Image

അനശ്വര സ്വപ്‌നങ്ങൾ (ലോക പരിസ്ഥിതി ദിനത്തിന് അഭിവാദനങ്ങൾ ! -കവിത: ജയൻ വർഗീസ്_

Published on 05 June, 2026
അനശ്വര സ്വപ്‌നങ്ങൾ  (ലോക പരിസ്ഥിതി ദിനത്തിന് അഭിവാദനങ്ങൾ ! -കവിത: ജയൻ വർഗീസ്_

(ഭൂമിയ്ക്ക് ഒരു ചരമ ഗീതം എഴുതിയ ബഹുമാന്യനായ ഓ. എൻ. വി. യോടുള്ള എല്ലാ ആദരവുകളോടെയും ഭൂമിയ്ക്ക് വേണ്ടത് ചരമ ഗീതങ്ങളല്ല, പകരം ഉണർത്തുപാട്ടുകളാണ് എന്നൊരു ഓർമ്മപ്പെടുത്തലാണ് ഈകവിത )

ഭൂപാള  രാഗത്തിൻ ശ്രുതികളിലുണരുമെൻ 
ഭൂമിക്കു വേണ്ടൊരു 
ചരമ ഗീതം, 
ഒരു നൂറു മോഹങ്ങൾ പുഴയായിട്ടൊഴുകുമീ 
ഹൃദയേശ്വരിക്കൊരു 
പ്രണയ ഗീതം. !

തരള മരാളികേ , 
മനുഷ്യാഭിലാഷങ്ങൾ 
ഇതളിതളായ് നിന്നിൽ 
വിരിയുമ്പോൾ, 
മനസ്സിന്റെ വയൽക്കാട്ടിൽ 
വിരിയുന്ന മോഹത്തിന്റെ 
കതിർക്കുല യറുക്കുവാൻ 
വരട്ടെയോ ഞാൻ !

അകലത്തെ യാകാശത്തിൽ 
അനിവാര്യ മരണത്തിൻ 
ചിലമ്പൊലി യാരോഹണം തുടരുമ്പോൾ, 
മടങ്ങുന്നു ഞാനെന്നാലും 
തരുന്നു ഞാനാത്മാവിന്റെ 
തലമുറക്കുരുന്നിനെ 
പകരമായീ.

അവനാണ് ഞാൻ നാളെ 
തിരി വെട്ടമെരിയുവാൻ 
കരുതുന്ന കാലത്തിന്റെ 
കതിരാണവൻ !  
ചരമ ഗീതങ്ങൾ വേണ്ട 
ചരിത്രത്തിൻ കരുത്തായി 
ഉണർത്തു പാട്ടതിൽ വേണം സുപ്രഭാതങ്ങൾ !

മനുഷ്യന്റെ മണ്ണ് ദൈവ 
തറവാട്ടിൽ നിന്നും വന്ന 
ഹൃദയേശ്വരി എന്റെ 
മൃൽസ്‌ന ദേവിക !

Read More: https://www.emalayalee.com/writer/127

 

 

Join WhatsApp News
Raju Mylapra 2026-06-05 12:45:20
'ലോക പരിസ്ഥിതിദിന'- ത്തിന് അഭിവാദനങ്ങൾ അർപ്പിച്ചുകൊണ്ട് ശുഭാപ്തി വിശ്വാസത്തോടെ "ഭൂപാള രാഗത്തിൽ ശ്രുതികളിലുണരുമെൻ ഭൂമിക്കു വേണ്ടൊരു ചരമഗീതം... എന്നു ഉറക്കെ പാടിയ ശ്രീ ജയന് അഭിവാദനങ്ങൾ! ഈ അവസരത്തിൽ വയലാർ എഴുതിയ രണ്ടു സിനിമാ ഗാനങ്ങൾ ഓർമ്മ വരുന്നു... 'നദി' എന്നുടെ സിനിമക്ക് വേണ്ടി എഴുതിയ 'പുഴകൾ, മലകൾ, പൂവനങ്ങൾ ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ സന്ധ്യകൾ മന്ദാരച്ചാമരം വീശുന്ന ചന്ദനശീതള മണപ്പുറങ്ങൾ.. പിന്നെ, 'തേനരുവി' എന്ന സിനിമക്ക് വേണ്ടി എഴുതിയ "മൃഗം, മൃഗം, മനുഷ്യനിപ്പോഴും വന്യമൃഗം അവനു ചൂടൻ പൂവുകൾ നൽകി പ്രപഞ്ചശില്പി അവൻറെ വഴിയിൽ പുലരികൾ തീർത്തു പ്രപഞ്ചശില്പി പൂക്കൾ അവൻ ചൂടിയെറിഞ്ഞു പുലരികളുതിയണച്ചു അവൻറെ ദാഹം ഘാതകദാഹം അവൻറെ ചരിത്രം സംസ്ക്കാരം .... മൃഗം.. മൃഗം വെറുതെ ഓർത്തതാണ്. ശ്രീ ജയന് ഒരിക്കൽക്കൂടി അഭിവാദങ്ങൾ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക