
മലപ്പുറം: പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹിലിയ എംഎല്‍എയെ വിമര്‍ശിച്ച് സമസ്ത. പേരാമ്പ്രയില്‍ ഒരു റസ്റ്ററ്റോറന്റ് ഉദ്ഘാടനം എംഎല്‍എ നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചതാണ് സമസ്തയെ പ്രകോപിപ്പിച്ചത്. അനിസ്ലാമിക ആചാരങ്ങള്‍ വര്‍ജിക്കണം. ഇതരമതസ്ഥരുടെ നടപടികളിലും ആചാരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും സമസ്ത മുശാവറ യോഗത്തില്‍ ആണ് വിമര്‍ശനം ഉയര്‍ന്നത്.
മുന്‍പും മുസ്ലീം ലീഗ് പ്രതിനിധികള്‍ നിലവിളക്ക് കൊളുത്തുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ സമസ്ത വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ചേര്‍ക്കളം അബ്ദുള്ളയ്ക്കും സമസ്തയുടെ വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്.
മുസ്ലീം ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതയെ മത്സരിപ്പിച്ച് നിയമസഭയില്‍ എത്തിച്ചത്. ഫാത്തിമ തഹിലിയ മത്സരിക്കുന്നതിലും സമസ്ത വിയോജിപ്പ് അറിയിച്ചിരുന്നു. പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെ അട്ടിമറിച്ചാണ് ഫാത്തിമ തഹിലിയ നിയമസഭയില്‍ എത്തിയത്.