരുക്കിയ ആൾ.

പ്രേമചന്ദ്രൻ പി (2024), കോഴിക്കോടിന്റെ താക്കോൽ സൂക്ഷിപ്പുകാരൻ, ദേശാഭിമാനി വാരിക, 55(7):44-49. ചെലവൂർ വേണു. നല്ല സിനിമക്കായി സമർപ്പിച്ച സാർവമാനവികതയും ഇടതുപക്ഷ ബോധ്യവുമുള്ള ജീവിതം. പ്രസിദ്ധീകരണരംഗത്തെ സാഹസികമായ പുതുവഴി തേടിയ ആൾ. സിനിമക്കും സാഹിത്യത്തിനും സംഗീതത്തിനും നഗരത്തെ സജ്ജമാക്കിയവരിൽ ഒരാൾ.

ബാലകൃഷ്ണൻ സി വി (2024),  കോഴിക്കോടിൻറെ മനുഷ്യാകാരം, ദൃശ്യതാളം ചെലവൂർ വേണു പതിപ്പ്, 8(1&2):17-20. പയ്യന്നൂർ ഓപ്പൺ ഫ്രെയിം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ നടത്തിയ പ്രസംഗം.

മാങ്ങാട് രത്നാകരൻ (2024), ഒരു മനുഷ്യൻ, മാതൃഭൂമി ആഴ്ചപ്പതിപ്പ്,102(13):28-31. സത്യജിത് റായ് ഫിലിം ഫെസ്റ്റിവെൽ ബംഗാളിൽ സംഘടിപ്പിക്കുന്നതിനുമുമ്പ് കോഴിക്കോട്ട് നടത്തിയ ചലച്ചിത്ര പ്രവർത്തകൻ. സൗഹൃദങ്ങളിൽനിന്ന് സൗഹൃദങ്ങളിലേക്കുള്ള സഞ്ചാരങ്ങളെ സാംസ്‌കാരിക ആവിഷ്‌കാരമാക്കിയ ഒരാൾ.

മാഡ് മധു (2024), വേണുവേട്ടൻ ഇന്ന് തിരിച്ചു പോയി, 2024 ജൂൺ 3, ഫേസ്ബുക്ക് കുറിപ്പ്, 3 ജൂൺ 2024, https://www.facebook.com/story.php?story_fbid=10159540956727001&id=550487000&mibextid=oFDknk&rdid=43ibAcZn36RRnMmp. സിറ്റി മാഗസിൻ ദ്വൈവാരിക സബ് എഡിറ്ററുടെ ഓർമ്മകുറിപ്പ്. ചെറൂട്ടി റോഡിലെ ചേലൂർ ബിൽഡിംഗിന്റെ ഒന്നാം നിലയിലെ സൈക്കോ ഓഫീസിന്റെ വിശാലമായ ടെറസായിരുന്നു അരാജകത്വം കണ്ടുപിടിച്ച മനുഷ്യർ പാട്ടുപാടിയും നാടകംകളിച്ചും സൊറപറഞ്ഞും ഒത്തുകൂടിയിരുന്ന ഇടം.

മോഹനകൃഷ്ണന്‍ വി (2024), ചെലവൂർ വേണുവിന്റെ സന്ദർഭങ്ങൾ, wtplive, 27 ജൂൺ 2024, ലക്കം 217,  https://wtplive.in/Kala-Soundarya_Sasthram/v-mohanakrishnan-shares-memories-of-chelavoor-venu-6034, സമാന്തര സിനിമ, ഫിലിം സൊസൈറ്റി പ്രസ്ഥാനം, മാധ്യമ പ്രവർത്തനം, പ്രസാധനം, രാഷ്ട്രീയം, സ്പോർട്ട്സ്, കല, സാംസ്കാരിക പ്രവർത്തനം ഇങ്ങനെ ചെലവൂർ വേണു വൈവിദ്ധ്യങ്ങളുടെ ഒരങ്ങാടി.

