
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യെ സന്ദര്‍ശിച്ച് നടന്‍ പാര്‍ഥിപന്‍. ഇരുവരും ഒരുമിച്ച് നില്‍ക്കുന്നതിന്റെയും പാര്‍ഥിപന്‍ വിജയ്യ്ക്ക് നല്‍കിയ സമ്മാനങ്ങളുടെയുംചിത്രങ്ങള്‍ അടങ്ങിയ പോസ്റ്റ് സോഷ്യല്‍മീഡിയ വഴിയാണ് പുറത്തുവന്നത്. തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് വിജയ്യെ അഭിനന്ദിക്കാനാണ് പാര്‍ഥിപന്‍ എത്തിയത്.
വിജയ്യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ വാര്‍ത്ത പുറത്തുവന്നതിന് ദിവസങ്ങള്‍ക്ക് ശേഷം വിജയ്യോടൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുത്തതിന് തൃഷാ കൃഷ്ണനെ വിമര്‍ശിച്ച് പാര്‍ഥിപന്‍ രംഗത്തെത്തിയിരുന്നു. ആഴ്ചകള്‍ക്ക് ശേഷമാണിപ്പോള്‍ സിനിമാ നിര്‍മ്മാതാവുകൂടിയായ അദ്ദേഹം മുഖ്യമന്ത്രിയായ വിജയിയെ സന്ദര്‍ശിക്കാനെത്തിയത്.
വിജയ്യുടെ പെയിന്റിങ്ങും കൈകൊണ്ട് എഴുതിയ കത്തും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് പാര്‍ഥിപന്‍നല്‍കിയത്. തന്റെ ഹൃദയസ്പര്‍ശിയായ കത്തില്‍ പാര്‍ഥിപന്‍ വിജയിയെ 'വലിയ പണ്ഡിതന്‍' എന്ന് വിശേഷിപ്പിച്ചു. ൂടിക്കാഴ്ചയുടെ ചിത്രങ്ങളില്‍ ഇരുവരും ചിരിച്ചുകൊണ്ട് പരസ്പരം ചേര്‍ന്നു നില്‍ക്കുന്നതായി കാണാം. ഒരു ചിത്രത്തില്‍, പാര്‍ഥിപന്‍ വിജയിക്ക് വേണ്ടി തയ്യാറാക്കിയ പെയിന്റിങ് സമ്മാനിക്കുന്നുണ്ട്. പഴയകാല രാജകീയ വേഷത്തില്‍സിംഹാസനത്തിന് അടുത്ത് നില്‍ക്കുന്നവിജയ്യെ ചിത്രത്തില്‍ കാണാം. പാര്‍ഥിപന്‍ വിജയിക്ക് വേണ്ടി എഴുതിയ കുറിപ്പാണ്മറ്റൊരു ചിത്രം.
പെയിന്റിങ്ങിന്റെ അറ്റത്തായി പാര്‍ഥിപന്‍ വിജയിക്ക് വേണ്ടി തമിഴില്‍ എഴുതിയ കുറിപ്പ് കാണാം. സിനിമാ ലോകത്ത് നിന്ന് മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക്! സമാധാനപരമായ, അനാരോഗ്യകരമല്ലാത്ത ഭരണം നടത്താന്‍, വിശുദ്ധ ചന്ദനക്കുറി ചാര്‍ത്തി വിജയ്, വലിയ പണ്ഡിതന്‍, സിംഹാസനത്തില്‍ കയറി അധികാര പദവി അലങ്കരിക്കുന്നു. രാഷ്ട്രീയ ലോകത്തെ വിറപ്പിക്കുന്ന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍!', കുറിപ്പില്‍ പറയുന്നതിങ്ങനെ.