
ബ്രാംപ്ടൺ: 16th കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ കൊടിയേറ്റൽ ചടങ്ങ് (Flag Raising Ceremony) ബ്രാംപ്ടൺ സിറ്റി ഹാളിൽ (Brampton City Hall) വെച്ച് പ്രൗഢ ഗംഭീരമായി നടത്തപ്പെട്ടു. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് ക്ഷണിക്കപ്പെട്ട ആളുകളുടെ സാന്നിധ്യത്തിൽ കാനഡയുടെ ട്രഷറി ബോർഡ് ചെയർ ഷാഫ്ക്വറ്റ് അലി, ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ (Patrick Brown), സിറ്റി കൗണ്സിലിലേർസ് തുടങ്ങി വിവിധ നേതാക്കൾ പങ്കെടുത്തു. സമാജം ജനറൽ സെക്രട്ടറി ലെജു രാമചന്ദ്രൻ സ്വാഗത പ്രസംഗം നടത്തി. മുഖ്യ സംഘാടകൻ

കുര്യൻ പ്രേക്കാനം (പ്രസിഡന്റ്) അധ്യക്ഗ പ്രസംഗം നടത്തുകയുണ്ടായി. സമാജത്തിന്റെ ഈ വള്ളംകളിയെ നെഞ്ചിലേറ്റിയ എല്ലാ മലയാളി സംഘടനകളെയും സുഹൃത്തുക്കളെയും മറ്റു വിവിധ സമൂഹങ്ങളെയും അദ്ദേഹം നന്ദി രേഖപ്പെടുത്തി. കാനഡയിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നായി എല്ലാ സമൂഹങ്ങളും അംഗീകരിക്കുന്ന നിലയിലേക്ക് ഈ വള്ളംകളിയെ ഉയർത്തിയ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ഈ വർഷത്തെ വള്ളക്കളിയുടെ മെഗാ സ്പോൺസർ ആയി സമാജം വൈസ് പ്രസിഡണ്ട് കൂടിയായ ശ്രീ അരുൺ ശിവരാമനെ സമാജത്തിനു വേണ്ടി പ്രസിഡണ്ട് മെഡൽ നൽകി അഭിനന്ദിച്ചു.

മലയാളി സാന്നിധ്യം: കാനഡയിലെ കമ്മ്യൂണിറ്റി നേതാക്കളും നിരവധി മലയാളി കുടുംബങ്ങളും ഒത്തുചേർന്ന് കേരളീയ പാരമ്പര്യവും സംസ്കാരവും വിദേശമണ്ണിൽ വിളിച്ചോതിയ ഒരു ചടങ്ങായിരുന്നു ഇത്. സമാജം ട്രഷറർ ഷിബു ചെറിയാൻ , വൈസ് പ്രസിഡണ്ട് ബിനു ജോഷ്വാ ,ഷിബു കൂടൽ, റസീഫ് സലിം, ജിതിൻ പുത്തൻവീട്ടിൽ ,ജെഫിൻ വലയിൽ തുടങ്ങിയ സമാജം നേതാക്കൾ ആശംസാ പ്രസംഗം നടത്തി

അടുത്ത ഘട്ടം: സിറ്റി ഹാളിൽ കൊടി ഉയർന്നതോടെ, വരാനിരിക്കുന്ന പ്രധാന മത്സരങ്ങൾക്കായുള്ള ടീം രജിസ്ട്രേഷനുകളും മറ്റ് പ്രചാരണ പരിപാടികളും സജീവമായി സമാജം മുന്നോട്ട് പോവുകയാണ് എന്ന് ഓർഗനൈസിങ് സെക്രട്ടറിമാരായ ശ്രീ തോമസ് കോന്നി, ജോമൽ സെബാസ്റ്റ്യൻ തുടങ്ങിയവർ അറിയിച്ചു . ഇനി എല്ലാവരും കാത്തിരിക്കുന്നത് 2026 ആഗസ്റ്റ് 8-ന് പ്രൊഫസേഴ്സ് ലേക്കിൽ നടക്കുന്ന ആവേശകരമായ വള്ളംകളിക്കായിട്ടാണ്.