മോഹനൻ കെ പി (2024), അവകാശവാദങ്ങളുടെ ആള്‍മുഴക്കങ്ങളില്‍നിന്ന് അകന്ന്‌ നടന്നൊരാള്‍; വേണ്വേട്ടന്‍ എന്ന സ്‌നേഹദ്വീപ്, https://www.mathrubhumi.com/literature/features/chelavoor-venu-as-a-friend-memory-shared-by-k-p-mohanan-1.9643552 . ചെലവൂര്‍ വേണു അപൂര്‍വമായൊരു സൗഹൃദ കാലത്തിന്റെയും കേന്ദ്രബിന്ദു. സൗഹൃദസംഘങ്ങളെ നയിക്കുമ്പോഴും വേറിട്ട ചിന്തകളിലൂടെ വ്യത്യസ്തനായി. അസാധാരണമായ ലാളിത്യത്തിന്റെ ആള്‍രൂപമായി. ആത്മസുഹൃത്തിന്റെ ഓര്‍മ്മ.

മോഹനൻ കെ പി (2024), സൗഹൃദത്തിന്റെ സ്വതന്ത്ര സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്, 15 ജൂൺ 2024, https://newspaper.mathrubhumi.com/features/weekend/weekend-1.9641041   

രവികുമാർ കെ എസ് (2023),  വരവൂരാകാത്ത ചെലവൂർ, കടമ്മനിട്ട കവിതയുടെ കനലാട്ടം, കോട്ടയം, മനോരമ ബുക്സ്, പുറം 258-263. കടമ്മനിട്ട എന്ന കവിയിലെ വ്യക്തിയെയും രാമകൃഷ്ണൻ എന്ന വ്യക്തിയിലെ കവിയെയും പരിചയപ്പെടുത്തുന്ന 64 അധ്യായങ്ങളുള്ള കൃതിയിലെ  ചെലവൂർ വേണു 1980ൽ കോഴിക്കോട്ടുനിന്നും പ്രപഞ്ചം പബ്ലിക്കേഷൻസിലൂടെ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ‘കടമ്മനിട്ടയുടെ കവിതകൾ’ എന്ന പുസ്തകത്തിൻറെ പിറവി വിശദമാക്കുന്ന അദ്ധ്യായം (39).

രാധ ഇ എം (2024), മർമ്മബിന്ദു മരണം, ദൃശ്യതാളം ചെലവൂർ വേണു പതിപ്പ്, 8(1&2):36-38. വടക്കൻ കോഴിക്കോടിൻറെ നിർമ്മമ മാധുര്യം വേണുവിന്റെ സംസാരത്തിലെ ഫലസമൃദ്ധിയായി ചിലപ്പോൾ തോന്നും. പ്രതീകങ്ങൾ സൃഷ്ടിക്കുന്ന പ്രേരണകൾ ഭാവസാന്ദ്രമാണ്. അർത്ഥബന്ധങ്ങളിൽ പദദാർഢ്യം വേണുവിന്റെ എഴുത്തിന്റെ മനോഹാരിതയാണ്.

രാമചന്ദ്രൻ ജി പി (2024),  എല്ലാ അർത്ഥത്തിലും ഒരു യുഗാന്ത്യമാണ് ചെലവൂർ വേണുവിന്റെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്, ഫേസ്ബുക്ക് കുറിപ്പ്, 3 ജൂൺ 2024, https://www.facebook.com/story.php?story_fbid=8016515118368579&id=100000305126089&mibextid=oFDknk&rdid=JyhuqsUmXFNTmyWH.

വിനോദ് കൃഷ്ണൻ (2024),ചെലവൂർ വേണു അന്തരിച്ചു, ഫേസ്ബുക്ക് കുറിപ്പ്, 3 ജൂൺ 2024, https://www.facebook.com/story.php?story_fbid=10231367081697057&id=1136786824&mibextid=oFDknk&rdid=Mcuo5A0nFvKHiGFl.

വിനോദ് കൃഷ്ണൻ (2024), ചെലവൂർ വേണുവിനെ (വേണുവേട്ടനെ) ക്കുറിച്ച്, ഫേസ്ബുക്ക് കുറിപ്പ്, 11 ജൂൺ 2024, https://www.facebook.com/story.php?story_fbid=10231417115827879&id=1136786824&mibextid=oFDknk&rdid=qLlxTzWAL9EwQmtV. അച്ഛൻ ബാലകൃഷ്ണക്കുറുപ്പിനോടൊപ്പം  സ്വന്തം വീട്ടിലെ സൈക്കോ എഡിറ്റിംഗ് കാലങ്ങളും സർക്കുലേഷൻ അമ്പതിനായിരം എത്തിയ കഥയും

ശ്രീരാമൻ വി കെ (2024),  ഒരു കാലത്തിൻറെ സൂത്രധാരൻ, ദൃശ്യതാളം ചെലവൂർ വേണു പതിപ്പ്, 8(1&2) : 21-22. അടിയന്തരാവസ്ഥക്കുമുമ്പ് കോഴിക്കോട് പുഷ്പ തിയേറ്ററിൽ നടന്ന അശ്വിനി ഫിലിം സൊസൈറ്റിയുടെ കന്നട ഫിലിം ഫെസ്റ്റിവലിന്റെ ഓർമ്മകൾ.

സജീഷ്  എൻ പി (2024), ചരിത്രനിയോഗം പോലെ ഒരു ജീവിതം, ദൃശ്യതാളം ചെലവൂർ വേണു പതിപ്പ്, 8(1&2) :39-42. എല്ലാ അർത്ഥത്തിലുംസമാന്തര ജീവിതം നയിച്ചിരുന്ന വ്യക്തി. ജീവിതത്തിലുടനീളം സമാന്തര സിനിമകളുടെ സഹയാത്രികനായി. സമാന്തര പ്രസിദ്ധീകരണ രംഗത്ത് ബദൽ പ്രസാധനസാധ്യതകൾ തേടി. മുഖ്യധാരയോട് സമരസപ്പെടാത്ത അതിൻറെ കമ്പോള സമവാക്യങ്ങളോട് എളുപ്പം രാജിയാകാത്ത സവിശേഷഘടകം വ്യക്തിത്വത്തിൽ ഉൾചേർന്നിരുന്നു.

സന്തോഷ് കുമാർ എൻ (2024), ചെലവൂർ വേണുവും അശ്വിനി ഫിലിം സൊസൈറ്റിയും (ഓർമ്മ), സമകാലിക മലയാളം, 28 (4):60-66. അശ്വിനി ഫിലിം സൊസൈറ്റിയുടെ അരനൂറ്റാണ്ടിലേറെ നീണ്ട ചരിത്രത്തിൽ  ചലച്ചിത്രപ്രവർത്തകനും ഫിലിം സൊസൈറ്റി പ്രവർത്തനത്തിന്റെ ആദ്യകാല പഥികരിലൊരാളുമായ ചെലവൂർ വേണുവിൻ്റെ സംഭാവനകൾ.

സുഗതൻ മാലാപ്പറമ്പ് (2024),  വേണുവേട്ടൻ എൻറെ ഓർമ്മയിൽ, ദൃശ്യതാളം ചെലവൂർ വേണു പതിപ്പ്, 8(1&2): 62-65. സാംസ്കാരിക ലോകത്തിന് തന്നെത്തന്നെ സമർപ്പിച്ച ജീവിതത്തിൽ സഹായിയായി കൂടെയുണ്ടായിരുന്ന ആളുടെ ഓർമ്മകൾ

ഹമീദ് എ (2024),  അശ്വിനി സിനിമ ആസ്വാദനത്തിന്റെ പ്രത്യക്ഷബോധം, ദൃശ്യതാളം ചെലവൂർ വേണു പതിപ്പ്, 8(1&2): 56-61. വിപണിമൂല്യംമാത്രം നോക്കുന്ന മുഖ്യധാര സിനിമാക്കാരിൽനിന്നും വേറിട്ടുസഞ്ചരിച്ച ഒരുപറ്റം കലാകാരന്മാരെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച അശ്വിനി ഫിലിം സൊസൈറ്റിയുടെ ചരിത്രം.

ഹരീഷ് പേരടി(2004), ഞങ്ങൾ കരഞ്ഞപ്പോൾ ഞങ്ങളോടൊപ്പം വേണുവേട്ടനും കരഞ്ഞു, https://m.vanitha.in/celluloid/multiplex/hareesh-peradi-about-chelavoor-venu-fb-post.html. സി എച്ച് ഓവർബ്രിഡജ് അവസാനിക്കുന്നതിന്റെ വലത്തുവശത്തുള്ള ഓഫിസ് ടെറസ്സിൽ ചെലവൂർ വേണു എന്ന ഒറ്റ കാണിക്കുവേണ്ടി നാടകം കളിച്ച അനുഭവം.

Read Part-1: https://www.emalayalee.com/news/371365

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക