
ഡാലസ് : ഹൃസ്വ സന്ദര്‍ശനത്തിനായി ഡാലസില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മ സഭയുടെ ചെങ്ങന്നൂര്‍- മാവേലിക്കര ഭദ്രാസന അധ്യക്ഷന്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്ക് ഡാലസ് ഡിഎഫ് ഡബ്ല്യു എയര്‍ പോര്‍ട്ടില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി.
ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവക വികാരി റവ. എബ്രഹാം വി. സാംസണ്‍, ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവക വികാരി റവ. ജസ്റ്റിന്‍ പാപ്പച്ചന്‍, സെഹിയോന്‍ മാര്‍ത്തോമ്മ ഇടവക വികാരി റവ. റോബിന്‍ വര്‍ഗീസ്, ഭദ്രാസന കൗണ്‍സില്‍ അംഗം തോമസ് ഈശോ, പി.ടി മാത്യു, ഷാജി രാമപുരം, മനു പാറയില്‍ എന്നിവര്‍ എയര്‍ പോര്‍ട്ടില്‍ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.
സഫ്രഗന്‍ മെത്രാപ്പോലീത്താ ഡോ.മാര്‍ കൂറിലോസ് നാളെ (ശനി) രാവിലെ 10 മണിക്ക് ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകയില്‍ ഗോള്‍ഡണ്‍ ജൂബിലിയുടെ ഭാഗമായി സീനിയര്‍ സിറ്റിസണ്‍സിനായി പ്രത്യേകം ക്രമീകരിക്കുന്ന വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷക്കും, ഞായറാഴ്ച ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മ ഇടവകയില്‍ ആരാധനക്കും വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷക്കും നേതൃത്വം നല്‍കും.