
ന്യൂയോർക്ക് കേരളാ സെന്ററിന്റെയും സർഗ്ഗവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ് മലയാളഭാഷ വിഭാഗം മുൻ അധ്യാപകനും കേരള സാഹിത്യ അക്കാഡമി അവാർഡിന് അർഹമായ 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന പുസ്തകത്തിന്റെ രചയിതാവുമായ പ്രൊഫ . ടി. ജെ. ജോസഫിന് കേരളാ സെന്ററിൽ ജൂൺ 7 ഞായറാഴ്ച വൈകുന്നേരം 5 .30 ന് സ്വീകരണം നൽകുന്നു.
പ്രസ്തുത യോഗത്തിൽ എല്ലാ സഹൃദയരും സജീവമായി പങ്കെടുത്ത് ജോസഫ്‌സാറുമായുള്ള സാഹിത്യസല്ലാപം പരിപാടിയെ വിജയിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെ,
അലക്സ് എസ്തപ്പാൻ, കേരളാ സെന്റർ (5165039387); മനോഹർ തോമസ്, സർഗ്ഗവേദി (9179742670); പി. ടി. പൗലോസ്, സർഗ്ഗവേദി (5163669957)