
രാം ചരണ്‍, ജാന്‍വി കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബുച്ചി ബാബു സന ഒരുക്കിയ പെഡ്ഡി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെ, നായികാ കഥാപാത്രത്തെ ചിത്രത്തില്‍ ആവിഷ്‌കരിച്ച രീതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നായികയായ ജാന്‍വി കപൂറിന്റെ 'അച്ചിയമ്മ' എന്ന കഥാപാത്രത്തെ മോശമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും നായകന്‍ നടത്തുന്ന അതിക്രമത്തെ പ്രണയമായി ന്യായീകരിക്കുന്നുവെന്നും തുടങ്ങിയ ആരോപണങ്ങളുമായാണ് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പ്രേക്ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനങ്ങളെ നടി ജാന്‍വി കപൂര്‍ പിന്തുണച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
റെക്കമന്‍ഡേഷന്‍ കമ്മ്യൂണിറ്റി' എന്ന ഇന്‍സ്റ്റാഗ്രാം പേജാണ് സിനിമയിലെ നായികാ സൃഷ്ടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. 350 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഈ ചിത്രം, ഇന്ത്യന്‍ സിനിമയിലെ ഒരു നായികയ്ക്ക് ലഭിക്കുന്ന 'ഏറ്റവും വിലയേറിയ അപമാനമാണെന്ന്' (most expensive disrespect) ഈ പോസ്റ്റില്‍ ആരോപിക്കുന്നു.