
ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത മുന്നേറ്റത്തിന് ശേഷം, പോപ്പ് സംഗീത ഇതിഹാസം മൈക്കൽ ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ജീവചരിത്ര സിനിമ 'മൈക്കൽ' ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. തിയേറ്ററുകളിൽ ചിത്രം കാണാൻ സാധിക്കാത്ത ആരാധകർക്ക് ഇനി വീട്ടിലിരുന്ന് തന്നെ ചിത്രം കാണാം.
ആന്റോയിൻ ഫുകുഗ സംവിധാനം ചെയ്ത് ജോൺ ലോഗൻ തിരക്കഥയെഴുതിയ 'മൈക്കൽ', പോപ്പ് രാജാവിന്റെ അസാധാരണമായ ജീവിതയാത്രയാണ് പറയുന്നത്.