Image

ബിഷപ്പ് സിമ്മി മാത്യൂസ് ഡാലസിൽ അന്തരിച്ചു

പി പി ചെറിയാൻ Published on 04 June, 2026
ബിഷപ്പ് സിമ്മി മാത്യൂസ് ഡാലസിൽ അന്തരിച്ചു

ഡാളസ്: എപ്പിസ്കോപ്പൽ സഭയുടെ മുൻ ബിഷപ്പും ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർതോമാ ചർച്ച് അംഗവുമായ ബിഷപ്പ് സിമ്മി മാത്യൂസ് (കോപ്പേൽ) ജൂൺ 4 നു വ്യാഴാഴ്‌ച അന്തരിച്ചു. പത്തനംതിട്ട തോന്ന്യാമല താന്നിമൂട്ടിൽ കുടുംബാംഗമാണ്.

ഭാര്യ: ലീലമ്മ
മക്കൾ: റെജീന, വെസ്ലി, ക്രിസ്റ്റീന

ശാന്തമായ പെരുമാറ്റത്തിലൂടെയും കാരുണ്യം നിറഞ്ഞ ഹൃദയത്തിലൂടെയും അനേകരുടെ ജീവിതങ്ങളെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ബിഷപ്പ് സിമ്മി മാത്യൂസ്

ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർതോമാ ഇടവകയുടെ വളർച്ചയിൽ ബിഷപ്പ് സിമ്മി മാത്യൂസ് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. വരുംതലമുറകൾക്ക് എന്നും അനുഗ്രഹമായി നിലകൊള്ളുന്ന ഒരു വലിയ പാരമ്പര്യമാണ് അദ്ദേഹം അവശേഷിപ്പിച്ചു കടന്നുപോകുന്നത്.

സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

Join WhatsApp News
mariadubey 2026-06-05 15:58:36
RIP Hearty condolences to entire family and friends
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക